പുതിയ M5, M5 കോമ്പറ്റീഷൻ മോഡലുകൾ പുറത്തിറക്കി ബിഎംഡബ്ല്യു

ജർമ്മൻ കാർ നിർമാതാക്കളായ ബിഎംഡബ്ല്യു പുതിയ മോഡൽ M5 സലൂൺ ഫെയ്‌സ്‌ലിഫ്റ്റ് ആഗോള വിപണിയിൽ പുറത്തിറക്കി. ബ്രാൻഡിന്റെ 5 സീരീസ് ശ്രേണിയുടെ ആത്യന്തിക പെർഫോമെൻസ് വേരിയന്റിന്റെ ഏറ്റവും പുതിയ ആവർത്തനമാണ് 2021 ബിഎംഡബ്ല്യു M5.

പുതിയ M5, M5 കോമ്പറ്റീഷൻ മോഡലുകൾ പുറത്തിറക്കി ബിഎംഡബ്ല്യു

സ്റ്റാൻഡേർഡ്, കോമ്പറ്റീഷൻ എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തുന്നത്. രണ്ട് മോഡലുകളും അതിന്റെ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെയധികം നവീകരണങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്. പരിഷ്ക്കരിച്ച രൂപകൽപ്പന, മെച്ചപ്പെട്ട പെർഫോമെൻസ്, ആക്സിലറേഷൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

പുതിയ M5, M5 കോമ്പറ്റീഷൻ മോഡലുകൾ പുറത്തിറക്കി ബിഎംഡബ്ല്യു

പുതിയ എൽ-ആകൃതിയിലുള്ള ഫുൾ അഡാപ്റ്റീവ് ലേസർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ‌ലൈറ്റുകളിലെ 3D ഘടകങ്ങൾ, ബ്ലാക്ക് ഔട്ട് കിഡ്നി ഗ്രിൽ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, 20 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് പ്രീമിയം ആഢംബര കാറിലെ പ്രധാന ആകർഷണങ്ങൾ.

MOST READ: ഇന്ത്യയിലെ വിലയേറിയ സെക്യൂരിറ്റി വാഹനങ്ങൾ

പുതിയ M5, M5 കോമ്പറ്റീഷൻ മോഡലുകൾ പുറത്തിറക്കി ബിഎംഡബ്ല്യു

പുതിയ ബി‌എം‌ഡബ്ല്യു M5 ബ്രാൻഡിന്റെ ഏറ്റവും ഉയർന്ന GT, M8 എന്നിവയിൽ നിന്ന് നിരവധി ഘടകങ്ങൾ കടമെടുക്കുന്നുമുണ്ട്. ഇന്റീരിയറിലേക്ക് നോക്കിയാലും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് M5 ഇപ്പോൾ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അവതരിപ്പിക്കുന്നു.

പുതിയ M5, M5 കോമ്പറ്റീഷൻ മോഡലുകൾ പുറത്തിറക്കി ബിഎംഡബ്ല്യു

സെറ്റപ്പ്, M മോഡ് എന്നീ രണ്ട് പ്രത്യേക ബട്ടണുകൾക്കൊപ്പം പുതിയ ബി‌എം‌ഡബ്ല്യു M5-ന്റെ സവിശേഷതകളിൽ ഉൾക്കൊള്ളുന്നു. ഡ്രൈവിംഗ് ശൈലിക്ക് അനുസൃതമായി വാഹനത്തിലെ വിവിധ ക്രമീകരണങ്ങൾ പ്രവർത്തിപ്പിക്കാനും ഇവ ഡ്രൈവറെ അനുവദിക്കുന്നു. കംഫർട്ട്, സ്‌പോർട്ട്, സ്‌പോർട്ട് പ്ലസ്, ട്രാക്ക് എന്നീ നാല് ഡ്രൈവിംഗ് മോഡുകളും പുതിയ M5 ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു.

MOST READ: പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

പുതിയ M5, M5 കോമ്പറ്റീഷൻ മോഡലുകൾ പുറത്തിറക്കി ബിഎംഡബ്ല്യു

പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, ആപ്പിൾ കാർപ്ലേയുമായുള്ള കണക്റ്റിവിറ്റി, ആൻഡ്രോയിഡ് ഓട്ടോ, ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ഐഡ്രൈവ് സാങ്കേതികവിദ്യ എന്നിവ 2021 ബിഎംഡബ്ല്യു M5-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ പുറപ്പെടൽ മുന്നറിയിപ്പ്, ഹൈ-ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയും സൂപ്പർ സലൂണിലുണ്ട്.

പുതിയ M5, M5 കോമ്പറ്റീഷൻ മോഡലുകൾ പുറത്തിറക്കി ബിഎംഡബ്ല്യു

4.4 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V8 എഞ്ചിനാണ് നൽകുന്നത് ആഢംബര പെർഫോമെൻസ് കാറിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്റ്റാൻഡേർഡ് മോഡലിൽ 600 bhp കരുത്തും 750 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റ്. അതേസമയം കോമ്പറ്റീഷൻ വേരിയൻറ് 620 bhp പവറിൽ 750 Nm torque സ്യഷ്ടിക്കാൻ പ്രാപ്തമാണ്.

MOST READ: ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

പുതിയ M5, M5 കോമ്പറ്റീഷൻ മോഡലുകൾ പുറത്തിറക്കി ബിഎംഡബ്ല്യു

രണ്ട് വേരിയന്റുകളും എട്ട് സ്പീഡ് എം-സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റാണ് ഉപയോഗിക്കുന്നത്. M xDrive സംവിധാനം വഴി നാല് ചക്രങ്ങളിലേക്കും പവർ അയയ്ക്കുന്നു. ഫോർവീൽ ഡ്രൈവ്, ഫോർവീൽ ഡ്രൈവ് സ്‌പോർട്ട്, ഡ്രിഫ്റ്റ് മോഡ് (2WD) എന്നിങ്ങനെ മൂന്ന് മോഡുകളുമായാണ് ബിഎംഡബ്ല്യു M5 ഓൾവീൽ ഡ്രൈവ് സിസ്റ്റം വരുന്നത്.

പുതിയ M5, M5 കോമ്പറ്റീഷൻ മോഡലുകൾ പുറത്തിറക്കി ബിഎംഡബ്ല്യു

പുതിയ ബി‌എം‌ഡബ്ല്യു M5, M5 കോമ്പറ്റീഷനും യഥാക്രമം 3.4, 3.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് മോഡലുകളും പരമാവധി 250 കിലോമീറ്റർ വേഗത നേടാനും പര്യാപ്തമാണ്. എന്നിരുന്നാലും ഓപ്‌ഷണൽ M ഡ്രൈവർ പാക്കേജിനൊപ്പം ഇത് 305 കിലോമീറ്റർവരെ വർധിപ്പിക്കാൻ കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Unveiled The 2021 M5 Saloon Facelift. Read in Malayalam
Story first published: Friday, June 19, 2020, 12:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X