ഗ്രാവിറ്റാസ് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി ടാറ്റ

ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ വാഹനമാണ് ഗ്രാവിറ്റാസ് എസ്‌യുവി. ഈ വർഷം ആദ്യം അവതരിപ്പിച്ച ജനപ്രിയ മോഡലായ ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ മുൻനിര എസ്‌യുവിയായിരിക്കും ടാറ്റ ഗ്രാവിറ്റാസ്.

ഗ്രാവിറ്റാസ് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി ടാറ്റ

വിപണിയിൽ എത്തിക്കും മുമ്പ് വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ചു. സ്പൈ ചിത്രങ്ങളിൽ കാണുന്നതു പോലെ ഗ്രാറ്റിവിസിൽ ഫിയറ്റ് സോഴ്‌സ്ഡ് 2.0 ലിറ്റർ എഞ്ചിന്റെ നവീകരിച്ച ബിഎസ്-VI പതിപ്പാണ് വാഗ്ദാനം ചെയ്യുന്നത്.

ഗ്രാവിറ്റാസ് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി ടാറ്റ

2019 ജനീവ മോട്ടോർ ഷോയിലാണ് എസ്‌യുവിയെ ആദ്യമായി ടാറ്റ ബസാർഡ് എന്ന പേരിൽ പ്രദർശിപ്പിച്ചത്. ഈ പേര് യൂറോപ്യൻ രാജ്യങ്ങളിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും ഉപയോഗിക്കും. എഞ്ചിൻ‌ ഹാരിയറിന്റേതിനു സമാനമാണെങ്കിലും വ്യത്യസ്ത ട്യൂണിലായിരിക്കും ഗ്രാവിറ്റാസിൽ ഉൾപ്പെടുത്തുക.

ഗ്രാവിറ്റാസ് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി ടാറ്റ

ഹാരിയറിന്റെ 140 bhp പവർ ഔട്ട്‌പുട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗ്രാവിറ്റാസിന് പരമാവധി 170 bhp കരുത്തും 350 Nm torque ഉം ആകും ഉത്പാദിപ്പിക്കുക. ഈ എഞ്ചിൻ യൂണിറ്റ് സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ഗ്രാവിറ്റാസ് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി ടാറ്റ

ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗ്രാവിറ്റസിന് 63 മില്ലീമീറ്റർ നീളവും 80 മില്ലീമീറ്റർ ഉയരവുമുണ്ട്. എന്നിരുന്നാലും, രണ്ട് എസ്‌യുവികൾക്കും വീൽബേസും (2,741 mm) വീതിയും (1,894 mm) സമാനമാണ്. ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാവിറ്റാസിന്റെ പിൻഭാഗം വലുതാണ്.

ഗ്രാവിറ്റാസ് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി ടാറ്റ

ഇത് മൂന്നാം നിര യാത്രക്കാർക്ക് സുഖപ്രദമായ ഇരിപ്പിടം ഉറപ്പാക്കുന്നു. മൂന്നാം നിരയിൽഇരിക്കുന്നവർക്കായി റിയർ ഏസി വെന്റുകൾ, വൺ-ടച്ചു വഴി എളുപ്പത്തിലുള്ള പ്രവേശിക്കൽ എന്നിവ സാധ്യമാകും.

ഗ്രാവിറ്റാസ് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി ടാറ്റ

ലാൻഡ് റോവറിന്റെ D8 മോണോകോക്ക് ചേസിസിൽ നിന്ന് ഉരുത്തിരിഞ്ഞ ഒമേഗ ആർക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഗ്രാവിറ്റാസിന്റെയും ഹാരിയറിന്റെയും നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഗ്രാവിറ്റസിന്റെ മുൻവശം പ്രധാനമായും ഹാരിയറിനു തുല്യമാണെങ്കിലും, വശങ്ങളിലും പിൻ ഭാഗത്തും വ്യക്തമായ വ്യത്യാസങ്ങളുണ്ട്.

ഗ്രാവിറ്റാസ് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി ടാറ്റ

2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് ഗ്രാവിറ്റാസ് അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ മഹീന്ദ്ര XUV500, വരാനിരിക്കുന്ന ആറ് സീറ്റർ എംജി ഹെക്ടർ, മിഡ് സൈസ് എസ്‌യുവികൾ എന്നിവ ഗ്രാവിറ്റാസിന്റെ വിപണിയിലെ പ്രധാന എതിരാളികളാണ്.

ഗ്രാവിറ്റാസ് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി ടാറ്റ

15 ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില. ടാറ്റയുടെ തന്നെ പ്ലാന്റിൽ വികസിപ്പെച്ചെടുത്ത പെട്രോൾ എഞ്ചിനും ഹാരിയർ, ഗ്രാവിറ്റാസ് മോഡലുകളിൽ അധികം വൈകാതെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഗ്രാവിറ്റാസ് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി ടാറ്റ

1.6 ലിറ്റർ യൂണിറ്റിന്റെ രൂപത്തിലാണ് പുതിയ പെട്രോൾ എഞ്ചിൻ വരുന്നതെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. 2020 ന്റെ രണ്ടാം പകുതിയിൽ പുതിയ പെട്രോൾ എഞ്ചിൻ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ടാറ്റാ മോട്ടോർസ്.

ഗ്രാവിറ്റാസ് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി ടാറ്റ

ടാറ്റ മോട്ടോർസിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ഗ്രാവിറ്റാസ് സെവൻ സീറ്റർ. വരും മാസങ്ങളിൽ ബ്രാൻഡ് പുറത്തിറക്കുന്ന ഒന്നിലധികം മോഡലുകളിൽ പ്രധാനിയാണ് ഈ എസ്‌യുവി. ഫോർഡ് എൻ‌ഡോവർ, മഹീന്ദ്ര ആൾട്രുറാസ് G4, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയവ വാഹനങ്ങളായിരിക്കും കാസിനിയുടെ ഇന്ത്യൻ വിപണിയിലെ എതിരാളികൾ.

Source: Rushlane

Most Read Articles

Malayalam
English summary
Tata Gravitas SUV Spotted Testing Ahead Of India Launch. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X