പരീക്ഷണയോട്ടത്തിന് ഇറങ്ങി പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് കോമ്പസ് എസ്‌യുവി

ഇന്ത്യക്കായി പുതിയ മൂന്ന് വ്യത്യസ്‌ത എസ്‌യുവി മോഡലുകളെയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് ഒരുക്കുന്നത്. അതിൽ മുഖംമിനുക്കിയെത്തുന്ന ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസിനെയാണ് ആഭ്യന്തര ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

പരീക്ഷണയോട്ടത്തിന് ഇറങ്ങി പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് കോമ്പസ് എസ്‌യുവി

തുടക്കകാലത്ത് ലഭിച്ച ജനപ്രീതി പിന്നീട് നഷ്‌ടപ്പെട്ട ജീപ്പ് കോമ്പസിൽ എന്തൊക്കെ മാറ്റങ്ങളാകും ബ്രാൻഡ് അവതരിപ്പിക്കുക എന്നതാണ് എസ്‌യുവി പ്രേമികൾ ഉറ്റുനോക്കുന്നത്. കൂടാതെ കോമ്പസിനെ അടിസ്ഥാനമാക്കിയുള്ള ഒരു മൂന്ന് വരി മോഡലും ഒരുങ്ങുന്നുണ്ട്.

പരീക്ഷണയോട്ടത്തിന് ഇറങ്ങി പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് കോമ്പസ് എസ്‌യുവി

കോമ്പസിലേക്കുള്ള മിഡ്-ലൈഫ് പരിഷ്ക്കരണം അടുത്ത വർഷം ആദ്യം ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല കോസ്മെറ്റിക് നവീകരണങ്ങളും ക്യാബിനിലെ മാറ്റങ്ങളും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ ജീപ്പിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: പുതുതലമുറ ഥാർ പുറത്തിറക്കി മഹീന്ദ്ര; വില 9.80 ലക്ഷം രൂപ

പരീക്ഷണയോട്ടത്തിന് ഇറങ്ങി പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് കോമ്പസ് എസ്‌യുവി

പുതിയ കോമ്പസിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഏഴ് സീറ്റർ മൂന്ന് വരി എസ്‌യുവിയും അടുത്ത വർഷം അവസാനത്തോടെ നിരത്തുകളിൽ ഇടംപിടിച്ചേക്കും. അതിന്റെ ഭാഗമായി പുതിയ മോഡലുകളുടെ പരീക്ഷണയോട്ടവും ജീപ്പ് രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.

പരീക്ഷണയോട്ടത്തിന് ഇറങ്ങി പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് കോമ്പസ് എസ്‌യുവി

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, ഇസൂസു MU-X, എംജി ഗ്ലോസ്റ്റർ, ടാറ്റ ഗ്രാവിറ്റാസ് എന്നിവയ്‌ക്കെതിരേ മത്സരിക്കാൻ ശേഷിയുള്ള ഏഴ് സീറ്റർ ഗ്രാൻഡ് കോമ്പസ് എന്നറിയപ്പെടാനാണ് സാധ്യത. അവസാന നിരയിലെ സീറ്റിനെ ഉൾക്കൊള്ളാൻ ഒരു നീണ്ട റിയർ ഓവർഹാംഗ് ഇതിന് ലഭിച്ചേക്കാം.

MOST READ: ഫണ്‍സ്റ്റര്‍ കൺസെപ്റ്റിൽ നിന്നും ഡിസൈൻ ഘടകങ്ങൾ കടമെടുത്ത് പുത്തൻ XUV500

പരീക്ഷണയോട്ടത്തിന് ഇറങ്ങി പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് കോമ്പസ് എസ്‌യുവി

പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങിയ ഏഴ് സീറ്റർ മോഡലിന്റെ പ്രോട്ടോടൈപ്പിന് ചുറ്റും കൂടുതൽ‌ പ്രാധാന്യമുള്ള ബോഡി ക്ലാഡിംഗ് കാണാൻ സാധിക്കും. 2021 ജീപ്പ് കോമ്പസിന് പുനർരൂപകൽപ്പന ചെയ്ത ഏഴ് സ്ലേറ്റഡ് ഫ്രണ്ട് ഗ്രിൽ, ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പർ, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവയും പരിഷ്ക്കരണത്തിൽ ലഭിച്ചേക്കും.

പരീക്ഷണയോട്ടത്തിന് ഇറങ്ങി പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് കോമ്പസ് എസ്‌യുവി

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ടാബ്‌ലെറ്റ് ആകൃതിയിലുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏറ്റവും പുതിയ യൂ‌-കണക്ട് ടെക്, കൂടുതൽ ഉയർന്ന വസ്തുക്കളുടെ ഉപയോഗം, പുതുക്കിയ ഡാഷ്ബോർഡ്, സെന്റർ കൺസോൾ എന്നിവ ഉൾപ്പടെ അടിമുടി മാറ്റങ്ങളായിരിക്കും ജീപ്പ് പരിചയപ്പെടുത്തുക.

MOST READ: മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റയും; ചിത്രങ്ങൾ കാണാം

പരീക്ഷണയോട്ടത്തിന് ഇറങ്ങി പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് കോമ്പസ് എസ്‌യുവി

ഇന്ത്യയിൽ, 2.0 ലിറ്റർ മൾട്ടിജെറ്റ് II നാല് സിലിണ്ടർ ഡീസൽ എഞ്ചിനായിരിക്കും ഗ്രാൻഡ് കോമ്പസിന് ജീപ്പ് സമ്മാനിക്കുക. ഇത് പരമാവധി 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരിക്കും.

പരീക്ഷണയോട്ടത്തിന് ഇറങ്ങി പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് കോമ്പസ് എസ്‌യുവി

നിലവിലുള്ള കോമ്പസിൽ, ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഗ്രാൻഡ് കോമ്പസ് ഏഴ് സീറ്റർ എസ്‌യുവിക്ക് ഏകദേശം 26 ലക്ഷം മുതൽ 32 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Grand Compass Seven-Seater SUV Spied. Read in Malayalam
Story first published: Saturday, October 3, 2020, 12:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X