ബി‌എസ്-VI ഇഫക്‌ട്: ഫിയറ്റ് പുന്തോ ശ്രേണിയും ലീനിയയും നിർത്തലാക്കി

ഏകദേശം കുറച്ച് വർഷങ്ങളായി ഒരു മോഡലുപോലും ഇന്ത്യൻ നിരത്തിലെത്തിക്കാൻ സാധിക്കാതെ വട്ടംകറങ്ങിയ ബ്രാൻഡായിരുന്നു ഫിയറ്റ്. ഇപ്പോൾ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതിനാൽ പുന്തോ ശ്രേണി ഹാച്ച്ബാക്കുകളും ലീനിയ സെഡാനും കമ്പനി ഔദ്യോഗികമായി നിർത്തലാക്കി.

ബി‌എസ്-VI ഇഫക്റ്റ്: ഫിയറ്റ് പുന്തോ ശ്രേണിയും ലീനിയയും നിർത്തലാക്കി

ഫിയറ്റ് വിടവാങ്ങുന്നതോടെ ഇന്ത്യയിൽ അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പിന് പൂര്‍ണമായി ശ്രദ്ധ നല്‍കാനാണ് എഫ്‌സിഎ തീരുമാനം. നിലവില്‍ റാംഗ്ലര്‍, ഗ്രാന്‍ഡ് ചെറോക്കീ, ഗ്രാന്‍ഡ് ചെറോക്കീ SRT, കോമ്പസ് എന്നീ എസ്‌യുവികളുണ്ട് ജീപ്പിന്റെ ഇന്ത്യന്‍ നിരയില്‍.

ബി‌എസ്-VI ഇഫക്റ്റ്: ഫിയറ്റ് പുന്തോ ശ്രേണിയും ലീനിയയും നിർത്തലാക്കി

ഫിയറ്റ് മോഡലുകളിൽ വാഗ്‌ദാനം ചെയ്യുന്ന മിക്ക എഞ്ചിനുകളും പുതിയ ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പരിഷ്ക്കരിച്ചിട്ടില്ല. ഫിയറ്റ് നിർമിത 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി സുസുക്കിയുടെ ശ്രേണിയിൽ വരെ ഉണ്ടായിരുന്നു.

ബി‌എസ്-VI ഇഫക്റ്റ്: ഫിയറ്റ് പുന്തോ ശ്രേണിയും ലീനിയയും നിർത്തലാക്കി

ലീനിയ, ഗ്രാന്‍ഡ് പുന്തോ, അവഞ്ചൂറ, അബാര്‍ത്ത് പുന്തോ എന്നിവ മികച്ച പെർഫോമൻസാണ് നൽകിയിരുന്നത്. 93 bhp കരുത്തിൽ 209 Nm torque ഉത്പാദിപ്പിക്കാൻ ശേഷി ഉണ്ടായിരുന്നെങ്കിലും അഞ്ച് സ്‌പീഡ് മാനുവൽ മാത്രമായിരുന്നു ഗിയർബോക്‌സ് ഓപ്ഷനിൽ ഉണ്ടായിരുന്നത്. ഇത് ഏറ്റവും വലിയൊരു പോരായ്‌മയായാണ് വിപണി കണ്ടിരുന്നത്.

ബി‌എസ്-VI ഇഫക്റ്റ്: ഫിയറ്റ് പുന്തോ ശ്രേണിയും ലീനിയയും നിർത്തലാക്കി

1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസലിന്റെ അവസാന യൂണിറ്റ് 2020 ജനുവരിയിലാണ് നിർമിച്ചത്. വില്‍പ്പനയൊട്ടുമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നതാണ് ഭേദമെന്ന് ഫിയറ്റ് തിരിച്ചറിയുകയായിരുന്നു. ലീനിയയും പുന്തോയും വിപണിയില്‍ കാലങ്ങളായി എത്തുന്ന മോഡലുകളായിരുന്നു. എന്നാൽ മാറ്റത്തിനൊത്ത് കാറുകള്‍ പുതുക്കാന്‍ മറന്നുപോയതാണ് ഇന്ത്യയില്‍ ഫിയറ്റ് പരാജയം രുചിക്കാനുള്ള ഒരു പ്രധാന കാരണം.

ബി‌എസ്-VI ഇഫക്റ്റ്: ഫിയറ്റ് പുന്തോ ശ്രേണിയും ലീനിയയും നിർത്തലാക്കി

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവരുടെ പ്രധാന എതിരാളിയായാണ് പുന്തോ ഇവോ വിപണിയിൽ ഇടംപിടിച്ചിരുന്നത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷൻ 68 bhp പവറും 96 Nm torque ഉം വികസിപ്പിച്ചിരുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ കാറിന് 6.31 ലക്ഷം മുതൽ 7.48 ലക്ഷം വരെയായിരുന്നു എക്സ്ഷോറൂം വില.

ബി‌എസ്-VI ഇഫക്റ്റ്: ഫിയറ്റ് പുന്തോ ശ്രേണിയും ലീനിയയും നിർത്തലാക്കി

1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ നൽകുന്ന ഹോട്ട് ഹാച്ച് അബാർത്ത് വകഭേദത്തിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് 142 bhp കരുത്തും 210 Nm torque ഉം സൃഷ്ടിച്ചിരുന്നു. പുണ്ടോ അബർത്തിനായി 9.67 ലക്ഷം രൂപയാണ് മുടക്കേണ്ടിയിരുന്നത്.

ബി‌എസ്-VI ഇഫക്റ്റ്: ഫിയറ്റ് പുന്തോ ശ്രേണിയും ലീനിയയും നിർത്തലാക്കി

നിരവധി വ്യത്യസ്‌ത ബോഡി സ്റ്റൈലിംഗിലും പുന്തോയെ ഫിയറ്റ് അണിയിച്ച് ഒരുക്കിയിരിക്കുന്നു. അർബൻ ക്രോസ്, അവഞ്ചൂറ എന്നീ ക്രോസ്ഓവർ മോഡലുകൾ ഹ്യുണ്ടായ് i20 ആക്‌ടീവ്, ടൊയോട്ട എറ്റിയോസ് ക്രോസ്, ഹോണ്ട WR-V തുടങ്ങിയ ക്രോസ്ഓവർ മോഡലുകളെ വിപണിയിൽ നേരിട്ടു. ഇതിൽ WR-V മാത്രമാണ് നിലവിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

ബി‌എസ്-VI ഇഫക്റ്റ്: ഫിയറ്റ് പുന്തോ ശ്രേണിയും ലീനിയയും നിർത്തലാക്കി

പുന്തോ അബർത്തിന്റെ 1.4 ലിറ്റർ ടർബോചാർജ്‌ഡ് യൂണിറ്റായിരുന്നു അർബൻ ക്രോസിന്റെയും അവഞ്ചൂറയുടെയും പെട്രോൾ എഞ്ചിൻ ഓപ്ഷൻ. ഫിയറ്റ് അർബൻ ക്രോസിന് 6.78 ലക്ഷം മുതൽ 9.78 ലക്ഷം വരെയും അവഞ്ചൂറയ്ക്ക് 7.12 ലക്ഷം മുതൽ 9.89 ലക്ഷം വരെയുമായിരുന്നു എക്സ്ഷോറൂം വില.

ബി‌എസ്-VI ഇഫക്റ്റ്: ഫിയറ്റ് പുന്തോ ശ്രേണിയും ലീനിയയും നിർത്തലാക്കി

ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ്, മാരുതി സുസുക്കി സിയാസ് എന്നിവരുടെ എതിരാളിയായിരുന്നു ഫിയറ്റ് ലീനിയ. പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ 1.4 ലിറ്റർ യൂണിറ്റ് ഇടംപിടിച്ചു. ഇത് 90 bhp, 115 Nm torque എന്നിവ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയായിരുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് പ്രീമിയം സെഡാനിൽ വാഗ്‌ദാനം ചെയ്‌തിരുന്നത്.

ബി‌എസ്-VI ഇഫക്റ്റ്: ഫിയറ്റ് പുന്തോ ശ്രേണിയും ലീനിയയും നിർത്തലാക്കി

കൂടാതെ 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ശ്രേണിയിൽ ഉണ്ടായിരുന്നു. 125 bhp പവറും 208 Nm torque ഉം വികസിപ്പിക്കുന്ന ഈ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവലുമായി ഘടിപ്പിച്ചു. 7.16 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെയാണ് ലീനിയയുടെ വില.

ബി‌എസ്-VI ഇഫക്റ്റ്: ഫിയറ്റ് പുന്തോ ശ്രേണിയും ലീനിയയും നിർത്തലാക്കി

സൈസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്‌സിന്റെ പ്രതിമാസ വിൽപ്പന കണക്കുകൾ അനുസരിച്ച് 019 സെപ്റ്റംബർ മുതൽ ഫിയറ്റ് ലീനിയയുടെ ഒരു യൂണിറ്റ് കയറ്റി അയച്ചിട്ടില്ല. അതേസമയം 2019 മെയ് മുതൽ ഒരു പുന്തോ മോഡലും ഫാക്ടറിയിൽ നിന്ന് പുറത്തുപോയിട്ടില്ല. എന്നിരുന്നാലും ഈ മോഡലുകൾ നിർത്തലാക്കുന്നത് ഫിയറ്റ് ബ്രാൻഡ് രാജ്യം വിടുകയാണെന്ന് അർത്ഥമാക്കുന്നില്ല.

ബി‌എസ്-VI ഇഫക്റ്റ്: ഫിയറ്റ് പുന്തോ ശ്രേണിയും ലീനിയയും നിർത്തലാക്കി

മാതൃകമ്പനിയായ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് ആഭ്യന്തര വിപണിയിൽ ജീപ്പ് ബ്രാൻഡ് സജീവവും മികച്ചതുമാക്കുകയാണ്. നേരത്തെ സൂചിപ്പിച്ച 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ജീപ്പ് കോമ്പസിനൊപ്പം ബിഎസ്-VI രൂപത്തിൽ വാഗ്‌ദാനം ചെയ്യുന്നത് ശ്രദ്ധേയമാണ്. സബ്-4 മീറ്റർ എസ്‌യുവിയും ഏഴ് സീറ്റർ എസ്‌യുവിയും പോലുള്ള നിരവധി പുതിയ ഉൽപ്പന്നങ്ങൾ ജീപ്പിനായി ഇന്ത്യയിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat Punto Range And Linea Discontinued in India. Read in Malayalam
Story first published: Thursday, April 9, 2020, 13:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X