ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട രണ്ട് ഓഫ് റോഡിംഗ് മോഡലുകളാണ് മഹീന്ദ്ര ഥാര്‍, ഫോഴ്‌സ് ഗൂര്‍ഖ. പുതുതലമുറ ഥാര്‍ ഇതിനോടകം തന്നെ വിപണിയില്‍ എത്തിയെങ്കിലും ഗൂര്‍ഖയും അധികം വൈകാതെ എത്തുമെന്നാണ് സൂചന.

ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഗൂര്‍ഖയുടെ പുതുയ പതിപ്പിനെ ഫോഴ്‌സ് അവതരിപ്പിക്കുന്നത്. നിരവധി തവണ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിട്ടുണ്ട്. 2020 ഗൂര്‍ഖയുടെ സമാരംഭം ആസന്നമായിരിക്കെ, നിലവില്‍ വിപണിയില്‍ ഉള്ള ഗൂര്‍ഖയുടെ രസകരമായ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

ഏകദേശം 59 സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഗൂര്‍ഖയുടെ ഓഫ് റോഡ് കഴിവുകള്‍ വെളിപ്പെടുത്തുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

MOST READ: ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഹാര്‍ലി

ആഴത്തിലുള്ള ജലാശയത്തിലൂടെ സഞ്ചരിച്ച് ഒരു കുഴപ്പവുമില്ലാതെ ഇക്കരെ വരുന്നതായി വീഡിയോ കാണിക്കുന്നു. പിന്നീട്, വളരെ സുഗമമായി പടികകള്‍ കയറുന്നതും ഗൂര്‍ഖയുടെ അതിശയകരമായ ഓഫ് റോഡിംഗ് കഴിവ് വീഡിയോ വ്യക്തമായി കാണിക്കുകയും ചെയ്യുന്നു.

ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

പുറത്തും അകത്തും ഒന്നിലധികം അപ്ഡേറ്റുകള്‍ക്കൊപ്പമാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുക. നിലവിലെ ക്രാഷ്-ടെസ്റ്റ്, സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഒരു പുതിയ ചാസിയും ബോഡി ശൈലിയും വാഹനത്തിന് ലഭിക്കുന്നു. ഗൂര്‍ഖയില്‍ ഒരു പുതിയ ലാഡര്‍-ഫ്രെയിം ചാസിയും കോയില്‍ സ്പ്രിഗുകളും ഇടംപിടിക്കുന്നു.

MOST READ: ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

ബള്‍ഗിംഗ് വീല്‍ ആര്‍ച്ചുകളും ക്ലാഡിംഗുകളും പുതിയ ഗൂര്‍ഖയെ മനോഹരമാക്കും. ബിഎസ് VI നിലവാരത്തിലുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 2020 ഗൂര്‍ഖയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ലോക്ക് ചെയ്യാവുന്ന ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍ വീല്‍ ഡ്രൈവ് പണ്ടേ വാഹനത്തിന്റെ പ്രത്യേകതയാണ്. പുതുതലമുറ മഹീന്ദ്ര ഥാര്‍ ആയിരിക്കും വാഹനത്തിന്റെ വിപണിയിലെ മുഖ്യഎതിരാളി.

MOST READ: പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

പുതിയ ഗ്രില്ലും പുതുക്കിയ ഫ്രണ്ട് ബമ്പറും വാഹനത്തിന് ലഭിക്കുന്നു. പുതുക്കിയ ബമ്പറിന് പുതിയ ഫോഗ് ലാമ്പ് ഹൗസിംഗുകളും ചതുരാകൃതിയിലുള്ള എയര്‍ ഡാമും നല്‍കിയിട്ടുണ്ട്.

ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

ഹെഡ്‌ലാമ്പുകള്‍ക്ക് മുകളിലായി സ്ഥാപിച്ചിരിക്കുന്ന സിഗ്നേച്ചര്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, യൂണിറ്റുകള്‍ക്ക് ചുറ്റുമുള്ള വൃത്താകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതിയ ജോഡി ബൈ-എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

16 ഇഞ്ചാണ് അലോയി വീലുകള്‍. പിന്‍ഭാഗത്ത്, വാതില്‍ക്കല്‍ വിശാലമായ റിയര്‍ വിന്‍ഡോ പാനല്‍ ലഭിക്കുന്നു. അതേസമയം ടെയില്‍ ലാമ്പുകളും പിന്നില്‍ ബമ്പറുകളില്‍ തിരശ്ചീനമായി സ്ഥാപിക്കുന്നതിനുപകരം ലംബമായി സ്ഥാപിച്ചിരിക്കുന്നു.

ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എംഐഡി ഡിസ്പ്ലേയുള്ള ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, രണ്ടാം നിരയിലെ വ്യക്തിഗത സീറ്റുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത വൃത്താകൃതിയിലുള്ള എയര്‍ വെന്റുകള്‍ എന്നിവ വാഹനത്തിന് ലഭിച്ചേക്കും. 10 ലക്ഷം രൂപ മുതല്‍ 13 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Force Gurkha Off Roading Prowess, Video Viral. Read in Malayalam.
Story first published: Wednesday, October 28, 2020, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X