20 ഇലക്ട്രിക്ക് ബസുകള്‍ ബംഗാളിലേക്ക്, 60 എണ്ണം കൂടി ഉടനെന്ന് ടാറ്റ

പശ്ചിമ ബംഗാള്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന് 80 ഇലക്ട്രിക്ക് ബസുകള്‍ വിതരണം ചെയ്യാൊരുങ്ങി വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഇതില്‍ 20 ഇലക്ട്രിക്ക് ബസുകള്‍ ഇതിനോടകം തന്നെ കമ്പനി വിതരണം ചെയ്ത് കഴിഞ്ഞു. അടുത്ത ഘട്ടമെന്നോണം ബാക്കി 60 ബസുകള്‍ കൂടി ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

20 ഇലക്ട്രിക്ക് ബസുകള്‍ ബംഗാളിലേക്ക്, 60 എണ്ണം കൂടി ഉടനെന്ന് ടാറ്റ

രാജ്യത്ത് ഇലക്ട്രിക്ക് ബസുകള്‍ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് പശ്ചിമ ബംഗാളും ഇലക്ട്രിക്ക് ബസ് എന്ന ആശയത്തിലേക്ക് മാറി ചിന്തിക്കുന്നത്. 9m സ്റ്റാര്‍ബസ് അള്‍ട്ര ഇലക്ട്രിക്ക് ബസുകളാണ് കമ്പനി ടാറ്റ മോട്ടോര്‍സ് വിതരണം ചെയ്തത്.

20 ഇലക്ട്രിക്ക് ബസുകള്‍ ബംഗാളിലേക്ക്, 60 എണ്ണം കൂടി ഉടനെന്ന് ടാറ്റ

മാര്‍ച്ച് 31 -ന് മുമ്പ് 20 ബസുകള്‍ കൂടി നല്‍കാനാകുമെന്ന് ടാറ്റ പറയുന്നു. ഇതിന് പുറമെ നാല്‍പ്പത് 12m സ്റ്റാര്‍ബസ് അള്‍ട്ര ഇലക്ട്രിക്ക് ബസുകള്‍ കൂടി വാങ്ങാനുള്ള പദ്ധതിയിലാണ് പശ്ചിമ ബംഗാള്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍.

Most Read:ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം നിര്‍ത്തുന്നു - കാരണമിതാണ്

20 ഇലക്ട്രിക്ക് ബസുകള്‍ ബംഗാളിലേക്ക്, 60 എണ്ണം കൂടി ഉടനെന്ന് ടാറ്റ

ഇത് ഘട്ടം ഘട്ടമായിട്ടായിരിക്കും വാങ്ങുക. ആദ്യഘട്ടത്തില്‍ എത്തിയ ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. ചടങ്ങില്‍ ടാറ്റ മോട്ടോര്‍സ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

20 ഇലക്ട്രിക്ക് ബസുകള്‍ ബംഗാളിലേക്ക്, 60 എണ്ണം കൂടി ഉടനെന്ന് ടാറ്റ

ഇലക്ട്രിക്ക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയിലുള്ള വാഹന നിര്‍മ്മാതാക്കളാണ് ടാറ്റ മോട്ടോര്‍സ്. ഇന്ത്യയില്‍ ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് ബസില്‍ യാത്ര ചെയ്യുന്നത്. ഇവയെല്ലാം ഡീസലില്‍ ഓടുന്നവയുമാണ്.

20 ഇലക്ട്രിക്ക് ബസുകള്‍ ബംഗാളിലേക്ക്, 60 എണ്ണം കൂടി ഉടനെന്ന് ടാറ്റ

ഡീസല്‍ ബസുകള്‍ക്ക് പകരം ഇലക്ട്രിക്ക് ബസുകള്‍ വരികയാണെങ്കില്‍ ഡീസല്‍ ഉപയോഗം വലിയ പരിധി വരെ ഒഴിവാക്കാം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട് അതോറിറ്റികളില്‍ നിന്നുമായി 255 -ല്‍ കൂടുതല്‍ ഓര്‍ഡറുകളാണ് ടാറ്റ മോട്ടോര്‍സിന് ലഭിച്ചിട്ടുള്ളത്.

20 ഇലക്ട്രിക്ക് ബസുകള്‍ ബംഗാളിലേക്ക്, 60 എണ്ണം കൂടി ഉടനെന്ന് ടാറ്റ

കര്‍ണാടകയിലെ ധര്‍വാദിലുള്ള ടാറ്റയുടെ നിര്‍മ്മാണശാലയിലാണ് ഇലക്ട്രിക്ക് ബസുകള്‍ നിര്‍മ്മിക്കുന്നത്. 9m സ്റ്റാര്‍ബസ് അള്‍ട്ര ഇലക്ട്രിക്ക് ബസിന്റെ സീറ്റിംഗ് ശേഷി 26 ആണ്.

Most Read:ഇതാണ് പുത്തന്‍ മാരുതി ഇഗ്നിസ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

20 ഇലക്ട്രിക്ക് ബസുകള്‍ ബംഗാളിലേക്ക്, 60 എണ്ണം കൂടി ഉടനെന്ന് ടാറ്റ

12m സ്റ്റാര്‍ബസ് അള്‍ട്ര ഇലക്ട്രിക്ക് ബസില്‍ 40 പേര്‍ക്ക് ഇരിക്കാം. ഇരു ബസുകളിലും 145 കിലോവാട്ട് PMAC ട്രാക്ഷന്‍ മോട്ടറാണുള്ളത്. 9m വകഭേദം 215 കിലോമീറ്ററും 12m വകഭേദം 151 കിലോമീറ്ററും ആണ് ദൂരപരിധി. മൂന്ന് മണിക്കൂറാണ് ബസ് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാനുള്ള സമയം. മണിക്കൂറില്‍ 75 കിലോമീറ്ററാണ് പരമാവധി വേഗം.

Most Read Articles

Malayalam
English summary
Tata Motors Delivers First 20 Electric Buses To West Bengal; 60 More To Be Delivered Soon: read in malayalam
Story first published: Friday, February 22, 2019, 18:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X