ഓട്ടോ എക്സ്പോ 2020: കാത്തിരിപ്പിന് വിരാമം, പുത്തൻ മാരുതി വിറ്റാര ബ്രെസ എത്തി

വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജനപ്രിയ കോംപാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസയുടെ പുതിയ ഫെയ‌്സ്‌ലിഫ്റ്റ് മോഡലിനെ പുറത്തിറക്കി മാരുതി സുസുക്കി. എസ്‌യുവി പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായിരിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: കാത്തിരിപ്പിന് വിരാമം, പുത്തൻ മാരുതി വിറ്റാര ബ്രെസ എത്തി

ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ മോട്ടോർ ഷോയായ ഓട്ടോ എക്‌സ്‌പോയുടെ പതിനഞ്ചാം പതിപ്പിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്ട് എസ്‌യുവിയായ ബ്രെസയുടെ അവതരണം കമ്പനി നടത്തിയത്.

ഓട്ടോ എക്സ്പോ 2020: കാത്തിരിപ്പിന് വിരാമം, പുത്തൻ മാരുതി വിറ്റാര ബ്രെസ എത്തി

വാഹനത്തിന്റെ പുറംമോടിയിൽ വരുത്തിയ മാറ്റങ്ങളേക്കാൾ ഏറെ പ്രധാനമാണ് പുതിയ പെട്രോൾ എഞ്ചിനിലേക്കുള്ള ബ്രെസയുടെ ചുവടുവെയ്പ്പ്. പുറത്തിറങ്ങിയ കാലം മുതൽ ഡീസൽ എഞ്ചിനിൽ മാത്രം വിപണിയിൽ എത്തിയ വാഹനത്തിന് ഇനി മുതൽ പ്രെട്രോൾ എഞ്ചിൻ മാത്രമാകും ഉണ്ടാവുക.

ഓട്ടോ എക്സ്പോ 2020: കാത്തിരിപ്പിന് വിരാമം, പുത്തൻ മാരുതി വിറ്റാര ബ്രെസ എത്തി

2020 ഏപ്രിൽ ഒന്നിനകം ഡീസൽ മോഡലുകളെ പിൻ‌വലിക്കാനുള്ള മാരുതിയുടെ വലിയ പദ്ധതിയുടെ ഭാഗമായാണ് സുസുക്കിയുടെ K15 B 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ വിറ്റാര ബ്രെസയുടെ 1.3 ലിറ്റർ ഡീസലിന് പകരമായി സ്ഥാനം പിടിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: കാത്തിരിപ്പിന് വിരാമം, പുത്തൻ മാരുതി വിറ്റാര ബ്രെസ എത്തി

വിറ്റാര ബ്രെസ അതിന്റെ 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിൻ സിയാസ്, എർട്ടിഗ, XL6 തുടങ്ങിയ മാരുതി മോഡലുകളുമായി പങ്കിടുന്നു. ഈ യൂണിറ്റ് 105 bhp കരുത്തിൽ 138 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് സ്റ്റാൻഡേർഡായി 5 സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണലായി 4 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും വാഗ്ദാനം ചെയ്യും.

ഓട്ടോ എക്സ്പോ 2020: കാത്തിരിപ്പിന് വിരാമം, പുത്തൻ മാരുതി വിറ്റാര ബ്രെസ എത്തി

എന്നാൽ കോം‌പാക്ട് എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പുകൾക്കായി മാത്രമാണ് സുസുക്കി SHVS സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ കരുതിവച്ചിരിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: കാത്തിരിപ്പിന് വിരാമം, പുത്തൻ മാരുതി വിറ്റാര ബ്രെസ എത്തി

ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ, പഴയ ബ്രെസയും പുതിയ ബ്രെസയും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നും തന്നെയില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. എങ്കിലും വളരെ ചെറിയ മാറ്റങ്ങൾ വാഹനത്തിൽ കാണാൻ സാധിക്കും. അതിൽ മുൻവശത്ത് ഇരട്ട-സ്ലാറ്റിലുള്ള ക്രോം ഗ്രിൽ, പുതുക്കിയ ഹെഡ്‌ലൈറ്റ് ക്ലസ്റ്റർ ഹൌസിംഗ് പ്രൊജക്ടർ ഹെഡ്‌ലാമ്പ് എൽഇഡി ഡിആർഎല്ലുകൾ എന്നിവ ഉൾപ്പെടുന്നു.

ഓട്ടോ എക്സ്പോ 2020: കാത്തിരിപ്പിന് വിരാമം, പുത്തൻ മാരുതി വിറ്റാര ബ്രെസ എത്തി

സിൽവർ സ്‌കിഡ് പ്ലേറ്റുകളും ഫോഗ് ലാമ്പുകളും സ്ഥാപിക്കുന്നതിനായി ലോവർ ബമ്പറും പരിഷ്‌ക്കരിച്ചു. മോണോ ടോൺ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ എന്നിവ 2020 മാരുതി വിറ്റാര ബ്രെസയിൽ വാഗ്ദാനം ചെയ്യുന്നു.

ഓട്ടോ എക്സ്പോ 2020: കാത്തിരിപ്പിന് വിരാമം, പുത്തൻ മാരുതി വിറ്റാര ബ്രെസ എത്തി

വശങ്ങളിൽ നിന്നു നോക്കുമ്പോൾ ഏറ്റവും പുതിയ അലോയ് വീലുകളാണ് ശ്രദ്ധേയ മാറ്റം. ബി‌എസ്-VI ബ്രെസ പെട്രോളിന് മെഷീൻ കട്ട് ഡ്യുവൽ ടോൺ അലോയ്കൾ ഇപ്പോൾ ലഭിക്കുന്നു. ടെയിൽ‌ ലാമ്പിൽ‌ പുനർ‌നിർമ്മിച്ച എൽ‌ഇഡി ഇൻസേർട്ട്‌ ഒഴികെ പിൻ‌ ഡിസൈനിൽ‌ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ഓട്ടോ എക്സ്പോ 2020: കാത്തിരിപ്പിന് വിരാമം, പുത്തൻ മാരുതി വിറ്റാര ബ്രെസ എത്തി

ഇന്റീരിയറുകളും മാറ്റമില്ലാതെ തുടരുന്നു. പഴയ ബ്രെസയിൽ ഉണ്ടായിരുന്ന അതേ ബ്ലാക്ക്ഔട്ട് തീം തന്നെയാണ് 2020 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഡാഷ്‌ബോർഡ്, സീറ്റുകൾ, സ്റ്റിയറിംഗ് വീൽ തുടങ്ങിയവ അതേപടി തുടരുന്നു.

ഓട്ടോ എക്സ്പോ 2020: കാത്തിരിപ്പിന് വിരാമം, പുത്തൻ മാരുതി വിറ്റാര ബ്രെസ എത്തി

കളർ ടച്ച്‌സ്‌ക്രീനുള്ള സ്മാർട്ട്‌പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉപഭോക്താക്കളുടെ കണക്റ്റിവിറ്റി ആവശ്യങ്ങൾ നിറവേറ്റും. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ MID ക്കായി ഡിജിറ്റൽ ഡിസ്‌പ്ലേ ഉണ്ട്. ഉയർന്ന rpm കാണിക്കുന്നതിന് ടാക്കോമീറ്റർ കമ്പനി നവീകരിച്ചിട്ടുണ്ട്.

ഓട്ടോ എക്സ്പോ 2020: കാത്തിരിപ്പിന് വിരാമം, പുത്തൻ മാരുതി വിറ്റാര ബ്രെസ എത്തി

നിലവിൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വില വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോടു കൂടി മാരുതി 2020 വിറ്റാര ബ്രെസയുടെ വില പ്രഖ്യാപിക്കും. വിപണിയിൽ എത്തുമ്പോൾ ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300 എന്നീ മോഡലുകൾ തന്നെയാകും ബ്രെസയുടെ എതിരാളി മോഡലുകൾ.

Most Read Articles

Malayalam
English summary
Auto Expo 2020: maruti vitara brezza facelift launched
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X