ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്

ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച കോം‌പാക്‌ട് ഹാച്ച്ബാക്കുകളിലൊന്നാണ് ഫോർഡ് ഫിഗൊ. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നുവെന്നത് കണക്കിലെടുക്കുമ്പോൾ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി സവിശേഷതകളും സുരക്ഷാ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന മിടുക്കാനാണ് ഈ അമേരിക്കൻ കാർ.

ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്

മാത്രമല്ല ശ്രേണിയിലെ മികച്ച മൈലേജും താങ്ങാനാവുന്ന വിലയും ഫോർഡ് ഫിഗൊയെ മിടുക്കനാക്കുന്നു. എന്നിരുന്നാലും ചില കാരണങ്ങളാൽ, ഇന്ത്യൻ വിപണിയിൽ ശക്തമായ ചുവടുറപ്പിക്കാൻ ഈ ഹാച്ച്ബാക്കിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.

ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്

ശരിക്കും ഫിഗൊയുടെ ജനപ്രീതി കുറഞ്ഞുവരുന്നതായാണ് കാണാൻ സാധിക്കുന്നത്. പ്രതിമാസ വിൽപ്പന അതിവേഗം കുറയുന്നതും ആശ്ചര്യമാണ്. 2020 ജൂലൈയിൽ ഹാച്ചിന്റെ 101 യൂണിറ്റുകൾ മാത്രം വിൽക്കാനാണ് ഫോർഡിന് കഴിഞ്ഞത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഫിഗൊയുടെ സമ്പാദ്യം 1466 യൂണിറ്റായിരുന്നു എന്നതും ശ്രദ്ധേയമാണ്.

MOST READ: പുത്തൻ രൂപത്തിൽ അണിഞ്ഞൊരുങ്ങി ടൊയോട്ട ക്വാളിസ്

ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്

ഇതിന്റെ ഫലമായി പ്രതിവർഷ വിൽപ്പനയിൽ 93 ശതമാനം ഇടിവാണ് ഫിഗൊയിലൂടെ ഫോർഡ് നേരിടുന്നത്. 2020 ജൂൺ മാസത്തിൽ ഫോർഡ് 174 യൂണിറ്റ് നിരത്തിൽ എത്തിച്ചു. നിലവിൽ ആഭ്യന്തര വിപണിയിൽ ചുവടുറപ്പിക്കാൻ കോംപാക്‌ട് ഹാച്ച്ബാക്ക് പാടുപെടുകയാണെന്ന് ചുരുക്കം.

ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്

അതേസമയം ഫിഗൊയുടെ ക്രോസ്ഓവർ മോഡലായ ഫ്രീസ്റ്റൈൽ വിപണിയിൽ മോശമല്ലാത്ത നേട്ടം കൈവരിക്കുന്നുണ്ട് എന്നത് ഫോർഡിന് ആശ്വാസമാണ്. 2020 ജൂലൈ മാസത്തിൽ 464 യൂണിറ്റ് ഫ്രീസ്റ്റൈലാണ് നിരത്തിലെത്തിയത്. ഇത് 2019 ജൂലൈയിൽ വിറ്റ 550 യൂണിറ്റുകളിൽ നിന്ന് 16 ശതമാനം കുറവാണ്.

MOST READ: എമിഷന്‍ തകരാര്‍; ടിയാഗെ ഡീസല്‍, സെസ്റ്റ് മോഡലുകളെ തിരിച്ചുവിളിച്ച് ടാറ്റ

ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്

എന്നിരുന്നാലും ഇത് തീർച്ചയായും ഫിഗൊയുടെ പ്രകടനം പോലെ മോശമല്ല എന്നത് ശ്രദ്ധേയമാണ്. വിഷ്വൽ മെച്ചപ്പെടുത്തലുകൾക്ക് പുറമെ രണ്ട് കാറുകളെയും വേർതിരിക്കുന്ന മറ്റൊന്നും ഫ്രീസ്റ്റൈലിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് ഫിഗൊ വിപണിയിൽ എത്തുന്നത്.

ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്

പരമാവധി 96 bhp കരുത്തിൽ 119 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ Ti-VCT പെട്രോൾ എഞ്ചിനാണ് ശ്രേണിയിലെ തുടക്കക്കാരൻ. കൂടാതെ 100 bhp പവറിൽ 215 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ TDCi ഡീസൽ എഞ്ചിനും ഫിഗൊയിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ബ്ലാക്ക് ബൈസൺ; കുട്ടി ഓഫ്റോഡർ G-വാഗണായി മാറി സുസുക്കി ജിംനി

ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്

രണ്ട് എഞ്ചിനുകളിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഫോർഡ് ഫിഗൊയ്ക്ക് 5.49 ലക്ഷം രൂപ മുതൽ 8.15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്

മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗൊ തുടങ്ങിയ ഹാച്ച്ബാക്കുകളാണ് ഇന്ത്യൻ വിപണിയിലെ ഫിഗൊയുടെ എതിരാളികൾ. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച മോഡൽ വരും മാസങ്ങളിൽ മെച്ചപ്പെട്ട വിൽപ്പന പ്രകടനം കാഴ്ച്ചവെക്കുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Ford Figo Hatchback Sales Down By 93 Percent In July 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X