അരങ്ങേറ്റത്തിനൊരുങ്ങി ഫോഴ്സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഗൂര്‍ഖ എസ്‌യുവിയുടെ പുതിയ പതിപ്പിനെ ഫോഴ്‌സ് അവതരിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

അരങ്ങേറ്റത്തിനൊരുങ്ങി ഫോര്‍സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

നേരത്തെ ജൂണ്‍ മാസത്തില്‍ വാഹനം വിപണിയില്‍ എത്തും എന്ന് നിര്‍മ്മാതാക്കള്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ്-19 യും ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ചതോടെ അരങ്ങേറ്റം വൈകി.

അരങ്ങേറ്റത്തിനൊരുങ്ങി ഫോര്‍സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

എന്തായാലും ഇളവുകള്‍ ലഭിച്ചതോടെ വാഹനത്തിന്റെ പരീക്ഷണയോട്ടം വീണ്ടും ആരംഭിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ റഷ്‌ലൈന്‍ പങ്കുവെച്ചിരിക്കുന്നത്.

MOST READ: കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

അരങ്ങേറ്റത്തിനൊരുങ്ങി ഫോര്‍സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

പൂര്‍ണമായും മൂടികെട്ടിയുള്ള രീതിയിലാണ് പരീക്ഷണയേട്ടം നടത്തുന്നത്. എന്നിരുന്നാലും പ്രാരംഭ പതിപ്പുകളില്‍ കണ്ടിരിക്കുന്ന സ്റ്റീല്‍ വീലുകളാണ് പരീക്ഷണ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതുതലമുറ ഫോഴ്സ് ഗൂര്‍ഖ മുന്‍ മോഡലിനെ അപേക്ഷിച്ച് നിരവധി പുതിയ മാറ്റങ്ങളുമായിട്ടാകും വിപണിയില്‍ എത്തുക. പുതിയ ഗ്രില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും ബമ്പറുകളും, എസ്‌യുവിക്ക് ചുറ്റുമുള്ള ബോഡി ക്ലാഡിംഗും, 16 ഇഞ്ച് പുതിയ അലോയി വീലുകളും പുതിയ സവിശേഷതകളാണ്.

MOST READ: വിൽപ്പനയ്ക്ക് ഒരുങ്ങി പുത്തൻ ഹോണ്ട സിറ്റി, ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

അരങ്ങേറ്റത്തിനൊരുങ്ങി ഫോര്‍സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

നിലവിലെ ക്രാഷ്-ടെസ്റ്റ്, സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഒരു പുതിയ ചാസിയും ബോഡി ശൈലിയും വാഹനത്തിന് ലഭിക്കുന്നു. ഗൂര്‍ഖയില്‍ ഒരു പുതിയ ലാഡര്‍-ഫ്രെയിം ചാസിയും കോയില്‍ സ്പ്രിഗുകളും ഇടംപിടിക്കുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി ഫോര്‍സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

വാഹനത്തിന്റെ ഒരു യൂട്ടിലിറ്റേറിയന്‍ ഓഫ്-റോഡര്‍ എന്ന ഇമേജ് പ്രവര്‍ത്തനക്ഷമമായ കാറിറെന്നതിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് കമ്പനി ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ബള്‍ഗിംഗ് വീല്‍ ആര്‍ച്ചുകളും ക്ലാഡിംഗുകളും പുതിയ ഗൂര്‍ഖയെ മനോഹരമാക്കും.

MOST READ: ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

അരങ്ങേറ്റത്തിനൊരുങ്ങി ഫോര്‍സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

ബിഎസ് VI നിലവാരത്തിലുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 2020 ഫോഴ്സ് ഗൂര്‍ഖയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

അരങ്ങേറ്റത്തിനൊരുങ്ങി ഫോര്‍സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ലോക്ക് ചെയ്യാവുന്ന ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍ വീല്‍ ഡ്രൈവ് പണ്ടേ വാഹനത്തിന്റെ പ്രത്യേകതയാണ്. പുതുതലമുറ മഹീന്ദ്ര ഥാര്‍ ആയിരിക്കും വാഹനത്തിന്റെ വിപണിയിലെ എതിരാളി.

Most Read Articles

Malayalam
English summary
2020 Force Gurkha Spotted Testing Ahead Of Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X