ഗോ, ഗോ പ്ലസ് മോഡലുകളുടെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവിട്ട് ഡാറ്റ്സൻ

ഡാറ്റ്സൻ ഗോ ഹാച്ച്ബാക്കിന്റെയും ഡാറ്റ്സൻ ഗോ പ്ലസ് എം‌പിവിയുടെയും ബി‌എസ്-VI കംപ്ലയിന്റ് പതിപ്പ് ഔദ്യോഗിക വെബ്‌സൈറ്റിൽ കമ്പനി വെളിപ്പെടുത്തി. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാം ഘട്ട ലോക്ക്ഡൗൺ മാറിയാൽ ഉടൻ തന്നെ മോഡലുകൾ വിൽപ്പനക്ക് എത്തുമെന്നാണ് സൂചന.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവിട്ട് ഡാറ്റ്സൻ

രണ്ട് കാറുകളുടെയും വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫീച്ചറുകൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ബി‌എസ്-VI ഡാറ്റ്സൻ ഗോ, ഗോ പ്ലസ് എന്നിവ D, A, A (O), T, T (O) എന്നീ അഞ്ച് വ്യത്യസ്‌ത പതിപ്പുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവിട്ട് ഡാറ്റ്സൻ

ബി‌എസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ HR12 DE ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കാറുകൾക്ക് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം പരമാവധി 68 bhp പവറും 104 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റിന് കഴിയും.

MOST READ: പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ഗോ, ഗോ പ്ലസ് മോഡലുകളുടെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവിട്ട് ഡാറ്റ്സൻ

അതേസമയം സിവിടി ഗിയർബോക്‌സിനൊപ്പം എഞ്ചിൻ 77 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്‌തമാണ്. പവർ, ടോർഖ് ഔട്ട്‌പുട്ട് കണക്കുകൾ അതേപടി നിലനിൽക്കുമ്പോൾ ഇന്ധനക്ഷമതയിൽ കാര്യമായ മാറ്റമുണ്ട് എന്നത് ശ്രദ്ധേയമാണ്. ബി‌എസ്-VI ഡാറ്റ്സൻ ഗോയുടെ മാനുവൽ വകഭേദത്തിന് 19.02 കിലോമീറ്റർ ഇന്ധനക്ഷമത നൽകാൻ കഴിയും.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവിട്ട് ഡാറ്റ്സൻ

അതേസമയം സിവിടി മോഡലിന് ലഭിക്കുന്ന മൈലേജ് 19.59 കിലോമീറ്റർ ആണ്. ബി‌എസ്-VI ഡാറ്റ്സൻ‌ ഗോ പ്ലസ് മാനുവൽ‌ 19.02 കിലോമീറ്റർ‌ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു. കൂടാതെ സിവിടി പതിപ്പ് 18.57 കിലോമീറ്റർ‌ നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

ഗോ, ഗോ പ്ലസ് മോഡലുകളുടെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവിട്ട് ഡാറ്റ്സൻ

ഡാറ്റ്സൻ ഗോയും ഗോ പ്ലസും രണ്ടും ഒരേ പ്ലാറ്റ്ഫോമും ഘടകങ്ങളുമാണ് പങ്കിടുന്നത്. പക്ഷേ അവ വലുപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. 3,788 മില്ലീമീറ്റർ നീളവും 1,636 മില്ലീമീറ്റർ വീതിയും 1,507 മില്ലീമീറ്റർ ഉയരവുമുള്ളതാണ് ഹാച്ച്ബാക്ക് ശ്രേണിയിൽ എത്തുന്ന ഗോ. ഇതിനു വിപരീതമായി എംപിവിയായ ഗോ പ്ലസ് 3,995 മില്ലിമീറ്റർ നീളവും അളക്കുമ്പോൾ വീതിയും ഉയരവും ഗോയ്ക്ക് തുല്യമാണ്.

MOST READ: ഡ്യുവല്‍ ഹെഡ്‌ലാമ്പും, സ്‌പോര്‍ട്ടി ലുക്കും; വൈറലായി ഇന്റര്‍സെപ്റ്റര്‍ 650

ഗോ, ഗോ പ്ലസ് മോഡലുകളുടെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവിട്ട് ഡാറ്റ്സൻ

സുരക്ഷാ ഫീച്ചറുകളിലേക്ക് നോക്കിയാൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, എബിഎസ് വിത്ത് ഇബിഡി തുടങ്ങിയ സവിശേഷതകൾ കാറുകളിൽ ഡാറ്റ്സൻ വാഗ്‌ദാനം ചെയ്യുന്നു.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവിട്ട് ഡാറ്റ്സൻ

അതുപോലെ തന്നെ ഡാറ്റ്സന്റെ എൻട്രി ലെവൽ മോഡലായ റെഡി ഗോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും വിപണിയിൽ എത്തിക്കാൻ തയാറെടുക്കുകയാണ് കമ്പനി. പുതിയ രൂപകൽപ്പനയിൽ ഡ്യുവൽ-ടോൺ കവറുകളുള്ള 14 ഇഞ്ച് വീലുകൾ, ക്രോം ചുറ്റുപാടുകളുള്ള കൂടുതൽ ആക്രമണാത്മക മുൻവശം, സിൽവർ ആക്സന്റുകളുള്ള സിൽവർ റാപ്റൗണ്ട് ഹെഡ്‌ലാമ്പുകൾ, മാനുവലി മടക്കാവുന്ന മിററുകൾ, വലിയ മുൻ ബ്ലാക്ക് ഗ്രിൽ എന്നിവ കുഞ്ഞൻ കാറിൽ ഇടംപിടിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
BS6 Datsun GO, GO Plus Details Revealed Officially. Read in Malayalam
Story first published: Wednesday, May 6, 2020, 10:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X