ടാറ്റ കാറുകളുടെ വില കൂടി, മോഡലുകളുടെ ശരാശരി വിലവര്‍ധനവ് ഇങ്ങനെ

ഏപ്രില്‍ മുതല്‍ ടാറ്റ കാറുകളുടെ വില കൂടി. വിപണി സാഹചര്യങ്ങള്‍ മാറിയതും ഉത്പാദന ചിലവുകള്‍ ഉയര്‍ന്നതും ചൂണ്ടിക്കാട്ടിയാണ് കാറുകളുടെ വില കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷമിത് രണ്ടാംതവണയാണ് വില വര്‍ധനവ്. ജനുവരിയില്‍ 40,000 രൂപ വരെ മോഡലുകള്‍ക്ക് ടാറ്റ വില വര്‍ധിപ്പിച്ചിരുന്നു.

ടാറ്റ കാറുകളുടെ വില കൂടി, മോഡലുകളുടെ ശരാശരി വിലവര്‍ധനവ് ഇങ്ങനെ

ഇത്തവണ 25,000 രൂപ വരെയാണ് മോഡലുകളില്‍ നടപ്പിലായിരിക്കുന്ന വില വര്‍ധനവ്. ജനുവരിയില്‍ വില്‍പ്പനയ്‌ക്കെത്തിയ ഹാരിയര്‍ എസ്‌യുവിയുടെ വിലയും കമ്പനി കൂട്ടിയിട്ടുണ്ട്. ടാറ്റ കാറുകളിലെ ശരാശരി വില വര്‍ധനവ് ചുവടെ പരിശോധിക്കാം.

Most Read: മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

ടാറ്റ കാറുകളുടെ വില കൂടി, മോഡലുകളുടെ ശരാശരി വിലവര്‍ധനവ് ഇങ്ങനെ

5,896 രൂപ വരെയാണ് ബോള്‍ട്ട് ഡീസല്‍ മോഡലുകള്‍ക്ക് വില കൂടിയിരിക്കുന്നത്. ബോള്‍ട്ട് പെട്രോള്‍ മോഡലുകളില്‍ വിലവര്‍ധനവ് 3,226 രൂപ വരെ. 8,273 രൂപ വരെ നെക്‌സോണ്‍ ഡീസല്‍ വകഭേദങ്ങള്‍ക്കും 10,177 രൂപ വരെ നെക്‌സോണ്‍ പെട്രോള്‍ വകഭേദങ്ങള്‍ക്കും വില കൂടി. 17,250 രൂപയാണ് ഹെക്‌സയില്‍ നടപ്പാലിയിരിക്കുന്ന വില വര്‍ധനവ്.

ടാറ്റ കാറുകളുടെ വില കൂടി, മോഡലുകളുടെ ശരാശരി വിലവര്‍ധനവ് ഇങ്ങനെ

ഏപ്രില്‍ മുതല്‍ സഫാരി സ്റ്റോമിന് 13,128 രൂപ കൂടി. പ്രചാരമേറിയ ടിയാഗൊ, ടിഗോര്‍, സെസ്റ്റ് മോഡലുകളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. യഥാക്രമം 4,586 രൂപ, 4,770 രൂപ എന്നിങ്ങനെയാണ് ടിയാഗൊ ഡീസല്‍, പെട്രോള്‍ മോഡലുകളിലെ വിലവര്‍ധനവ്. ഇതേസമയം ടിഗോര്‍ ഡീസല്‍ മോഡലുകള്‍ക്ക് 11,139 രൂപ വരെ കമ്പനി കൂട്ടി. 11,183 രൂപയാണ് ടിഗോര്‍ പെട്രോള്‍ മോഡലുകള്‍ക്ക് വര്‍ധിച്ചിരിക്കുന്നത്.

ടാറ്റ കാറുകളുടെ വില കൂടി, മോഡലുകളുടെ ശരാശരി വിലവര്‍ധനവ് ഇങ്ങനെ

സെസ്റ്റ് ഡീസല്‍ വകഭേദങ്ങള്‍ക്ക് 5,147 രൂപ വരെയും സെസ്റ്റ് പെട്രോള്‍ വകഭേദങ്ങള്‍ക്ക് 8,387 രൂപ വരെയും വില ഉയര്‍ന്നു. പോയവര്‍ഷം ഏറെ വിജയകരമായാണ് ടാറ്റ പൂര്‍ത്തിയാക്കിയത്. 2018 -ല്‍ 1.049 ദശലക്ഷം വാഹനങ്ങള്‍ കമ്പനി വില്‍ക്കുകയുണ്ടായി.

Most Read: റോള്‍സ് റോയ്‌സ് കലിനന്റെ അപരന്‍ ഇവിടുണ്ട് — വീഡിയോ

ടാറ്റ കാറുകളുടെ വില കൂടി, മോഡലുകളുടെ ശരാശരി വിലവര്‍ധനവ് ഇങ്ങനെ

വര്‍ഷത്തില്‍ പത്തുലക്ഷം വാഹനങ്ങള്‍ വില്‍ക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. ലോകത്തെ 20 മുന്‍നിര വാഹന നിര്‍മ്മാതാക്കളില്‍ അതിവേഗം വളര്‍ച്ച കുറിക്കുന്ന കാര്‍ ബ്രാന്‍ഡെന്ന വിശേഷണവും ടാറ്റയ്ക്കുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ വമ്പന്‍ പദ്ധതികള്‍ ടാറ്റ ആവിഷ്‌കരിച്ചു കഴിഞ്ഞു.

ടാറ്റ കാറുകളുടെ വില കൂടി, മോഡലുകളുടെ ശരാശരി വിലവര്‍ധനവ് ഇങ്ങനെ

ഹാരിയറിനെ വില്‍പ്പനയ്ക്ക് കൊണ്ടുവന്നതിന് പിന്നാലെ അഞ്ചു പുത്തന്‍ കാറുകളെയാണ് ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി കാഴ്ച്ചവെച്ചത്. ആള്‍ട്രോസ്, ആള്‍ട്രോസ് ഇവി, ബസെഡ്, ബസെഡ് സ്പോര്‍ട്, H2X കോണ്‍സെപ്റ്റ് - ഇക്കൂട്ടത്തില്‍ ആള്‍ട്രോസ് ഹാച്ച്ബാക്ക് ഒക്ടോബറില്‍ ഇന്ത്യയിലെത്തും.

ടാറ്റ കാറുകളുടെ വില കൂടി, മോഡലുകളുടെ ശരാശരി വിലവര്‍ധനവ് ഇങ്ങനെ

കസീനിയായാണ് ഏഴു സീറ്റര്‍ ബസെഡ് എസ്യുവി വില്‍പ്പനയ്ക്ക് വരിക. ഈ വര്‍ഷാവസാനം ടാറ്റ കസീനിയെ രാജ്യത്ത് പ്രതീക്ഷിക്കാം. പുതിയ ആള്‍ട്രോസ്, കസീനി മോഡലുകളെ പൂനെയിലെ പ്രിംപ്രി ശാലയില്‍ നിന്ന് ടാറ്റ നിര്‍മ്മിക്കും. ഗുജറാത്തിലെ സാനന്ദ് ശാലയ്ക്കാണ് H2X കോണ്‍സെപ്റ്റിനെ യാഥാര്‍ത്ഥ്യമാക്കാനുള്ള ഉത്തരവാദിത്വം.

Most Read Articles

Malayalam
English summary
Tata Car's Average Price Hike. Read in Malayalam.
Story first published: Friday, April 5, 2019, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X