Just In
- 5 min ago
C5 എയർക്രോസിന്റെ വില പ്രഖ്യാപനം ഏപ്രിൽ ഏഴിന്, വമ്പൻ പ്രതീക്ഷകളുമായി സിട്രൺ
- 35 min ago
സിഗ്ന 3118.T ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്
- 45 min ago
ഇവി മോട്ടോർസൈക്കിളുകൾക്ക് ആവശ്യക്കാർ ഏറെ; രണ്ടാഴ്ച്ചക്കുള്ളിൽ ആദ്യ ബാച്ച് KM സീരീസ് ബൈക്കുകൾ വിറ്റഴിച്ച കബീര
- 2 hrs ago
മെര്‍സിഡീസ് ബെന്‍സിന്റെ വലിയ ആരാധിക; C-ക്ലാസ് സ്വന്തമാക്കി നടി ഭാവന
Don't Miss
- Finance
നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി സെന്‍സെക്സും നിഫ്റ്റിയും; 2 ശതമാനത്തിന് മുകളില്‍ കുതിപ്പ്
- Movies
സായ് ദേഹത്ത് അടിച്ചെന്ന് സജ്ന, ഹൗസിൽ കയ്യാങ്കളി, അന്ത്യമ തീരുമാനം അറിയിച്ച് ബിഗ് ബോസ്
- News
ഫഹദ് ഫാസിലിന് സിനിമാ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റു
- Sports
IND vs ENG: ഒരു കാര്യം ഏറ്റവും പ്രധാനം! ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന് ഹുസൈന്റെ ഉപദേശം
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Lifestyle
മാര്‍ച്ചില്‍ നേട്ടങ്ങള്‍ ഇപ്രകാരം; സമ്പൂര്‍ണ ന്യൂമറോളജി ഫലം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൂടുതൽ കരുത്തുറ്റ മസ്താംഗ് മാക്-ഇ GT വെളിപ്പെടുത്തി ഫോർഡ്
റേഞ്ച്-ടോപ്പിംഗ് മാക്-ഇ GT മോഡൽ വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ വാഹന ഭീമനായ ഫോർഡ്, ഇത് നിലവിൽ വിപണിയിലെത്തുന്ന അതിവേഗ ആക്സിലറേഷനുള്ള ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നായിരിക്കും.

പുതിയ ഇവി എസ്‌യുവി 2021 അവസാനത്തോടെ അന്താരാഷ്ട്ര വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോർഡിന്റെ മസ്താംഗ് മാക്-ഇ GT നെതർലാൻഡിലെ റോട്ടർഡാമിലാണ് പരസ്യമായി അരങ്ങേറ്റം കുറിച്ചു, കൂടാതെ ഏഴ് മോട്ടോർ മസ്താംഗ് മാക്-ഇ 1400 ഇതിനൊപ്പം പ്രദർശിപ്പിച്ചു. മാക്-ഇ 1400 ഇലക്ട്രിക് പവർട്രെയിൻ ഉപയോഗിച്ച് ഫോർഡിന്റെ പ്രകടന വിഭാഗത്തിന് നേടാൻ കഴിയുന്ന 1418 bhp കരുത്ത് പ്രദർശിപ്പിക്കുന്നു.
MOST READ: ഥാർ എസ്‌യുവിയെ കൂടുതൽ മോടിയാക്കാൻ ഔദ്യോഗിക ആക്‌സസറികളും

ഹോട്ട് മാക്-ഇ GT, 3.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു, ജാഗ്വാർ i-പേസിന്റെയും പോൾസ്റ്റാർ 2 -ന്റെയും സ്പ്രിന്റ് ടൈമിംഗുകളെ 0.5 സെക്കൻഡ് വ്യത്യാസത്തിൽ മറികടക്കുന്നു.

ആദ്യകാല ഡാറ്റ സൂചിപ്പിക്കുന്നത്, ടെസ്‌ല മോഡൽ വൈ ഇലക്ട്രിക് ക്രോസ്ഓവറിന്റെ പ്രകടന പതിപ്പ് 3.5 സെക്കൻഡിൽ ഇതേ സ്പ്രിന്റ് പൂർത്തിയാക്കും എന്നാണ്.
MOST READ: എസ്‌യുവി വിൽപ്പനയിൽ ഒന്നാമൻ ക്രെറ്റ തന്നെ, നിരത്തിലെത്തിച്ചത് 12,325 യൂണിറ്റുകൾ

മുമ്പ് വെളിപ്പെടുത്തിയ ഫോർഡ് മസ്താംഗ് മാക്-ഇ വേരിയന്റുകളെ അപേക്ഷിച്ച് GT -യുടെ ഗണ്യമായ പ്രകടന നേട്ടം അതിന്റെ അപ്‌ഗ്രേഡ് ചെയ്ത പവർട്രെയിനിനോട് കടപ്പെട്ടിരിക്കുന്നു.

ഓരോ ആക്‌സിലിലും ഒരു ഇലക്ട്രിക് മോട്ടോർ ഉൾപ്പെടുന്ന ഇത് 465 bhp കരുത്തും 830 Nm torque പുറപ്പെടുവിക്കുന്നു. 88 കിലോവാട്ട് ബാറ്ററി പായ്ക്കുമായി വരുന്ന വാഹനയം പൂർണ്ണ ചാർജിൽ 499 കിലോമീറ്റർ ശ്രേണി അവകാശപ്പെടുന്നു.
MOST READ: പരീക്ഷണയോട്ടത്തിന് ഇറങ്ങി പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് കോമ്പസ് എസ്‌യുവി

20 ഇഞ്ച് അലോയി വീലുകൾ, റെഡ് ബ്രേക്ക് കോളിപ്പറുകൾ, സൈബർ ഓറഞ്ച്, ഗ്രാബർ ബ്ലൂ പെയിന്റ് ഓപ്ഷനുകൾ എന്നിവയുടെ ലഭ്യത എന്നിവയാണ് GT -യെ മറ്റ് മാക്-ഇ മോഡലുകളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്. ടോപ്പിംഗ് മാഗ്നെറൈഡ് അഡാപ്റ്റീവ് സസ്പെൻഷൻ സിസ്റ്റം സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു.

മാക്-ഇ GT ഇന്ത്യൻ വിപണിയിലെത്തിക്കുമോ എന്ന് ഫോർഡ് സ്ഥിരീകരിച്ചിട്ടില്ല. ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, സ്റ്റാൻഡേർഡ് ഫോർഡ് മസ്താംഗ് മാക്-ഇ 2021 ഓടെ ഇന്ത്യയിൽ വിപണിയിലെത്തും.
MOST READ: നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, മറ്റ് പ്രീമിയം ഇലക്ട്രിക് എസ്‌യുവികളായ ഔഡി e-ട്രോൺ, ജാഗ്വാർ i-പേസ് എന്നിവയുമായി മത്സരിക്കും, ഇവ രണ്ടും ഇന്ത്യൻ വിപണിയിലെത്തും.