കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

ഇന്ത്യയിലെ സി-സെഗ്മെന്റ് എസ്‌യുവി ശ്രേണിയിലെ താരമാണ് ടാറ്റ ഹാരിയർ. 2019 ൽ അരങ്ങേറ്റം കുറിച്ച ഈ മോഡലിന് വിപണിയിൽ വൻ സ്വീകരണവും ലഭിച്ചു. എന്നിരുന്നാലും ഇടക്കാലത്ത് മറ്റ് എതിരാളികൾക്ക് മുന്നിൽ ഒന്ന് പതറിയെങ്കിലും ചില നവീകരണങ്ങളിലൂടെ മുൻപന്തിയിലേക്ക് എത്താൻ കാറിനായി.

കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

ചരുക്കി പറഞ്ഞാൽ 2019 ൽ അവതരിപ്പിച്ച മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 ഹാരിയർ കൂടുതൽ മിടുക്കനായി. ഈ വർഷം ആദ്യം എസ്‌യുവിയുടെ കൂടുതൽ മെച്ചപ്പെടുത്തിയ ഒരു പതിപ്പും വിപണിയിൽ അവതരിപ്പിച്ചു. ദിസങ്ങൾ പിന്നിടുമ്പോൾ അധിക സവിശേഷതകളെല്ലാം വാഹനത്തിൽ ഇടംപിടിച്ചു.

ഉത്സവ കാലത്ത് എസ്‌യുവിയെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി ടാറ്റ ഇപ്പോൾ ഒരു പുതിയ പരസ്യ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഓപ്പൺ അപ്പ് ലൈഫ് എന്ന പരസ്യ വാചകവുമായി എത്തുന്ന വീഡിയോ അടിസ്ഥാനപരമായി ടാറ്റ ഹാരിയറിൽ പുതുതായി ചേർത്ത പനോരമിക് സൺറൂഫ് സവിശേഷതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

MOST READ: ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം വൈകുമെന്ന് ടൊയോട്ട

കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രം മുമ്പ് ലഭ്യമായിരുന്ന പനോരമിക് സൺറൂഫ് ഇപ്പോൾ XT+ പതിപ്പിലും ലഭ്യമാണ്. XT + സ്റ്റാൻഡേർഡ് XT ന് മുകളിലും ഹാരിയറിന്റെ XZ പതിപ്പിന് താഴെയുമായാണ് ഇടംപിടിച്ചിരിക്കുന്നത്.

കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

പുതുക്കിയ ഹാരിയർ പുനർ‌രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ‌, പുതിയ കളർ‌ ഓപ്‌ഷനുകൾ‌, പുനർ‌രൂപകൽപ്പന ചെയ്‌ത ORVM-കൾ‌ പോലുള്ള സവിശേഷതകൾ‌ ഉൾ‌ക്കൊള്ളുന്നു. അകത്ത് ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സൈഡ് സീറ്റ്, കൂറ്റൻ പനോരമിക് സൺറൂഫ്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം എന്നിവയും പരിചയപ്പെടുത്തുന്നുണ്ട്.

MOST READ: MCB സിസ്റ്റം ലഭിക്കുന്ന ആദ്യ കിയ മോഡലായി സോറെന്റോ എസ്‌യുവി

കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ജെബിഎൽ സ്പീക്കറുകൾ, ലെതർ അപ്ഹോൾസ്റ്ററി തുടങ്ങിയ സവിശേഷതകളും എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ഇതുമാറ്റി നിർത്തിയാൽ എസ്‌യുവിയുടെ രൂപകൽപ്പനയിൽ മറ്റ് മാറ്റങ്ങളൊന്നും ടാറ്റ വരുത്തിയിട്ടില്ല.

കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

2019 ൽ വിപണിയിൽ എത്തിയപ്പോൾ ഹാരിയറിന്റെ കുറവായി ഏവരും ചൂണ്ടിക്കാട്ടിയ പോരായ്മയായിരുന്നു ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സാന്നിധ്യം. എന്നാൽ . ഉപഭോക്തൃ ആവശ്യം മനസിലാക്കിയ കമ്പനി ഒടുവിൽ മുകളിൽ പറഞ്ഞ എല്ലാ നവീകരണങ്ങളോടും കൂടി ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പ് ഈ വർഷം പുറത്തിറക്കി.

MOST READ: ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

ഹ്യുണ്ടായി സോഴ്‌സ്ഡ് ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഹാരിയർ എസ്‌യുവിയിൽ ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ പഴയ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ തന്നെയാണ് വാഹനത്തിന്റെ ഹൃദയം. ഇത്170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

മാനുവൽ ടാറ്റ ഹാരിയറിന് 13.69 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 16.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം വീഡിയോയിൽ കാണുന്ന XT+ വേരിയന്റിന് 17.20 ലക്ഷം രൂപയാണ് വില.

Most Read Articles

Malayalam
English summary
Tata Released New TVC For The Updated Harrier SUV. Read in Malayalam
Story first published: Saturday, October 24, 2020, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X