ബംഗ്ലാദേശിലേക്ക് മഹീന്ദ്ര ബൊലേറോ കയറ്റുമതി ചെയ്ത് റെയില്‍വേ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര

കൊവിഡ് കാലത്ത് ചരക്കുനീക്കത്തിന് പുതിയ സാധ്യതകള്‍ തുറന്ന് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. അടുത്തിടെയാണ് കിയ ഇത്തരത്തില്‍ 5,000-ല്‍ അധികം കാറുകള്‍ കടത്തിയ വാര്‍ത്ത പുറത്തുവന്നത്.

ബംഗ്ലാദേശിലേക്ക് മഹീന്ദ്ര ബൊലേറോ കയറ്റുമതി ചെയ്ത് റെയില്‍വേ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര

ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ക്ക് റെയില്‍വേ ഉപയോഗിച്ച് വാഹനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ലോജിസ്റ്റിക് ചെലവ് 15-40 ശതമാനം വരെ കുറയ്ക്കാന്‍ കഴിയും. കൊവിഡ്-19 മഹാമാരി കണക്കിലെടുത്ത് കുറഞ്ഞ ചിലവില്‍ ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യന്‍ റെയില്‍വേ വഴി വാഹനങ്ങള്‍ കയറ്റുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു.

ബംഗ്ലാദേശിലേക്ക് മഹീന്ദ്ര ബൊലേറോ കയറ്റുമതി ചെയ്ത് റെയില്‍വേ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര

അടുത്തിടെ, കിയ, ടാറ്റ, മാരുതി, ഹ്യുണ്ടായി തുടങ്ങിയ കമ്പനികളെല്ലാം ഗതാഗത ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ റെയില്‍വേയ്ക്ക് മുന്‍ഗണന നല്‍കുന്നു. ഇപ്പോള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര.

MOST READ: 'മാനുഫാക്ച്ചറിംഗ് എക്‌സെലൻസ്' പുത്തൻ i20-യുടെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് ഹ്യുണ്ടായി

ബംഗ്ലാദേശിലേക്ക് മഹീന്ദ്ര ബൊലേറോ കയറ്റുമതി ചെയ്ത് റെയില്‍വേ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര

മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ നിന്ന് 87 ബൊലേറോ പിക്ക് അപ്പ് വാനുകള്‍ മഹീന്ദ്ര ബംഗ്ലാദേശിലെ ബെനാപോളിലേക്ക് കയറ്റി അയച്ചു. റോഡ് ഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഗതാഗത പ്രക്രിയ കൂടുതല്‍ സുസ്ഥിരമായി മാത്രമല്ല വേഗതയേറിയതും കാര്യക്ഷമവുമാണ് എന്ന് വേണം പറയാന്‍.

ബംഗ്ലാദേശിലേക്ക് മഹീന്ദ്ര ബൊലേറോ കയറ്റുമതി ചെയ്ത് റെയില്‍വേ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര

റെയില്‍വേ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ട്വിറ്ററില്‍ ഇതിന്റെ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. ഒരു ട്രെയിന്‍ കാരിയറിനുള്ളില്‍ ബൊലേറോ പിക്ക് അപ്പ് വാന്‍ ഓടിക്കുന്നതായി കാണിക്കുന്ന വീഡിയോയാണ് ട്വീറ്റില്‍ ഉള്‍പ്പെട്ടിരുന്നത്.

MOST READ: ഉത്സവകാലം ആഘോഷമാക്കി മാരുതി; നവരാത്രി ദിനങ്ങളില്‍ വിറ്റത് 95,000 വാഹനങ്ങള്‍

ബംഗ്ലാദേശിലേക്ക് മഹീന്ദ്ര ബൊലേറോ കയറ്റുമതി ചെയ്ത് റെയില്‍വേ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര

നവി മുംബൈയില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ മൊത്തം 87 പിക്ക് അപ്പ് വാനുകള്‍ കയറ്റിയതായി ഗോയല്‍ ഈ ട്വീറ്റില്‍ കുറിക്കുന്നു. രാജ്യത്ത് നിന്നുള്ള വാഹന കയറ്റുമതിയെ റെയില്‍വേ എങ്ങനെ ഉയര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

''സുരക്ഷിതവും വേഗതയേറിയതും സാമ്പത്തികവുമായ ലോജിസ്റ്റിക് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന റെയില്‍വേ വാഹന ഗതാഗതത്തിന് ഒരു മുന്‍ഗണനാ രീതിയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

MOST READ: പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; ക്രെറ്റ, സെല്‍റ്റോസ് എതിരാളികള്‍

ബംഗ്ലാദേശിലേക്ക് മഹീന്ദ്ര ബൊലേറോ കയറ്റുമതി ചെയ്ത് റെയില്‍വേ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര

മെയ്ഡ് ഇന്‍ ഇന്ത്യ ബൊലേറോ പിക്ക് അപ്പ് വാനുകള്‍ ബംഗ്ലാദേശിലേക്ക് കടത്താനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി. പീയൂഷ് ഗോയലിന്റെ ട്വീറ്റുകള്‍ ഷെയര്‍ ചെയ്തായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.

ബംഗ്ലാദേശിലേക്ക് മഹീന്ദ്ര ബൊലേറോ കയറ്റുമതി ചെയ്ത് റെയില്‍വേ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര

ഈ മാസം ആദ്യം വാഹന വ്യവസായ പ്രമുഖരെ വാഹന ഗതാഗതത്തിനായി റെയില്‍ ശൃംഖല ഉപയോഗിക്കാന്‍ ഗോയല്‍ പ്രോത്സാഹിപ്പിച്ചിരുന്നു. 2021-22 അവസാനത്തോടെ 20 ശതമാനവും 2023-24 ഓടെ 30 ശതമാനവും വാഹന ഗതാഗതത്തില്‍ കൈവരിക്കാനാണ് റെയില്‍വേയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

ബംഗ്ലാദേശിലേക്ക് മഹീന്ദ്ര ബൊലേറോ കയറ്റുമതി ചെയ്ത് റെയില്‍വേ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 836 റേക്ക് വാഹനങ്ങളാണ് റെയില്‍വേ കയറ്റിയത്. കഴിഞ്ഞ വര്‍ഷം ഇത് 731 റേക്കായിരുന്നു. മാരുതി സുസുക്കി 2014 മുതല്‍ റെയില്‍വേയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 6.7 ലക്ഷത്തിലധികം കാറുകള്‍ മാരുതി ഇത്തരത്തില്‍ കയറ്റി അയച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Anand Mahindra Thanks Indian Railways For Transporting Bolero to Bangladesh. Read in Malayalam.
Story first published: Tuesday, October 27, 2020, 15:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X