ഇലക്ട്രിക്ക് വിപണി കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യുഎസ് ഇലക്ട്രിക്കല്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല. 2020-ല്‍ ടെസ്‌ല ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുമെന്ന് സിഇഒ എലോണ്‍ മസ്‌ക് പറഞ്ഞു. അമേരിക്കൻ ഏറോസ്പേസ്, സ്പേസ് ട്രാൻസ്പോർട്ടേഷൻ കമ്പനിയായ സ്പേസ് എക്സ് സംഘടിപ്പിച്ച ഹൈപ്പർലൂപ് പോഡ് കോംപറ്റീഷൻ 2019 മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മത്സരാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടിയായാണ് എലോണ്‍ മസ്‌ക് ടെസ്‌ലയെ ഇന്ത്യയിലെത്തിക്കുന്ന കാര്യം വ്യക്തമാക്കിയത്.

ഇലക്ട്രിക്ക് വിപണി കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്

ഇലക്ട്രിക്ക് കാര്‍ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ടെസ്‌ല. കൂടാതെ അത്യന്താധുനിക സാങ്കേതിക വിദ്യയില്‍ അടിസ്ഥാനമാക്കിയതും ബാറ്ററികളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നതുമായ കാറുകളാണ്‌ കമ്പനിയുടേത്. ഇലക്ട്രിക്ക് വാഹനമാണെങ്കിലും അതിവേഗത്തിലുള്ള കാറുകളാണ് ടെസ്‌ലയുടെ പ്രത്യേകത. അതിനാല്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ ചിത്രത്തെ തന്നെ ഇത് മാറ്റിമറിക്കുന്നു.

ഇലക്ട്രിക്ക് വിപണി കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്

2017 ല്‍ ടെസ്‌ല SP 100 D എന്ന മോഡല്‍ വെറും 2.28 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിച്ചിരുന്നു. എന്നാല്‍ 2018 ആയപ്പോള്‍ 1.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുകയും ചെയ്തു ഈ മോഡല്‍.

ഇലക്ട്രിക്ക് വിപണി കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്

V12, W16 എന്നീ പവര്‍ സൂപ്പര്‍ കാറുകളേക്കാള്‍ വേഗത ടെസ്‌ലക്കുണ്ടെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു. നിരവധി ആഢംബര സവിശേഷതകള്‍ക്കൊപ്പം സ്വയംഭരണ ഡ്രൈവിഗ് പ്രവര്‍ത്തനവും മികച്ച സ്റ്റൈലും ടെസ്‌ല കാറുകളെ ലോകമെമ്പാടും പ്രിയങ്കരമാക്കുന്നു.

ഇലക്ട്രിക്ക് വിപണി കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്

ഇന്ത്യന്‍ വിപണിയിലെ വമ്പന്‍ പെട്രോള്‍ പതിപ്പു കാറുകള്‍ക്കിടയിലും ചര്‍ച്ചാ വിഷയമാണ് ടെസ്‌ല. പ്രീമിയം കാര്‍ സ്വന്തമാക്കാനിരിക്കുന്നവര്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ വിപണിയിലേക്കുള്ള കടന്നുവരവ്. എന്നാല്‍ ടെസ്‌ലയുടെ കാറുകള്‍ ഇന്ത്യയിലേക്ക് സ്വകാര്യമായി ഇറക്കുമതി ചെയ്തിട്ടുണ്ട്.

ഇലക്ട്രിക്ക് വിപണി കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന വാഹന വിപണികളിലൊന്നാണ് ഇന്ത്യയിലേത്. അതിനാല്‍ തന്നെ ഇന്ത്യന്‍ വിപണിയെ അവഗണിക്കാന്‍ കമ്പനി തയ്യാറുമല്ല. പ്രത്യേകിച്ച് വൈദ്യുതീകരണത്തിലേക്ക് ഇന്ത്യ നീങ്ങുന്ന സാഹചര്യത്തില്‍. ഇന്ത്യയിലേക്ക് ടെസ്‌ല എത്തുന്നതിനെ സംബന്ധിച്ച് എലോണ്‍ മക്‌സ് ഈ വര്‍ഷമാദ്യം ട്വീറ്റും ചെയ്തിരുന്നു.

ഇലക്ട്രിക്ക് വിപണി കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്

2019 അല്ലെങ്കില്‍ 2020 ല്‍ ഇന്ത്യയിലെത്താനാണ് സാധ്യതയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്നാല്‍ അത് 2020 ല്‍ ആയിരിക്കുമന്ന് മസ്‌ക് ഇപ്പോള്‍ വ്യക്തമാക്കി. ഏറോസ്‌പേസ്-ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ സ്ഥാപകനും സിഇഒയും കൂടിയാണ് എലോണ്‍ മസ്‌ക്.

ഇലക്ട്രിക്ക് വിപണി കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്

അമേരിക്കൻ ഏറോസ്പേസ്, സ്പേസ് ട്രാൻസ്പോർട്ടേഷൻ കമ്പനിയായ സ്പേസ് എക്സ് സംഘടിപ്പിച്ച ‘ഹൈപ്പർലൂപ് പോഡ് കോംപറ്റീഷൻ 2019' മത്സരത്തിന്റെ ഫൈനലിൽ മദ്രാസ് ഐ ഐ ടിയിൽ നിന്നുള്ള ആവിഷ്കാർ ഹൈപ്പർലൂപ് ടീം പങ്കെടുത്തിരുന്നു.

ഇലക്ട്രിക്ക് വിപണി കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്

അവിടെ നിന്നുള്ള വിദ്യാർഥികളുമായുള്ള സംവാദത്തിനിടെയാണ് 2020 ൽ ടെസ്‌ല ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് എലോൺ മസ്‌ക് വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യയില്‍ അണിനിരത്തുന്ന മോഡലുകളുടെ കാര്യത്തില്‍ വ്യക്തതയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ടെസ്‌ലയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയിലെത്തിക്കാനാണ് സാധ്യത.

ഇലക്ട്രിക്ക് വിപണി കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്

എന്നാല്‍ ഇന്ത്യക്കായി പ്രത്യേക മോഡലുകള്‍ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ മോഡല്‍ X വിപണിയിലെത്തുമെന്ന് ഉറപ്പുണ്ട്. കാരണം ഇന്ത്യക്കാര്‍ എസ്‌യുവി വാഹനങ്ങളെ അത്രത്തോളം സ്വീകരിക്കുന്നുണ്ടെന്നും മസ്‌ക് പറഞ്ഞു.

ഇലക്ട്രിക്ക് വിപണി കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്

പ്രീമിയം നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്, ഓഡി, ബിഎംഡബ്ലു, എന്നിവയുടെ എസ്‌യുവി പതിപ്പുകളുടെ വില്‍പ്പന കണക്കുകള്‍ നോക്കുമ്പോള്‍ ടെസ്‌ല മോഡലുകള്‍ക്കും മികച്ച വിപണി സാധ്യതകള്‍ കാണിക്കുന്നു. പൂര്‍ണമായും കമ്പനി യൂണിറ്റില്‍ നിര്‍മ്മിച്ച കാറുകളായിരിക്കും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക.

ഇലക്ട്രിക്ക് വിപണി കീഴടക്കാന്‍ ടെസ്‌ല ഇന്ത്യയിലേക്ക്

ചൈനയിലെ ഷാങ്ഹായില്‍ പുതിയ ഫാക്ടറി ടെസ്‌ല ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ യുഎസില്‍ നിന്നാണോ ചൈനയില്‍ നിന്നാണോ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് എത്തുന്നതന്ന് കണ്ടറിയണം. യുഎസിന് പുറത്തുള്ള ടെസ്‌ലയുടെ ആദ്യ ഫാക്ടറി കൂടിയാണ് ചൈനയിലേത്.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Tesla Coming To India in 2020 Says Elon Musk. Read more malayalam
Story first published: Monday, July 29, 2019, 15:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X