ഓട്ടോ എക്സ്പോ 2020: എസ്‌യുവി നിരയിലേക്ക് ഒരു ചൈനീസ് ബ്രാൻഡു കൂടി; 8S അവതരിപ്പിച്ച് ഹൈമ

ഓട്ടോ എക്സ്പോയുടെ പതിനഞ്ചാം പതിപ്പിൽ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ ചൈനീസ് വാഹന നിർമാതാക്കളാണ് ഹൈമ ഓട്ടോമൊബൈൽ.

ഓട്ടോ എക്സ്പോ: എസ്‌യുവി നിരയിലേക്ക് ഒരു ചൈനീസ് ബ്രാൻഡു കൂടി; 8S അവതരിപ്പിച്ച് ഹൈമ

അതിശയകരമെന്നു പറയട്ടെ എക്സ്പോയിൽ എസ്‌യുവി മോഡലുകളും ഇലക്ട്രിക്ക് മോഡലുകളും കമ്പനി അവതരിപ്പിച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായ മോഡലായിരുന്നു ഹൈമ 8S എന്ന മിഡ് സൈസ് എസ്‌യുവി.

ഓട്ടോ എക്സ്പോ: എസ്‌യുവി നിരയിലേക്ക് ഒരു ചൈനീസ് ബ്രാൻഡു കൂടി; 8S അവതരിപ്പിച്ച് ഹൈമ

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഹൈമ ഓട്ടോമൊബൈൽ വിൽക്കുന്ന മിക്ക മോഡലുകളും പഴക്കം ചെന്ന മസ്ദ പ്ലാറ്റ്ഫോമുകളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. എന്നാൽ ചൈനീസ് കാർ നിർമാതാക്കൾ ഇപ്പോൾ സ്വന്തമായി ബ്രാൻഡിന്റെ ഹൈമ ഗ്ലോബൽ ആർക്കിടെക്‌ചർ പ്ലാറ്റ്‌ഫോമിൽ എസ്‌യുവികൾ, എം‌പി‌വികൾ, ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവ വികസിപ്പിച്ചു വരികയാണ്.

ഓട്ടോ എക്സ്പോ: എസ്‌യുവി നിരയിലേക്ക് ഒരു ചൈനീസ് ബ്രാൻഡു കൂടി; 8S അവതരിപ്പിച്ച് ഹൈമ

കിയ സെൽറ്റോസിനും എംജി ഹെക്ടറിനുമിടയിലുള്ള ശ്രേണിയിലേക്കാണ് കഴിഞ്ഞ വർഷം കമ്പനി ഹൈമ 8S എസ്‌യുവിയെ പുറത്തിറക്കിയത്. പ്രധാന ഹെഡ്‌ലൈറ്റുകൾക്ക് മുകളിലായി എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് ക്ലസ്റ്റർ, മൾട്ടി-സ്‌പോക്ക് അലോയ്കൾ, പൂർണ എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ വാഹനത്തിന്റെ ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

ഓട്ടോ എക്സ്പോ: എസ്‌യുവി നിരയിലേക്ക് ഒരു ചൈനീസ് ബ്രാൻഡു കൂടി; 8S അവതരിപ്പിച്ച് ഹൈമ

അഞ്ച് സീറ്ററായ എസ്‌യുവിയുടെ ഇന്റീരിയറിൽ ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ ഡാഷിൽ അഞ്ച് എസി വെന്റുകളും ഉൾക്കൊള്ളുന്നു. 8S എസ്‌യുവിയുടെ അകത്തെ വായുസഞ്ചാരം വർധിപ്പിക്കുന്നതിനായി ഒരു വലിയ പനോരമിക് സൺറൂഫാണ് കമ്പനി നൽകിയിരിക്കുന്നത്.

ഓട്ടോ എക്സ്പോ: എസ്‌യുവി നിരയിലേക്ക് ഒരു ചൈനീസ് ബ്രാൻഡു കൂടി; 8S അവതരിപ്പിച്ച് ഹൈമ

190 bhp കരുത്തും 195 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റർ ടി-ജിഡിഐ എഞ്ചിനാണ് 8S മോഡലിൽ വാഗ്ദാനം ചെയ്യുന്നത്. ഇത് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നത്.

ഓട്ടോ എക്സ്പോ: എസ്‌യുവി നിരയിലേക്ക് ഒരു ചൈനീസ് ബ്രാൻഡു കൂടി; 8S അവതരിപ്പിച്ച് ഹൈമ

7.8 സെക്കന്റിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകളും 8S ൽ ഹൈമ വാഗ്ദാനം ചെയ്യുന്നു.

ഓട്ടോ എക്സ്പോ: എസ്‌യുവി നിരയിലേക്ക് ഒരു ചൈനീസ് ബ്രാൻഡു കൂടി; 8S അവതരിപ്പിച്ച് ഹൈമ

ഇന്ത്യയിലേക്കുള്ള പ്രവേശനം സാധ്യമാക്കാനായി മ്മുടെ സംസ്ഥാന-കേന്ദ്ര സർക്കാരുകളുമായി ഹൈമ ഓട്ടോമൊബൈൽ ചർച്ച നടത്തുന്നുണ്ട്. ഇന്ത്യയിൽ വർധിച്ചുവരുന്ന മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്കുള്ള രസകരമായ ഒരു കൂട്ടിച്ചേർക്കലായിരിക്കും ഹൈമ 8S എന്ന് ഉറപ്പാണ്.

Most Read Articles

Malayalam
English summary
Auto Expo 2020: Haima 8S Unveiled
Story first published: Thursday, February 6, 2020, 21:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X