YouTube

2019 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടൊയോട്ട

2019 ഒക്ടോബര്‍ മാസത്തില്‍ 12,610 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പനയുമായി ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. അതേസമയം വില്‍പ്പനയില്‍ 5 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചെന്നും കമ്പനി അറിയിച്ചു.

2019 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടൊയോട്ട

2018 ഒക്ടോബറില്‍ 13,245 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പന നടന്നിരുന്നു. ഉത്സവകാല വില്‍പനയും ഓഫറുകളുമാണ് ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സഹായമായത്. അതേസമയം ആഭ്യന്തര വില്‍പനയിലും 6 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

October 2019 2018 Growth
Domestic 11,866 12,606 -6
Exports 744 639
Total 12,610 13,245 -5
2019 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടൊയോട്ട

ആഭ്യന്തര വിപണിയില്‍ പോയ വര്‍ഷം 12,606 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം 11,866 യൂണിറ്റുകളാണ് കമ്പനി വിറ്റത്. മുന്‍ മാസങ്ങളില്‍ ഡിമാന്‍ഡ് കുറവായതിനാല്‍ വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്സവകാല വില്‍പനയില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചെന്നും കമ്പനി അറിയിച്ചു.

2019 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടൊയോട്ട

ഫോര്‍ച്യൂണറിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലായ ടിആര്‍ഡി, ഇന്നോവ ക്രിസ്റ്റ, പുതിയ യാരിസ്, ഗ്ലാന്‍സ മോഡലുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. ജനപ്രീയ എസ്‌യുവിയായ ഫോര്‍ച്യൂണര്‍ വിപണിയിലെത്തി 10 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അനുസ്മരണമായാണ് പുതിയ മോഡലിനെ ടൊയോട്ട കിര്‍ലോസ്‌ക്കര്‍ പുറത്തിറക്കിയത്.

2019 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടൊയോട്ട

രാജ്യത്ത് നിലവിലുള്ള ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ കൂടുതല്‍ സ്പോര്‍ട്ടി ഡിസൈന്‍ മോഡലാണ് ടിആര്‍ഡി. ഇന്നോവ ക്രിസ്റ്റയുടെ പരിഷ്‌ക്കരിച്ച മോഡലിനെ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. 2016 -ല്‍ ആണ് രണ്ടാം തലമുറ മോഡലിനെ ടൊയോട്ട വിപണിയില്‍ അവതരിപ്പിച്ചത്.

2019 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടൊയോട്ട

ആഭ്യന്തര വിപണിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചക്കുന്ന വാഹനം കൂടിയാണിത്. മോഡലിന്റെ ഫെയിസ്ലിഫ്റ്റ് പതിപ്പിനെ പുതിയ മലിനീകരണ നിരോധനചട്ടമായ ബിഎസ് VI നിലവില്‍ വരുന്നതിനു മുന്നോടിയായി വിപണിയിലെത്തിക്കാനാണ് സാധ്യത.

2019 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടൊയോട്ട

മൂന്ന് വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടൊയോട്ട കാറാണ് ഇന്നോവ ക്രിസ്റ്റ. അതേസമയം ഉത്സവ സീസണില്‍ ഇന്ത്യയിലുടനീളമുള്ള ഗ്ലാന്‍സയുടെ വില്‍പ്പനയില്‍ നല്ല മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഈ വര്‍ഷം ജൂണിലാണ് റീബാഡ്ജ് ചെയ്ത ഗ്ലാന്‍സയുടെ വില്‍പ്പന ടൊയോട്ട ആരംഭിച്ചത്.

Most Read: രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി ടെയോട്ട

2019 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടൊയോട്ട

ഇതുവരെ 14,000 ഗ്ലാന്‍സ യൂണിറ്റുകളാണ് കമ്പനി വിതരണം ചെയ്തത്. ടൊയോട്ടയുടെയും സുസുക്കിയുടെയും പങ്കാളിത്തത്തില്‍ നിന്നുള്ള ആദ്യത്തെ ഉല്‍പ്പന്നമാണ് ടൊയോട്ട ഗ്ലാന്‍സ. ഗ്ലാന്‍സയുടെ പുതിയ വിലകുറഞ്ഞ മോഡലിനെ ടൊയോട്ട അടുത്തിടെ അവതരിപ്പിച്ചിരുന്നു.

Most Read: ടൊയോട്ടയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി ഗ്ലാൻസ

2019 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടൊയോട്ട

ബേസ് മോഡലിന് 6.97 ലക്ഷം രൂപയാണ് വില. മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ പുതിയ ടൊയോട്ട ഗ്ലാന്‍സ G വകഭേദം ഇപ്പോള്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയില്ലാതെയാണ് ലഭ്യമാകുന്നത്. വിലകുറഞ്ഞ പതിപ്പുകൂടി എത്തിയതോടെ വരും മാസങ്ങളില്‍ വില്‍പ്പന ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read: ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

2019 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടൊയോട്ട

മാരുതി ബലേനോ ഹാച്ച്ബാക്കില്‍ നിന്ന് കടമെടുത്ത ബിഎസ് VI കംപ്ലയിന്റ് പെട്രോള്‍ എഞ്ചിനാണ് ഗ്ലാന്‍സയില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ എഞ്ചിന്‍ ഒരു മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കുന്നു.

2019 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടൊയോട്ട

ഇത് പരമാവധി 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ലഭ്യമാകുന്നത്. കൂടാതെ ഓപ്ഷണലായി സിവിടി ട്രാന്‍സ്മിഷനും കമ്പനി നല്‍കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota car 2019 October sales in India. Read more in Malayalam.
Story first published: Saturday, November 2, 2019, 11:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X