ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

മുൻ പതിപ്പുകളെ അപേക്ഷിച്ച് ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോ അത്രക്ക് ആകർഷകമായിരുന്നില്ല എന്നത് യഥാർത്ഥ്യമാണ്. പല പ്രമുഖ വാഹന നിർമ്മാതാക്കളും എക്സ്പോയിൽ നിന്നും വിട്ടുനിന്നെങ്കിലും പരിപാടിയുടെ ആഢംബരത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

പങ്കെടുക്കുന്ന ബ്രാൻഡുകൾ ദ്വിവത്സര മോട്ടോർ ഷോയിൽ ധാരാളം പുതിയ അനാച്ഛാദനങ്ങൾ, ഷോകേസുകൾ, ചില പ്രധാന അവതരണങ്ങൾ എന്നിവ നടത്തി. എല്ലാ തവണത്തേയും പോലെ തന്നെ കൺസെപ്റ്റ് മോഡലുകൾ ഇത്തവണയും ഏറെ ചർച്ച ചെയ്യപ്പെട്ടു. അവയിൽ ഭൂരിഭാഗവും ഉടൻ തന്നെ ഉൽ‌പാദനത്തിലേക്ക് കടക്കും. അതിൽ മികച്ചു നിന്ന അഞ്ച് കൺസെപ്റ്റ് മോഡലുകൾ ഇതാ.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

മാരുതി സുസുക്കി ഫ്യൂച്ചുറോ ഇ

ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച മാരുതി സുസുക്കിയുടെ ഫ്യൂച്ചുറോ ഇ കൺസെപെറ്റ് തികച്ചും വൈവിധ്യമാർന്ന ആശയമാണ്. പേരു സൂചിപ്പിക്കുംപോലെ ഭാവി ഡിസൈനാണ് ഫ്യൂച്ചുറോ-ഇയ്ക്ക്. ആകാരം ചെറു എസ്‌യുവിയുടേതും.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

പ്രൊഡക്ഷൻ സ്‌പെക്ക് പതിപ്പിൽ ICE, ഇലക്ട്രിക് ഇറ്ററേഷൻസ് എന്നിവ ഉൾപ്പെടും. അതിനാൽ ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ എസ്‌യുവിയുടെ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

വെട്ടിയൊതുക്കിയ ബോണറ്റും വലിയ വീല്‍ ആര്‍ച്ചുകളും ഫ്യൂച്ചുറോ-ഇയ്ക്ക് മസ്‌കുലീന്‍ പ്രതിച്ഛായാണ് നൽകുന്നത്. വിന്‍ഡ്ഷീല്‍ഡില്‍ നിന്നും ചാഞ്ഞിറങ്ങുന്ന ബ്ലാക്ക് റൂഫ് മോഡലിന് കൂപ്പെ ശൈലി സമ്മാനിക്കുന്നു.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

ടാറ്റ സിയെറ

ഓട്ടോ എക്സ്പോയുടെ പതിനഞ്ചാം പതിപ്പിൽ ഏറ്റവും പ്രശംസ പിടിച്ചുപറ്റിയതും ശ്രദ്ധയാകർഷിച്ച കൺസെപ്റ്റ് മോഡലാണ് സിയെറ ഇവി. ഐതിഹാസിക മോഡലായ സിയെറ എസ്‌യുവിയുടെ ഓൾ-ഇലക്ട്രിക് കൺസെപ്റ്റ് പതിപ്പാണിത്. ഇത് ആൽഫ എആർ‌സി പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കുകയും ടാറ്റ മോട്ടോർസിന്റെ ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ പിന്തുടരുകയും ചെയ്യുന്നു.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

ലാൻഡ് റോവർ ഡിഫെൻഡറിന്റെ അപ്പീൽ ഒരു പരിധി സിയെറ ഇവി കൊണ്ടുവരുന്നു. പിന്നിലെ വലിയ ഗ്ലാസ് ഏരിയ തീർച്ചയായും സിയെറ എസ്‌യുവിയെ ഓർമ്മപ്പെടുത്തുന്നു. പിൻവശത്തുള്ള തുടർച്ചയായ സിംഗിൾ എൽഇഡി ടെയിൽ ലാമ്പ് യൂണിറ്റ് ഒരു ആധുനിക സ്പർശമാണ്. മൊത്തത്തിലുള്ള അനുപാതങ്ങൾ ശക്തമായ മതിപ്പാണ് ഉളവാക്കിയിരിക്കുന്നത്.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

കിയ സോനെറ്റ്

ജനപ്രിയ മോഡലുകളായ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നീ മോഡലുകൾക്കെതിരായ കിയ മോട്ടോർസിന്റെ ഉത്തരമാണ് സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി കൺസെപ്റ്റ്.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

കാർണിവൽ എംപിവി പുറത്തിറങ്ങിയതിന് ശേഷം ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ഓഫറാകും കിയ സോനെറ്റ്.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

വാഹനത്തിന്റെ കൺസെപ്റ്റ് പതിപ്പിൽ വളരെ ശ്രദ്ധേയമായ രൂപകൽപ്പനയാണ് കാണാൻ സാധിക്കുന്നത്. അതിൽ പരമ്പരാഗത ടൈഗർ നോസ് ഗ്രിൽ, ചുവന്ന ഉൾപ്പെടുത്തലുകൾ, ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, മസ്കുലർ വീൽ ആർച്ചുകൾ എന്നിവ ഇടംപിടിക്കുന്നു.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കി എത്തുന്ന മോഡൽ നിരവധി ഘടകങ്ങൾ വെന്യുവുമായി പങ്കിടും. 1.2 ലിറ്റർ പെട്രോളും 1.0 ലിറ്റർ ടർബോ പെട്രോളും ഉൾപ്പെടെ എഞ്ചിൻ ലൈനപ്പും സമാനമായിരിക്കും.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

1.5 ലിറ്റർ ഡീസൽ യൂണിറ്റ് സെൽറ്റോസിൽ നിന്ന് ലഭ്യമാക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, പെട്രോൾ പതിപ്പിൽ ഒരു ഡിസിടി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും. 1.5 ലിറ്ററിന് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ടോർക്ക് കൺവെർട്ടർ യൂണിറ്റും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

സ്കോഡ വിഷൻ ഇൻ

ഓട്ടോ എക്സ്പോയിൽ അരങ്ങേറിയ സ്കോഡ വിഷൻ ഇൻ കൺസെപ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു മോഡലാണ്. ഇന്ത്യ നിർദ്ദിഷ്ട MQB A0-IN പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന ആദ്യ മോഡൽ കൂടിയാണെന്നത് ശ്രദ്ധേയം.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

2021 ന്റെ തുടക്കത്തിൽ പ്രെഡക്ഷൻ പതിപ്പ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈനപ്പിൽ ചേർക്കുന്ന 1.5 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിൻ 150 bhp, 250 Nm torque എന്നിവ സൃഷ്ടിക്കും. ഏഴ് സ്പീഡ് ഡി‌എസ്‌ജി ഗിയർ‌ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കുക.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

പ്രൊഡക്ഷൻ കാർ 8.7 സെക്കൻഡിനുള്ളിൽ 195 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും സ്‌കോഡ പറയുന്നു. സ്കോഡ വിഷൻ ഇന്നിന് 4,256 മില്ലീമീറ്റർ നീളവും 2,671 മില്ലീമീറ്റർ വീൽബേസും ഉണ്ട്. മുൻവശത്ത് നേർത്ത ഹെഡ്‌ലാമ്പുകൾ, ബോൾഡ് ഗ്രിൽ എന്നിവയും അതോടൊപ്പം 19 ഇഞ്ച് അലോയ് വീലും എസ്‌യുവിയുടെ പരുക്കൻ രൂപത്തിന് അടിവരയിടുന്നു.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

ജിഎംഡബ്യു ഹവാൽ കൺസെപ്റ്റ് H

ഓട്ടോ എക്‌സ്‌പോയിൽ ഗ്രേറ്റ് വാൾ മോട്ടോർ പുതിയ വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ കമ്പനിയുടെ ഇന്ത്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക കൺസെപ്റ്റ് എച്ച് എന്ന മോഡലാകും. ഇത് അടിസ്ഥാനപരമായി ഒരു കോം‌പാക്ട് എസ്‌യുവി ആയിരിക്കുമെങ്കിലും വലിപ്പത്തിന്റെ കാര്യത്തിൽ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസൺ എന്നിവയോട് കിടപിടിക്കും.

ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മികച്ച കൺസെപ്റ്റ് മോഡലുകൾ

വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ടാപ്പറിംഗ് സിലൗട്ടും കർവി അളവുകളും ഇതിനെ ഒരു നഗര എസ്‌യുവിയാക്കി മാറ്റുന്നു. എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, റാപ്എറൌണ്ട് ടെയിൽ ‌ലൈറ്റുകൾ, മെഷീൻ അലോയ് വീലുകൾ, ക്രോമിന്റെ സൂക്ഷ്മ ഉപയോഗം എന്നിവ കൺസെപ്റ്റ് H ന്റെ പ്രീമിയം അപ്പീലിന് ആക്കം കൂട്ടുന്നു. മോഡലിന്റെ എഞ്ചിൻ സവിശേഷതകളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ഹവാൽ പുറത്തുവിട്ടിട്ടില്ല.

Most Read Articles

Malayalam
English summary
Best Concept Models Exhibited at Auto Expo. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X