എംപിവി ശ്രേണിയിലേക്ക് മറ്റൊരു വിദേശ താരം കൂടി, സിട്രൺ ബെർലിംഗോ XL

മറ്റൊരു ഫ്രഞ്ച് വാഹന നിർമാതാക്കൾ കൂടി ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ്. ആഗോള പ്രശസ്‌തി നേടിയ സിട്രൺ C5 എയർക്രോസ് എസ്‌യുവിയുമായാണ് രാജ്യത്തേക്ക് രംഗപ്രവേശം ചെയ്യുന്നത്. അതിന്റെ ഭാഗമായി കാറിന്റെ ട്രയൽ പ്രൊഡക്ഷനും കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു.

എംപിവി ശ്രേണിയിലേക്ക് മറ്റൊരു വിദേശ താരം കൂടി, സിട്രൺ ബെർലിംഗോ XL

എന്നാൽ ഒറ്റ മോഡലുമായി വിപണിയിൽ ഒതുങ്ങി കൂടാൻ സിട്രൺ തയാറല്ല. രണ്ടാമതായി ഒരു മൾട്ടി പർപ്പസ് വാഹനമായിരിക്കും കമ്പനി പരിചയപ്പെടുത്തുകയെന്നാണ് സൂചന. ഇതിനെ ശരിവെക്കുന്ന തരത്തിൽ ബെർലിംഗോ XL എംപിവി ഇന്ത്യയിൽ പരീക്ഷണയോട്ടവും നടത്തി.

എംപിവി ശ്രേണിയിലേക്ക് മറ്റൊരു വിദേശ താരം കൂടി, സിട്രൺ ബെർലിംഗോ XL

ഈ ചിത്രങ്ങൾ ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ടതോടെയാണ് ബെർലിംഗോയുടെ അരങ്ങേറ്റത്തിനും സാധ്യതയുണ്ടെന്ന് മനസിലാക്കുന്നത്. ദ്വിതല ഹെഡ്‌ലാമ്പുകൾ ഉൾപ്പെടെ സിട്രന്റെ സിഗ്നേച്ചർ സ്റ്റൈലിംഗോടുകൂടിയ ബോക്‌സി എം‌പി‌വി ആകൃതിയാണ് എംപിവിയുടെ പ്രധാന ആകർഷണവും.

MOST READ: LX 570 എസ്‌യുവിയുടെ ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി ലെക്‌സ‌സ്

എംപിവി ശ്രേണിയിലേക്ക് മറ്റൊരു വിദേശ താരം കൂടി, സിട്രൺ ബെർലിംഗോ XL

പിഎസ്എ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ EMP2 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സിട്രൺ ബെർലിംഗോ XL എംപിവി ഒരുങ്ങിയിരിക്കുന്നത്. 4.4 മീറ്റർ നീളമുള്ള സ്റ്റാൻഡേർഡ് ബെർലിംഗോ, 4.75 മീറ്റർ നീളമുള്ള ബെർലിംഗോ XL എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് അന്താരാഷ്ട്ര വിപണികളിൽ വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്.

എംപിവി ശ്രേണിയിലേക്ക് മറ്റൊരു വിദേശ താരം കൂടി, സിട്രൺ ബെർലിംഗോ XL

ഇവിടെ പരീക്ഷണയോട്ടം നടത്തിയ മോഡൽ XL ആണെന്നതും ശ്രദ്ധേയമാണ്. ഈ പതിപ്പിൽ മൂന്ന് നിര സീറ്റുകളും മാന്യമായ ഫീച്ചർ ലിസ്റ്റുമാണ് ബ്രാൻഡി അവതരിപ്പിക്കുന്നത്.

MOST READ: സ്കോഡ റാപ്പിഡ് TSI ഓട്ടോമാറ്റിക് പതിപ്പുകൾ സെപ്റ്റംബറിൽ വിപണിയിൽ എത്തും

എംപിവി ശ്രേണിയിലേക്ക് മറ്റൊരു വിദേശ താരം കൂടി, സിട്രൺ ബെർലിംഗോ XL

യൂറോപ്പിലെ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഒന്നിലധികം ബാഡ്ജ് എഞ്ചിനീയറിംഗ് എതിരാളികളാണ് സിട്രൺ ബെർലിംഗോയ്ക്കുള്ളത്. ഒപെൽ കോംബോ ലൈഫ്, വോക്‌സ്‌ഹോൾ കോംബോ ലൈഫ്, പ്യൂഗെറ്റ് റിഫ്റ്റർ, ടൊയോട്ട പ്രോ എയ്‌സ് സിറ്റി വെർസോ എന്നിവയാണ് അവ.

എംപിവി ശ്രേണിയിലേക്ക് മറ്റൊരു വിദേശ താരം കൂടി, സിട്രൺ ബെർലിംഗോ XL

ഏഴ് സീറ്റർ എംപിവി 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ, രണ്ട് വ്യത്യസ്ത 1.5 ലിറ്റർ DV5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. ഇതിലെ DV5 എഞ്ചിനുകൾ പി‌എസ്‌എയും ഫോർഡും സംയുക്തമായി നിർമിച്ചതാണ്.

MOST READ: മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

എംപിവി ശ്രേണിയിലേക്ക് മറ്റൊരു വിദേശ താരം കൂടി, സിട്രൺ ബെർലിംഗോ XL

കൂടാതെ ആഗോളതലത്തിൽ നിരവധി ഫോർഡ് കാറുകൾക്കും എസ്‌യുവികൾക്കും ഈ എഞ്ചിൻ കരുത്തേകുന്നുണ്ട്.ബെർലിംഗോ XL ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ സിട്രൺ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല.

എംപിവി ശ്രേണിയിലേക്ക് മറ്റൊരു വിദേശ താരം കൂടി, സിട്രൺ ബെർലിംഗോ XL

പരീക്ഷണയോട്ടത്തിന് വിധേയമായ മോഡൽ കമ്പനിയുടെ വരാനിരിക്കുന്ന സി-ക്യൂബ് മെയ്ഡ് ഇൻ ഇന്ത്യ ശ്രേണിയിലെ എഞ്ചിനുകൾക്കും ഗിയർബോക്സുകൾക്കുമായുള്ള ഒരു ടെസ്റ്റ് പതിപ്പാകാനും സാധ്യതയുണ്ട്. ആകാം.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen Berlingo XL MPV Spotted In India. Read in Malayalam
Story first published: Wednesday, August 19, 2020, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X