ടൊയോട്ട ബലെനോ ഈ വര്‍ഷംതന്നെ, കൊറോള വില്‍പ്പനയ്ക്കായി മാരുതിയും ഒരുക്കം കൂട്ടുന്നു

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ടൊയോട്ടയും മാരുതി സുസുക്കിയും തമ്മില്‍ സഹകരിക്കുന്ന കാര്യം വിപണിയറിഞ്ഞത്. ധാരണയുടെ അടിസ്ഥാനത്തില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ സ്വന്തം കാറുകളിലേക്ക് മാരുതി പകര്‍ത്തും. പ്രീമിയം സെഡാന്‍ കൊറോളയെ റീബാഡ്ജ് ചെയ്ത് മാരുതി മോഡലായി അവതരിപ്പിക്കുകയാണ് കൂട്ടുകെട്ടിലൂടെ ഇന്ത്യന്‍ കമ്പനി വരിക്കുന്ന മറ്റൊരു പ്രധാന നേട്ടം.

ടൊയോട്ട ബലെനോ ഈ വര്‍ഷംതന്നെ, കൊറോള വില്‍പ്പനയ്ക്കായി മാരുതിയും ഒരുക്കം കൂട്ടുന്നു

പകരം ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകളെ ടൊയോട്ടയ്ക്ക് മാരുതിയും കൈമാറും. ഉടമ്പടി പ്രകാരം 20,000 മുതല്‍ 25,000 ബലെനോ യൂണിറ്റുകള്‍ മാരുതി ടൊയോട്ടയ്ക്ക് നല്‍കേണ്ടതായുണ്ട്. ആദ്യം ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട ആഗ്രഹിക്കുന്നു.

ടൊയോട്ട ബലെനോ ഈ വര്‍ഷംതന്നെ, കൊറോള വില്‍പ്പനയ്ക്കായി മാരുതിയും ഒരുക്കം കൂട്ടുന്നു

കിട്ടുന്ന ബലെനോ യൂണിറ്റുകളില്‍ ആവശ്യമായ രൂപമാറ്റങ്ങള്‍ വരുത്തി റീബാഡ്ജ് ചെയ്യുകയാണ് ടൊയോട്ടയും ലക്ഷ്യമിടുന്നത്. ഈ വര്‍ഷം രണ്ടാംപാദംതന്നെ ടൊയോട്ടയുടെ ബലെനോ മോഡല്‍ വിപണിയില്‍ പുറത്തിറങ്ങുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍ രാജ സ്ഥിരീകരിച്ചു.

ടൊയോട്ട ബലെനോ ഈ വര്‍ഷംതന്നെ, കൊറോള വില്‍പ്പനയ്ക്കായി മാരുതിയും ഒരുക്കം കൂട്ടുന്നു

ടൊയോട്ട ബ്രാന്‍ഡിംഗുള്ള ബലെനോ ഹാച്ച്ബാക്കുകളെ സുസുക്കിയുടെ ഗുജറാത്ത് ശാലയായിരിക്കും നിര്‍മ്മിക്കുക. പ്രധാനമായും മോഡലിന്റെ മുഖച്ഛായ മാറ്റുന്നതിലായിരിക്കും ടൊയോട്ടയുടെ ശ്രദ്ധ മുഴുവന്‍. എന്നാല്‍ എഞ്ചിനും ഗിയര്‍ബോക്‌സും മറ്റു സംവിധാനങ്ങളും നിലവിലെ ബലെനോയിലേതു തന്നെയാവും തുടരുക.

ടൊയോട്ട ബലെനോ ഈ വര്‍ഷംതന്നെ, കൊറോള വില്‍പ്പനയ്ക്കായി മാരുതിയും ഒരുക്കം കൂട്ടുന്നു

പുതിയ ഗ്രില്ലും ബമ്പറും ടൊയോട്ടയുടെ ബലെനോ മോഡലിന് പ്രതീക്ഷിക്കാം. ഹെഡ്‌ലാമ്പ് ഘടനയിലും അകത്തള സൗകര്യങ്ങളിലും ചില തിരുത്തലുകള്‍ കമ്പനി ആലോചിച്ചേക്കും. ഉത്പാദന ചിലവ് ഉയരുന്നത് മുന്‍നിര്‍ത്തി കാര്യമായ പരിഷ്‌കാരങ്ങള്‍ മോഡലിന് സംഭവിക്കാനിടയില്ല.

ടൊയോട്ട ബലെനോ ഈ വര്‍ഷംതന്നെ, കൊറോള വില്‍പ്പനയ്ക്കായി മാരുതിയും ഒരുക്കം കൂട്ടുന്നു

വരുംഭാവിയില്‍ ടൊയോട്ട ബലെനോയുടെ ഹൈബ്രിഡ് പതിപ്പും വിപണിയില്‍ പിറന്നേക്കാം. രാജ്യത്തെ ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ ഈ വര്‍ഷാവസാനംതന്നെ ബലെനോ മോഡലുകള്‍ എത്തുമെന്ന സൂചന എന്‍ രാജ വെളിപ്പെടുത്തി കഴിഞ്ഞു.

Most Read: അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് പൂട്ടുവീഴുന്നു, പിടിച്ചാല്‍ ലൈസന്‍സും ആര്‍സിയും പോവും

ടൊയോട്ട ബലെനോ ഈ വര്‍ഷംതന്നെ, കൊറോള വില്‍പ്പനയ്ക്കായി മാരുതിയും ഒരുക്കം കൂട്ടുന്നു

ഇന്ത്യന്‍ വിപണിയിലുള്ള റെനോ ഡസ്റ്റര്‍ - നിസാന്‍ ടെറാനോ ജോഡികള്‍ ബാഡ്ജ് എഞ്ചിനീയറിംഗിനുള്ള ഉത്തമ ഉദ്ദാഹരണമാണ്. ടൊയോട്ടയുടെ അവതാരത്തിന് നിലവിലെ ബലെനോയെക്കാള്‍ വില കൂടുതലായിരിക്കും. 5.45 ലക്ഷം രൂപ മുതലാണ് മാരുതി ബലെനോയ്ക്ക് വിപണിയില്‍ വില.

ടൊയോട്ട ബലെനോ ഈ വര്‍ഷംതന്നെ, കൊറോള വില്‍പ്പനയ്ക്കായി മാരുതിയും ഒരുക്കം കൂട്ടുന്നു

1.2 ലിറ്റര്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ കാറിലുണ്ട്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ടൊയോട്ട വില്‍ക്കുന്ന ബലെനോകള്‍ക്ക് ടൊയോട്ട ഡീലര്‍ഷിപ്പുകളെ ചുക്കാന്‍ പിടിക്കുകയുള്ളൂ. അതായത് സര്‍വീസിനും സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കുമായി ഉടമകള്‍ ടൊയോട്ടയെ തന്നെ സമീപിക്കണം.

ടൊയോട്ട ബലെനോ ഈ വര്‍ഷംതന്നെ, കൊറോള വില്‍പ്പനയ്ക്കായി മാരുതിയും ഒരുക്കം കൂട്ടുന്നു

ബലെനോയ്‌ക്കൊപ്പം വിറ്റാര ബ്രെസ്സയ്ക്കും കമ്പനി പുതിയ കുപ്പായം തുന്നുന്നുണ്ട്. പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും മാരുതിയുടെ കൊറോള വില്‍പ്പന. ചിലവ് പിടിച്ചുനിര്‍ത്താന്‍ മാരുതി പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കൊറോളയ്ക്ക് ലഭിച്ചേക്കും.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #ടോയോട്ട #toyota
English summary
‘Toyota Baleno’ To Launch In India By The Second-Half Of 2019. Read in Malayalam.
Story first published: Thursday, January 31, 2019, 19:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X