ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, രാജ്യത്ത് ഒന്നിലധികം ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ എത്തിയത് നമ്മള്‍ കണ്ടു. ടാറ്റ നെക്‌സണ്‍ മുതല്‍ എംജി ZS ഇവി വരെ പോയ നാളുകളില്‍ വിപണിയില്‍ എത്തി.

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

പ്രതിമാസ വില്‍പ്പന കാര്യമായ നേട്ടമുണ്ടാക്കുന്നില്ലെങ്കിലും വരും വര്‍ഷങ്ങള്‍ വിപണിയില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ഇലക്ട്രിക് വാഹനങ്ങള്‍ സാധിക്കുമെന്ന് നിര്‍മ്മാതാക്കള്‍ നന്നായി അറിയം. നിലവില്‍ വിരലില്‍ എണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

എന്നാല്‍ രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി, ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി ഇവരില്‍ നിന്നെല്ലാം വരും വര്‍ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്താനൊരുങ്ങുകയാണ്. വിപണിയില്‍ എത്താനൊരുങ്ങുന്ന പുതിയ ഇലക്ട്രിക് കാറുകളെ പരിചയപ്പെടാം.

MOST READ: യൂറോപ്പിലേക്കുള്ള SP125 മോട്ടോര്‍സൈക്കിളിന്റെ കയറ്റുമതി ആരംഭിച്ച് ഹോണ്ട

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, നിരയിലെ ജനപ്രീയ മോഡലായി വാഗണ്‍ആര്‍ ഇവി ഉപയോഗിച്ച് ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിക്കും.

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

വരും വര്‍ഷത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇതിനോടകം തന്നെ നിരവധി തവണ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

MOST READ: കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

2018-ലെ മൂവ് ഉച്ചകോടിയില്‍ ആദ്യമായി പ്രഖ്യാപിച്ച പുതിയ മാരുതി ഇലക്ട്രിക് കാര്‍ മൂന്നാം തലമുറ വാഗണ്‍ ആര്‍ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയായിരിക്കും. ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും വിലകുറഞ്ഞ ഹൈ-വോള്‍ട്ടേജ് ഇലക്ട്രിക് കാറായായി വാഗണ്‍ആര്‍ ഇവി മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

ചെലവ് നിയന്ത്രിക്കാന്‍ ഒരു ചെറിയ ബാറ്ററി പായ്ക്ക് മാരുതി ഉള്‍പ്പെടുത്തും. അത് പൂര്‍ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

MOST READ: ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം വൈകുമെന്ന് ടൊയോട്ട

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അതിന്റെ 'സ്മാര്‍ട്ട് ഇവി' പ്രോജക്ടിന് കീഴില്‍ കുറഞ്ഞ നിരക്കില്‍ ഇലക്ട്രിക് മിനി എസ്‌യുവിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഈ മോഡലിന് 10 ലക്ഷം രൂപയില്‍ താഴെയാകും എക്‌സ്‌ഷോറൂം വില.

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

ഇത് 2023 മധ്യത്തോടെ വിപണിയില്‍ എത്താന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന ഹ്യുണ്ടായി ഇലക്ട്രിക് മിനി എസ്‌യുവി പരിഷ്‌ക്കരിച്ച ICE പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

MOST READ: എംപിവി നിരയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി; പരീക്ഷണയോട്ടത്തിനിറങ്ങി സിട്രൺ ബെർലിംഗോ

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

അടിസ്ഥാന ചാര്‍ജിംഗ് സവിശേഷതകളും മാന്യമായ ഇലക്ട്രിക് ശ്രേണിയും ഇതിലുണ്ട്. പുതിയ ഹ്യുണ്ടായി ഇലക്ട്രിക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്. ആള്‍ട്രാസ് ഇവി ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അതോടൊപ്പം തന്നെ HBX ഇവിയും പിന്നീട് വിപണിയില്‍ എത്തുമെന്നാണ് സൂചന. രണ്ട് മോഡലുകളിലും ടാറ്റയുടെ സിപ്ട്രോണ്‍ സാങ്കേതികവിദ്യ അവതരിപ്പിക്കും.

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

IP67 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പൊടി, വാട്ടര്‍ പ്രൂഫ് ബാറ്ററി സംവിധാനവും ഇതിലുണ്ട്. വരാനിരിക്കുന്ന ആള്‍ട്രോസ് ഇവി ഹാച്ച്ബാക്ക്, HBX ഇവി മിനി എസ്‌യുവി എന്നിവയില്‍ സിപ്ട്രോണ്‍ ഇലക്ട്രിക് പവര്‍ട്രെയിനിന്റെ അപ്ഡേറ്റുചെയ്ത പതിപ്പ് കാര്‍ നിര്‍മ്മാതാവ് അവതരിപ്പിച്ചേക്കാം.

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

രാജ്യത്തെ മറ്റൊരു പ്രമുഖ നിര്‍മ്മാതാക്കളായ മഹീന്ദ്രയും രണ്ട് പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനൊരുങ്ങുകയാണ്. നിലവില്‍ വിപണിയില്‍ ഉള്ള XUV 300 -യെ അടിസ്ഥാനമാക്കിയാകും ഇതില്‍ ഒരു ഇലക്ട്രിക് പതിപ്പ് വിപണിയില്‍ എത്തുക.

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

മറ്റൊന്ന് KUV100 -യെ അടിസ്ഥാനക്കി വിപണിയില്‍ എത്തും. ഇരുമോഡലുകളെയും ഈ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. KUV100 ഇലക്ട്രിക് മിനി എസ്‌യുവിയുടെ വില കമ്പനി ഇതിനകം പ്രഖ്യാപിച്ചു.

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

8.25 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയുള്ള ഈ വാഹനം രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായിരിക്കും. 40kW ഇലക്ട്രിക് മോട്ടോര്‍, 15.9kWh ലിഥിയം അയണ്‍ ബാറ്ററി എന്നിവയാണ് മോഡല്‍ ഉപയോഗിക്കുന്നത്. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരം വരെ ഈ വാഹനത്തില്‍ സഞ്ചരിക്കാം.

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

മഹീന്ദ്ര ഇലക്ട്രിക് സ്‌കേലബിള്‍ മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ (MESMA) പ്ലാറ്റ്ഫോമില്‍ രൂപകല്‍പ്പന ചെയ്ത കമ്പനിയുടെ ആദ്യത്തെ ഉത്പ്പന്നമായിരിക്കും മഹീന്ദ്ര eXUV300. 40 കിലോവാട്ട്, 60 കിലോവാട്ട് ദൈര്‍ഘ്യമുള്ള ബാറ്ററി ഓപ്ഷനുകള്‍ യഥാക്രമം 370 കിലോമീറ്ററിലും 450 കിലോമീറ്ററിലും വരെ മൈലേജും സമ്മാനിക്കും.

ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

കോംപാക്ട് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് അല്പം വ്യത്യസ്തമായി കാണപ്പെടും. എന്നിരുന്നാലും, സവിശേഷതകളുടെയും ഫീച്ചറുകളുടെയും കാര്യത്തില്‍ നിലവില്‍ വിപണിയില്‍ ഉളള മോഡലിനെ ഇലക്ട്രിക് വാഹനം പിന്തുടരുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Here Are The Upcoming Electric Cars From India Top Four Manufacturers. Read in Malayalam.
Story first published: Saturday, October 24, 2020, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X