Just In
- 19 hrs ago
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- 22 hrs ago
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- 24 hrs ago
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ
- 1 day ago
ബിഎസ് VI നിഞ്ച 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ
Don't Miss
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- News
'ഹൃദയവേദനയോടെ..രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ..?;സഹോദരന്റെ ബിജെപി പ്രവേശനത്തിൽ പന്തളം സുധാകരൻ
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Lifestyle
ഇന്നത്തെ ദിവസം തടസ്സങ്ങള്‍ നീങ്ങുന്ന രാശിക്കാര്‍
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുറംമോടി പോലെ അകത്തളവും സാപോർട്ടിയർ, മാഗ്നൈറ്റിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി നിസാൻ
ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് നിസാന്റെ ആദ്യത്തെ സബ്-4 മീറ്റർ എസ്‌യുവിയായ മാഗ്നൈറ്റ്. 2019 അവസാനമോ അടുത്ത വർഷത്തിന്റെ തുടക്കത്തിലോ വാഹനം വിൽപ്പനയ്‌ക്കെത്തും. അതിന്റെ ഭാഗമായി പുത്തൻ മോഡലിനെ കൺസെപ്റ്റ് രൂപത്തിൽ കമ്പനി അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.

ബാഹ്യ രൂപകൽപ്പനയുടെ കാര്യത്തിൽ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവി ഷാർപ്പ് ഡിസൈനുമാണ് പരിചയപ്പെടുത്തുന്നത്. ഇപ്പോൾ വാഹനത്തിന്റെ ഔദ്യോഗിക ഇന്റീരിയർ ചിത്രങ്ങളും നിസാൻ പുറത്തുവിട്ടിരിക്കുകയാണ്.

അകത്തളം പ്രീമിയവും സ്‌പോർട്ടിയുമായാണ് കമ്പനി ഒരുക്കിയിരിക്കുന്നത് എന്ന് നിസംശയം പറയാം. എങ്കിലും ഇതൊരു പ്രൊഡക്ഷൻ റെഡി ഇന്റീരിയർ അല്ല എന്നത് ശ്രദ്ധേയമാണ്. നിസാൻ മാഗ്നൈറ്റ് ഡ്യുവൽ ടോൺ ഇന്റീരിയർ തീം ഉപയോഗിക്കുമെന്നാണ് പുതിയ കൺസെപ്റ്റ് ചിത്രം പറഞ്ഞുവെക്കുന്നത്.
MOST READ: ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

ഡ്രൈവർ കേന്ദ്രീകൃത ടച്ച്‌സ്‌ക്രീൻ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഹെക്‌സഗോണൽ എസി വെന്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, റെഡ്-സിൽവർ ആക്‌സന്റുകൾ, ഡിജിറ്റൽ റീഡഔട്ടിനൊപ്പം ക്ലൈമറ്റ് കൺട്രോൾ നോബുകൾ എന്നിവ പ്രധാന സവിശേഷതകളായി എടുത്തുനിൽക്കുന്നു.

തീർന്നില്ല, ലെതറെറ്റ് ബിറ്റുകൾ, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ തുടങ്ങിയവയും മാഗ്നൈറ്റിൽ ഇടംപിടിക്കുന്നു. സബ്-4 മീറ്റർ അളവുകൾക്ക് മതിയായ ഇടം ക്യാബിൻ വാഗ്ദാനം ചെയ്യുന്നു എന്നതും ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നു.
MOST READ: ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

മാഗ്നൈറ്റ് കൺസെപ്റ്റ് നിസാന്റെ എസ്‌യുവി ചരിത്രത്തിലെ പരിണാമ കുതിച്ചുചാട്ടമാകുമെന്ന് ബ്രാൻഡിന്റെ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. അന്തിമ ഉത്പാദന പതിപ്പിന്റെ പ്രധാന രൂപകൽപ്പന ഘടകങ്ങളിൽ പ്രീമിയം ഇന്റീരിയർ, സ്പേസ്, സങ്കീർണത എന്നിവ പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിസാൻ-റെനോയുടെ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ക്രോസ്ഓവർ ഒരുങ്ങുന്നത്. ഇത് റെനോ ട്രൈബർ മിനി-എംപിവി, വരാനിരിക്കുന്ന റെനോ കിഗർ എന്നിവയ്ക്കും അടിവരയിടും. 1.0 ലിറ്റർ ടർബോ പെട്രോൾ ത്രീ സിലിണ്ടർ എഞ്ചിനാണ് കാറിന് കരുത്തേകുന്നത്.
MOST READ: മാരുതി സെലേറിയോ പുത്തന്‍ പതിപ്പ് ഈ വര്‍ഷം; പരീക്ഷണയോട്ടം ആരംഭിച്ചു

ഈ യൂണിറ്റ് 100 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ, ആറ്-സ്റ്റെപ്പ് സിവിടി എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ പ്രധാനമായും ടാറ്റ നെക്‌സോൺ, മാരുതി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, വരാനിരിക്കുന്ന റെനോ കിഗർ, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയ മോഡലുകളാകും നിസാൻ മാഗ്നൈറ്റിന്റെ എതിരാളികൾ.
MOST READ: ഫ്യൂച്ചറിസ്റ്റ് രൂപത്തിൽ കോണ്ടസ ഇവി കൺസെപ്റ്റ്

എന്നാൽ കോംപാക്‌ട് എസ്‌യുവി നിരയിൽ ശ്രദ്ധനേടാൻ വാഹനത്തിന് ആക്രമണാത്മകമായ വിലയായിരിക്കും നിസാൻ നിശ്ചയിക്കുക. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ഇന്ത്യയിലും വിദേശത്തും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. അതിനാൽ വരാനിരിക്കുന്ന മാഗ്നൈറ്റിലൂടെ വിജയം കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.