Just In
- 48 min ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
- 57 min ago
2021 സാമ്പത്തിക വര്‍ഷം വിറ്റത് 1.35 ലക്ഷം ഇവികള്‍; വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്
- 1 hr ago
ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV
- 1 hr ago
സഫാരി എസ്യുവിയും ഇൻഡിക്ക ഹാച്ച്ബാക്കും അവതരിപ്പിച്ച് രത്തൻ ടാറ്റ ;1998 ഓട്ടോ എക്സ്പോ വീഡിയോ
Don't Miss
- News
ഹരിയാനയില്‍ ബിജെപി പരിശീലന ക്യാമ്പിന് പുറത്തും കര്‍ഷക രോഷം, സംസ്ഥാന അധ്യക്ഷനെതിരെ കര്‍ഷകര്‍
- Sports
IPL 2021: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാര്‍; ഒന്നാമന് ധോണിയല്ല!
- Movies
സൂര്യയോട് ഇഷ്ടമല്ല എന്ന് മണിക്കുട്ടൻ പറയാത്തത് ഇതുകൊണ്ടാണ്, വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലോഡ്ജി എംപിവിക്ക് പകരക്കാരനെ അവതരിപ്പിക്കാനൊരുങ്ങി ഡാസിയ
രാജ്യത്തെ എംപിവി സെഗ്‌മെന്റിൽ ഒരു പേരും പ്രശസ്തിയും സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെ 2015 -ലാണ് റെനോ ലോഡ്ജി വിപണിയിലേക്ക് എത്തിച്ചത്.

വാഹനം ഒരു മതിപ്പുളവാക്കുന്നതിൽ പരാജയപ്പെടുകയും ഒടുവിൽ 2019 അവസാനത്തോടെ നിർത്തലാക്കുകയും ചെയ്തതിനാൽ അത്തരം പ്രതീക്ഷകൾ പെട്ടെന്നുതന്നെ തകർന്നു.

ലോഡ്ജിയോടുള്ള സമ്മിശ്ര വികാരങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ഡാസിയയ്ക്ക് കീഴിൽ വിൽപ്പനയ്ക്ക് എത്തുന്ന നിരവധി യൂറോപ്യൻ വിപണികളിലുമുള്ളതായി തോന്നുന്നു. ഏഴ് സീറ്റുകളുള്ള ഒരു ഹൈബ്രിഡ് എസ്‌യുവി ഉപയോഗിച്ച് ഇത് മാറ്റിസ്ഥാപിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി.

1999 -ൽ റെനോയ്ക്ക് വിൽക്കുന്നതിന് മുമ്പ് റൊമാനിയൻ ഗവൺമെന്റിന്റെ ഉടമസ്ഥതയിലായിരുന്നു ഡാസിയ. ലോഡ്ജിയുടെ എംപിവി ഘടകത്തിനപ്പുറം എന്താണുള്ളതെന്ന് കമ്പനി നോക്കുന്നു.

മാന്യമായ നിലവാരത്തിലുള്ള വിശ്വാസ്യതയോടെ വൃത്തിയായി രൂപകൽപ്പന ചെയ്ത വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ പ്രശസ്തരായ ഡാസിയ അത് തുടരുമെന്ന് വ്യക്തമാക്കുന്നു.
MOST READ: ഫിംഗർപ്രിന്റ് സ്കാനറുകൾ കാറുകളിലേക്കും; 2021 ജെനസിസ് GV70 എസ്‌യുവി ഇനി കൂടുതൽ ആധുനികം

കൂടാതെ ഹൈബ്രിഡ് ബാൻഡ്‌വാഗണിൽ ചേരാനും എസ്‌യുവി സെഗ്മെന്റിലെ ട്രെൻഡ് പ്രയോജനപ്പെടുത്താനും കമ്പനി ശ്രമിക്കുന്നു.

ഫ്രഞ്ച് മാധ്യമങ്ങൾ പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ ലോഡ്ജിയെ മാറ്റിസ്ഥാപിക്കുന്ന പുതിയ ഉൽപ്പന്നം യൂറോപ്യൻ വിപണികളിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ച ക്രോസ്ഓവർ എസ്‌യുവി സാൻഡെറോയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്ന് പറയുന്നു. 138 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റർ ഹൈബ്രിഡ് എഞ്ചിനാവും പുതിയ കാറിന് ലഭിക്കുക എന്നും ഇത് സൂചിപ്പിക്കുന്നു.

പുതിയ വാഹനം വിപണിയിൽ ഒരു തരംഗം സൃഷ്ടിക്കുമോ? ഇത് ഒരു പ്രായോഗിക ഓപ്ഷനായി ഉയർന്നുവരുമോ? എന്നത് കണ്ടറിയണം.

ഫ്രാൻസും ജർമ്മനിയും പോലുള്ള രാജ്യങ്ങൾ ഇലക്ട്രിക്, അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്ന സമയത്താണ് ഡാസിയ ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ അരങ്ങേറ്റം കുറിക്കുന്നത്.

സർക്കാർ സബ്‌സിഡികളുടെ പിന്തുണയോടെ നവയുഗ വാഹനങ്ങൾ വാങ്ങാനുള്ള വർധിച്ചുവരുന്ന പ്രവണത ഇതിനകം തന്നെ റെനോയുടെ സോയെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഇതേ സാഹചര്യങ്ങൾ ഡാസിയേയും പിന്തുണയ്ക്കാം.