രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഫോർഡ് ബ്രോന്‍കോ എത്തുന്നു, കാണാം ടീസർ വീഡിയോ

ഐതിഹാസിക സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായിരുന്ന ബ്രോന്‍കോ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വിപണിയിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ്. ബിൽറ്റ് വൈൽഡ് ഖ്യാതിയോടെ എത്തുന്ന വാഹനം ദിവസങ്ങൾക്കുള്ളിൽ അരങ്ങേറ്റം കുറിക്കും.

രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഫോർഡ് ബ്രോന്‍കോ എത്തുന്നു, കാണാം ടീസർ വീഡിയോ

അതിന്റെ ഭാഗമായി ബ്രോന്‍കോയുടെ പുതിയ ടീസർ അമോരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് പുറത്തുവിട്ടു. ബ്രോൻകോ ശ്രേണിയിൽ മൂന്ന് ഫോർവീൽ ഡ്രൈവ് എസ്‌യുവികളാണ് വാഗ്ദാനം ചെയ്യാനൊരുങ്ങുന്നത്. അതിൽ 2-ഡോർ മോഡൽ, ആദ്യമായി ഫോർ ഡോർ പതിപ്പ്, കൂടുതൽ കോം‌പാക്‌ടായ ബ്രോൻകോ സ്‌പോർട്ട് എന്നിവ ഉൾപ്പെടുന്നു.

ഈ മൂന്ന് എസ്‌യുവികളുടെയും രൂപഘടന വെളിപ്പെടുത്തുന്ന വീഡിയോയാണ് ഫോർഡ് പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ വിൽപ്പനയ്ക്കെത്തുന്ന എസ്‌യുവികളുടെ സ്വഭാവത്തിൽ നിന്നും തികച്ചും വ്യത്യസ്തമാകും പുതിയ ബ്രോൻകോ ശ്രേണിയെന്ന് ബ്ലൂ ഓവൽ എന്നറിയപ്പെടുന്ന ഫോർഡ് അവകാശപ്പെടുന്നു.

രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഫോർഡ് ബ്രോന്‍കോ എത്തുന്നു, കാണാം ടീസർ വീഡിയോ

ഇത് കാലാവസ്ഥയും ഉപരിതലവും അനുസരിച്ച് ബിൽറ്റ് വൈൽഡ് എക്‌സ്ട്രീം ഡ്യൂറബിലിറ്റി ടെസ്റ്റിംഗിലൂടെ കടന്നുപോയിട്ടുണ്ട്. ഏക് ഭൂപ്രദേശവും കീഴടക്കാനുള്ള കഴിവുകൾക്ക് അടിവരയിടുന്നതിലൂടെ യുണീക് വാസ്തുവിദ്യയും പുതിയ ടെറൈൻ മാനേജുമെന്റ് സിസ്റ്റവും സ്റ്റാൻഡേർഡായി 4×4 കോൺഫിഗറേഷനും ബ്രോൻകോയ്ക്ക് ലഭിക്കും.

രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഫോർഡ് ബ്രോന്‍കോ എത്തുന്നു, കാണാം ടീസർ വീഡിയോ

മൂന്ന് മോഡലുകളും ചേർന്ന് ക്ലാസ്-ലീഡിംഗ് ശേഷിയും സസ്പെൻഷൻ സാങ്കേതികവിദ്യയും ഉറപ്പാക്കുന്നു. നേരായ മുൻവശവും കരുത്തുറ്റ ബോഡി പാനലുകളുമുള്ള പരമ്പരാഗത ഉയരമുള്ള പില്ലർ സ്റ്റൈലിംഗിനെ നന്നായി നിർവചിച്ചിരിക്കുന്നതിനാൽ മൂവരെയും റെട്രോയും ആധുനിക സ്റ്റൈലിംഗും ചേർന്നതാണ് ഫോർഡ് ഒരുക്കിയിരിക്കുന്നത്.

രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഫോർഡ് ബ്രോന്‍കോ എത്തുന്നു, കാണാം ടീസർ വീഡിയോ

എന്നിരുന്നാലും കസ്റ്റമൈസേഷനും ധാരാളം ഇടമുണ്ടാകും. ബ്രോൻകോ വികസിപ്പിക്കുമ്പോൾ F-150 റാപ്‌റ്റർ പോലുള്ള വാഹനങ്ങളിൽ നിന്നുള്ള തീവ്രമായ ഓഫ്-റോഡ് വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഫോർഡ് പറഞ്ഞുവെക്കുന്നു.

രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഫോർഡ് ബ്രോന്‍കോ എത്തുന്നു, കാണാം ടീസർ വീഡിയോ

1965 ൽ അമേരിക്കൻ വാഹന വ്യവസായത്തിന്റെ ചിത്രത്തിലേക്ക് ബോഡി-ഓൺ-ഫ്രെയിം ബ്രോൻകോ തിരികെ കൊണ്ടുവരാൻ കാരണമായി. രണ്ടാം ലോക മഹായുദ്ധസമയത്ത് സായുധ സേനയ്ക്കായി 2,70,000 ജനറൽ പർപ്പസ് വാഹനങ്ങൾ ഫോർഡ് നിർമിച്ചു.

രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഫോർഡ് ബ്രോന്‍കോ എത്തുന്നു, കാണാം ടീസർ വീഡിയോ

ആദ്യ തലമുറ ബ്രോൻകോയ്ക്ക് GOAT എന്ന വിളിപ്പേരും ഉണ്ടായിരുന്നു. ഫോർഡ് ഇതിനെ റാങ്‌ലർ അല്ലെങ്കിൽ ട്രയൽ ബ്ലേസർ എന്ന് നാമകരണം ചെയ്യുന്നതും കമ്പനി തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ പേര് ജീപ്പിന് അവകാശപ്പെട്ടതാണ്.

രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഫോർഡ് ബ്രോന്‍കോ എത്തുന്നു, കാണാം ടീസർ വീഡിയോ

ഈ മൂന്ന് എസ്‌യുവിയെയും കൂടാതെ അമേരിക്കൻ ബ്രാൻഡിന് ബ്രോങ്കോ ഓഫ്-റോഡിയോസ് അവതരിപ്പിക്കാനും പദ്ധതിയുണ്ട്. ഇത് 2021 ന്റെ തുടക്കത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിതുടങ്ങും. 2020 ബ്രോൻകോ ശ്രേണി ജൂലൈ 13-ന് അമേരിക്കൻ വിപണിയിൽ സാന്നിധ്യമറിയിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
2020 Ford Bronco Range Teased Ahead Of Launch. Read in Malayalam
Story first published: Wednesday, July 8, 2020, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X