ബിഎസ്-VI മഹീന്ദ്ര ബൊലേറോ ഉടൻ വിപണിയിലേക്ക്, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ബൊലേറോ എസ്‌യുവിയുടെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പ് അവതരിപ്പിക്കാൻ ഇന്ത്യൻ വാഹന നർമാതാക്കളായ മഹീന്ദ്ര ഒരുങ്ങിക്കഴിഞ്ഞു. കമ്പനിയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണീ മൾട്ടി പർപ്പസ് വെഹിക്കിൾ.

ബിഎസ്-VI മഹീന്ദ്ര ബൊലേറോ ഉടൻ വിപണിയിലേക്ക്, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

വിപണിയിൽ തുടരുന്നതിനായി ഏറ്റവും പുതിയ മലിനീകരണ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കുന്ന കുറച്ച് നവീകരണങ്ങളാണ് വരാനിരിക്കുന്ന ബൊലേറോയിൽ മഹീന്ദ്ര അവതരിപ്പിക്കുന്നത്. ഇത് നിലവിൽ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തി വരികയാണ്. 2020 ബൊലേറോയിൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാകുന്ന മാറ്റങ്ങൾ ഇതാ.

ബിഎസ്-VI മഹീന്ദ്ര ബൊലേറോ ഉടൻ വിപണിയിലേക്ക്, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

പുതിയ മുൻവശം പുതിയ ക്രാഷ്-ടെസ്റ്റ് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നു

2020 ബിഎസ്-VI ബൊലേറോയുടെ പുറംഭാഗത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റം പുതുക്കിയ മുൻവശമാണ്. അതിൽ ബോണറ്റിന് സുഗമമായ എഡ്‌ജ്, പുതുക്കിയ ഹെഡ്‌ലാമ്പ് ഡിസൈൻ, പുതിയ ബമ്പർ, ഗ്രിൽ എന്നിവ ഉൾക്കൊള്ളുന്നു.

ബിഎസ്-VI മഹീന്ദ്ര ബൊലേറോ ഉടൻ വിപണിയിലേക്ക്, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

നവീകരിച്ചെത്തുന്ന ബൊലേറോ ഏറ്റവും പുതിയ ക്രാഷ്-ടെസ്റ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു. മറ്റൊരു കോസ്മെറ്റിക് ട്വീക്ക് പുതിയ ക്ലിയർ-ലെൻസ് ടെയിൽ‌ ലാമ്പുകളാണ്. അതേസമയം ചില ഡെക്കലുകളിലെ മാറ്റം ഒഴിച്ചുനിർത്തിയാൽ കാറിന്റെ മൊത്തത്തിലുള്ള രൂപഘടനയിൽ മാറ്റമില്ല.

ബിഎസ്-VI മഹീന്ദ്ര ബൊലേറോ ഉടൻ വിപണിയിലേക്ക്, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ബിഎസ്-VI 1.5 ലിറ്റർ ഡീസൽ എഞ്ചിൻ

ബിഎസ്-IV പവർ പ്ലസ് ബൊലേറോ മോഡലിന് കരുത്തേകിയിരുന്ന അതേ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് 2020 ബൊലേറോയിലും ഇടംപിടിക്കുക. ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നവീകരിച്ച ശേഷം, എഞ്ചിൻ mHawk D75 ബാഡ്‌ജ് സ്വീകരിക്കും.

ബിഎസ്-VI മഹീന്ദ്ര ബൊലേറോ ഉടൻ വിപണിയിലേക്ക്, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ബിഎസ്-IV കംപ്ലയിന്റ് D70 എഞ്ചിൻ 71 bhp പവറും 195 Nm torque ഉം ആണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ പുതിയ D75 യൂണിറ്റ് 75 bhp കരുത്താകും സൃഷ്ടിക്കുക. ഇത് അഞ്ച് സ്‌പീഡ് ഗിയർബോക്‌സുമായി ജോടിയാക്കുത് തുടരും.

ബിഎസ്-VI മഹീന്ദ്ര ബൊലേറോ ഉടൻ വിപണിയിലേക്ക്, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

മഹീന്ദ്ര ഇതിനകം തന്നെ ബൊലേറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ നിർത്തലാക്കിയിരുന്നു. പുതുക്കിയ ബൊലേറോ ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ വാഗ്‌ദാനം ചെയ്യുന്നത് തുടരും.

ബിഎസ്-VI മഹീന്ദ്ര ബൊലേറോ ഉടൻ വിപണിയിലേക്ക്, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

രണ്ട് ഫ്യുവൽ ക്യാപ്പുകൾ

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഒരു ഡീസൽ എഞ്ചിൻ പരിഷ്ക്കരിക്കുന്നത് ഒരു ശ്രമകരമായ പ്രക്രിയയാണ്. മലിനീകരണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന AdBlu എന്ന പ്രത്യേക ദ്രാവകത്തിന്റെ ഉപയോഗമാണ് പ്രധാന മാറ്റങ്ങളിലൊന്ന്.

ബിഎസ്-VI മഹീന്ദ്ര ബൊലേറോ ഉടൻ വിപണിയിലേക്ക്, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ഈ ദ്രാവകത്തിന് കാലാകാലങ്ങളിൽ ടോപ്പിംഗ് ആവശ്യമാണ്. അതിനാൽ പുതിയ ബൊലേറോയിൽ രണ്ട് ഫ്യുവൽ ഫില്ലർ ഫ്ലാപ്പുകൾ ഉണ്ട്. ഓരോ വശത്തും ഓരോന്ന് നൽകിയിരിക്കുന്നു ഇതിൽ ഒന്ന് ഇന്ധന ടാങ്ക് ഡീസലിൽ നിറയ്ക്കുന്നതിനും മറ്റൊന്ന് AdBlu-വിനായും ഉപയോഗിക്കുന്നു.

ബിഎസ്-VI മഹീന്ദ്ര ബൊലേറോ ഉടൻ വിപണിയിലേക്ക്, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

മാറ്റങ്ങളൊന്നുമില്ലാത്ത ഡാഷ്‌ബോർഡ്

നവീകരിച്ച ബൊലേറോയ്ക്ക് നിലവിലുള്ള മോഡലിന് സമാനമായ ഡാഷ്‌ബോർഡ് രൂപകൽപ്പന തന്നെയാകും ഉണ്ടായിരിക്കുക. ആധുനിക സവിശേഷതകൾ ഇപ്പോഴും വാഹനത്തിൽ നിന്ന് മാറി നിൽക്കുന്നുവെന്ന് അർത്ഥം. ബിഎസ്-VI മോഡലിന് ടച്ച്‌സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഗ്‌ദാനം ചെയ്യാൻ സാധ്യതയില്ല.

ബിഎസ്-VI മഹീന്ദ്ര ബൊലേറോ ഉടൻ വിപണിയിലേക്ക്, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ഈ സവിശേഷത മാരുതി ആൾട്ടോയും റെനോ ക്വിഡ് പോലും ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നു. യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സെൻട്രൽ എസി വെന്റുകൾക്ക് കീഴിൽ ഒരു ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ മ്യൂസിക് സിസ്റ്റം തന്നെയാകും പുതിയ ബൊലേറോയിലും തുടർന്നും നൽകുക.

ബിഎസ്-VI മഹീന്ദ്ര ബൊലേറോ ഉടൻ വിപണിയിലേക്ക്, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ഉയർന്ന വില

പ്രധാനമായും ബിഎസ്-VI പരിഷ്ക്കരണത്തിനാൽ 2020 മഹീന്ദ്ര ബൊലേറോ നിലവിലുള്ള ബൊലേറോ പവർ പ്ലസ് മോഡലിനെക്കാൾ വിലയേറിയതായിരിക്കും. നിലവിൽ 7.61 ലക്ഷം മുതൽ 8.99 ലക്ഷം വരെയാണ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. വരാനിരിക്കുന്ന പുതിയ പതിപ്പിന് 80,000 രൂപ വരെ വില വർധനവ് പ്രതീക്ഷിക്കാം.

ബിഎസ്-VI മഹീന്ദ്ര ബൊലേറോ ഉടൻ വിപണിയിലേക്ക്, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

മഹീന്ദ്ര പവർ പ്ലസ് മോണിക്കറെ ഒഴിവാക്കും

ഒരൊറ്റ എഞ്ചിൻ ഓപ്ഷനിൽ മാത്രമാകും ബിഎസ്-VI ബൊലേറോ വിപണിയിൽ എത്തൂ എന്നതിനാൽ, നിർത്തലാക്കിയ 2.5 ലിറ്റർ വകഭേദങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ അവതരിപ്പിച്ച പവർ പ്ലസ് എന്ന പേര് മഹീന്ദ്ര ഇനി ഉപയോഗിക്കില്ല. ഇനി മുതൽ ബൊലേറോ എന്ന പേര് മാത്രമാകും കമ്പനി ഉപയോഗിക്കുക.

Most Read Articles

Malayalam
English summary
Changes that can be expected in BS6 Mahindra Bolero. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X