സെൽറ്റോസിനെ പിന്തള്ളി ക്രെറ്റ; തുടർച്ചയായ മൂന്നാം മാസവും ഹ്യുണ്ടായിക്ക് മേൽകൈ

കൊവിഡ്-19 മഹാമാരി മൂലം രാജ്യമൊട്ടാകെ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം വാഹന വിപണി അല്പം മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തുകയാണ്.

സെൽറ്റോസിനെ പിന്തള്ളി ക്രെറ്റ; തുടർച്ചയായ മൂന്നാം മാസവും ഹ്യുണ്ടായിക്ക് മേൽകൈ

അൺലോക്കിന്റെ ആദ്യ മാസമായ ജൂണിൽ പറയതക്ക വിൽപ്പന ഉണ്ടായിരുന്നില്ല എങ്കിലും ജൂലൈയിലെ കണക്കുകൾ സ്ഥിതിഗതികൾ മെച്ചപ്പെടുന്നു എന്ന് വ്യക്തമാക്കുന്നു. ഇപ്പോഴും എസ്‌യുവി ശ്രേണിക്കാണ് ആവശ്യക്കാർ ഏറെയും.

സെൽറ്റോസിനെ പിന്തള്ളി ക്രെറ്റ; തുടർച്ചയായ മൂന്നാം മാസവും ഹ്യുണ്ടായിക്ക് മേൽകൈ

2020 ജൂലൈയിൽ 11,549 യൂണിറ്റുകളുടെ വിൽപ്പന രജിസ്റ്റർ ചെയ്തുകൊണ്ട് പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇവ മൊത്ത ഫാക്ടറി ഡിസ്‌പാച്ച് കണക്കുകളാണ്, യഥാർത്ഥ വിൽപ്പന സംഖ്യകൾ അല്പം കുറവായിരിക്കാം.

MOST READ: പുറംമോടി പോലെ അകത്തളവും സാപോർട്ടിയർ, മാഗ്നൈറ്റിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി നിസാൻ

സെൽറ്റോസിനെ പിന്തള്ളി ക്രെറ്റ; തുടർച്ചയായ മൂന്നാം മാസവും ഹ്യുണ്ടായിക്ക് മേൽകൈ

ഇതേ കാലയളവിൽ കിയ മോട്ടോർസിന് 8,270 യൂണിറ്റ് സെൽറ്റോസ് മാത്രമാണ് അയയ്ക്കാൻ സാധിച്ചത്. കഴിഞ്ഞ മൂന്ന് മാസം തുടർച്ചയായി ക്രെറ്റ തന്റെ സഹോദരനായ സെൽറ്റോസിനേക്കാൾ കൂടുതൽ വിൽപ്പന കരസ്ഥമാക്കി.

സെൽറ്റോസിനെ പിന്തള്ളി ക്രെറ്റ; തുടർച്ചയായ മൂന്നാം മാസവും ഹ്യുണ്ടായിക്ക് മേൽകൈ

2020 മെയ്, ജൂൺ മാസങ്ങളിൽ യഥാക്രമം 3,212 യൂണിറ്റ്, 7,202 യൂണിറ്റ് എന്നീ സംഖ്യകൾ ക്രെറ്റ വിറ്റഴിച്ചപ്പോൾ കിയ സെൽറ്റോസ് മെയിൽ 1,611 യൂണിറ്റും, ജൂണിൽ 7,114 യൂണിറ്റുമാണ് വിറ്റഴിച്ചത്.

MOST READ: ഇമേജ് റെക്കഗ്നിഷൻ AI സാങ്കേതികവിദ്യയുമായി സിംഗപ്പൂർ പൊലീസ് സേനയുടെ ഭാഗമായി ഹ്യുണ്ടായി ട്യൂസോൺ

സെൽറ്റോസിനെ പിന്തള്ളി ക്രെറ്റ; തുടർച്ചയായ മൂന്നാം മാസവും ഹ്യുണ്ടായിക്ക് മേൽകൈ

കിയ സെൽറ്റോസിനേക്കാൾ ശക്തമായ ബ്രാൻഡ് റീക്കോൾ ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഉണ്ട്, ഇത് പ്രതിമാസ വിൽപ്പനയിൽ വ്യക്തമായി പ്രതിഫലിക്കുന്നു.

സെൽറ്റോസിനെ പിന്തള്ളി ക്രെറ്റ; തുടർച്ചയായ മൂന്നാം മാസവും ഹ്യുണ്ടായിക്ക് മേൽകൈ

എന്നിരുന്നാലും, ഈ വിൽ‌പന നമ്പറുകൾ‌ പ്രാരംഭ സമാരംഭ ഹൈപും തീർ‌ച്ചപ്പെടുത്തിയിട്ടില്ലാത്ത ബുക്കിംഗുകളും കാരണമാകാം. മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിൽ ക്രെറ്റയുടെ വിൽപ്പന നിരക്കുകൾ‌ എങ്ങനെയെന്നത് നമുക്ക് കണ്ടറിയാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta Beats Kia Seltos In 2020 July Sales. Read in Malayalam.
Story first published: Tuesday, August 4, 2020, 19:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X