സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ നിരയിലെ ജനപ്രിയ മോഡലായ i20 ഹാച്ച്ബാക്കിന്റെ സ്പോർട്ടയർ N വേരിയന്റിനെ ആഗോള വിപണിക്കായി ഒരുക്കിക്കൊണ്ടിരിക്കുകയാണ്.

സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

വരാനിരിക്കുന്ന പുതുതലമുറ i20 N ലൈൻ പതിപ്പിന്റെ പുതിയ ടീസർ ചിത്രങ്ങൾ കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. ഹോട്ട് ഹാച്ച് കൂടുതൽ ശക്തവും സ്പോർട്ടിയറുമാണെന്നാണ് ഇതിലൂടെ ഹ്യുണ്ടായി പറഞ്ഞുവെക്കുന്നത്.

സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

അടുത്ത വർഷം ആദ്യ പകുതിയിൽ തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലായിരിക്കും വാഹനം വിൽപ്പനയ്ക്ക് എത്തുക. i30 N മോഡലിന്റെ ഡിസൈൻ തത്ത്വചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് i20 N നിർമിച്ചിരിക്കുന്നതെന്ന് പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

MOST READ: ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് നെക്‌സോണ്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി കാറുകളുടെ നിലവിലെ അതേ ഡിസൈൻ സമീപനമാണ് പുതിയ സ്പോർട്ടിയർ വേരിയന്റും പിന്തുടരുന്നത്. ഇതിന് വിശാലവും വലുതുമായ എയർ ഡാമുകൾ ലഭിക്കുന്നു. അവ ചുവടെയുള്ള ചുവന്ന സ്പ്ലിറ്ററുകൾ എടുത്തുകാണിക്കുന്നു. 18 ഇഞ്ച് ആങ്കുലർ അലോയ് വീലുകളുമാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്.

സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

ഇതിനുപുറമെ ചുവന്ന സൈഡ് സ്‌കിർട്ടുകളും മേൽക്കൂരയിലെ സംയോജിത സ്‌പോയ്‌ലറും വലിയ എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും ഹ്യുണ്ടായി i20 N ലൈനിനെ മനോഹരമാക്കുന്നു. N ഡിവിഷന്റെ പതിവ് പെർഫോമൻസ് ബ്ലൂ പെയിന്റിനൊപ്പം ഡ്യുവൽ-ടോൺ ഫിനിഷുള്ള പുറംമോടി കാഴ്ച്ചയിലും സ്പോർട്ടിയർ ഭാവമാണ് ഒരുക്കിയിരിക്കുന്നത്.

MOST READ: സാന്‍ട്രോ എക്‌സിക്യൂട്ടീവ് സിഎന്‍ജി പതിപ്പ് അവതരിപ്പിച്ച് ഹ്യുണ്ടായി; വില 5.87 ലക്ഷം രൂപ

സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

മേൽക്കൂര, സ്കിർട്ടുകൾ, വിംഗ് മിററുകൾ, പില്ലറുകൾ എന്നിവ ഫാന്റം ബ്ലാക്ക് കളറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇന്റീരിയർ അടുത്തിടെ വെളിപ്പെടുത്തിയ i20 N ലൈനിന് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

N ബ്രാൻഡഡ് അപ്ഹോൾസ്റ്ററിയും ചുവന്ന ആക്സന്റുകളും വിവിധ സ്ഥലങ്ങളിൽ നൽകും. ക്യാബിനകത്തെ ഒരു പ്രധാന നവീകരണം ബോഡി ഹഗ്‌ഡ് ചെയ്യുന്ന സീറ്റുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: കാത്തിരിപ്പിന് വിരാമം; എംജി ഗ്ലോസ്റ്റർ ഒക്ടോബർ 8 -ന് വിൽപ്പനയ്‌ക്കെത്തും

സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

1.6 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് i20 N പതിപ്പിന് കരുത്ത് പകരുന്നത്. പരിമിത-സ്ലിപ്പ് ഡിഫറൻഷ്യൽ ഉപയോഗിച്ച് സ്റ്റാൻഡേർഡായി ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കും. കേവലം 6.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ മോഡലിന് കഴിയും.

സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

അതേസമയം ഉയർന്ന വേഗത 230 കിലോമീറ്റർ വേഗതയായി പരിമിതപ്പെടുത്തിയിരിക്കുന്നു. മുന്നിൽ ഉറപ്പിച്ച മക്ഫെർസൺ സ്ട്രറ്റ് സജ്ജീകരണവും പിന്നിൽ ബീഫ് ടോർഷൻ ബീം ഉപയോഗിച്ചും സസ്പെൻഷൻ ചുമതലകൾ നിർവഹിക്കും. 320 mm ഫ്രണ്ട് ഡിസ്ക്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

MOST READ: ബ്ലൂഎര്‍ത്ത് സീരീസിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി യോകോഹാമ

സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി i20 N അടുത്ത വർഷം ആദ്യ പകുതിയോടെ യൂറോപ്യൻ വിപണികളിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌പോർട്ടി ഹാച്ച് അതിന്റെ ഏറ്റവും അടുത്ത എതിരാളികളായ ഫോർഡ് ഫിയസ്റ്റ ST, ഫോക്‌സ്‌വാഗൺ പോളോ GTI, മിനി കൂപ്പർ S എന്നിവയുമായി ഏറ്റുമുട്ടും. ഈ വേരിയന്റ് ഇന്ത്യയിലേക്ക് പ്രതീക്ഷിക്കേണ്ടതില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2021 Hyundai i20 Most Powerful N Variant Teased. Read in Malayalam
Story first published: Wednesday, October 7, 2020, 15:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X