Just In
- 2 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 2 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 3 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 3 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Sports
IPL 2021: രാജസ്ഥാന്റെ ഓപ്പണറായില്ല, കീപ്പിംഗിലുമെത്തിയില്ല, അവന് വന്നാല്‍ കളി മാറിയേനെയെന്ന് വോണ്‍
- Movies
ഭാര്യയെയും ഭര്‍ത്താവിനെയും ഒരുമിച്ച് പുറത്താക്കി മോഹന്‍ലാല്‍; ബിഗ് ബോസില്‍ നിന്ന് സജ്നയും ഫിറോസും ഔട്ട്
- Finance
കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പെര്‍ഫോമെന്‍സ് കാറുകള്‍ക്കായി പുതിയ എഞ്ചിന് വികസിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി
ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയൊരു എഞ്ചിന് വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 2.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള WRC റാലികളില്‍ മത്സരിക്കുന്ന ഹ്യുണ്ടായി കാറുകളില്‍ നിന്നുള്ള സാങ്കേതികവിദ്യകള്‍ ഇതിനായി ഉപയോഗിക്കുന്നു. തങ്ങളുടെ ബഹുജന വിപണി ഉത്പന്നങ്ങളെ കൂടുതല്‍ ശക്തമായ എഞ്ചിനുകള്‍ ഉപയോഗിച്ച് സജ്ജമാക്കുകയാണ് ഇതിലൂടെ ഹ്യുണ്ടായി ലക്ഷ്യമിടുന്നത്.

എഞ്ചിന് സമാനമായ സിലിണ്ടര്‍ ഹെഡും സിലിണ്ടര്‍ ബ്ലോക്ക് കാര്‍ക്കശ്യ മെച്ചപ്പെടുത്തലുകളും ഹ്യുണ്ടായിയുടെ WRC വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനര്‍ത്ഥം മെക്കാനിക്കല്‍ ലോഡ് കുറയുമ്പോള്‍, റിവ്യൂ-റേഞ്ച് ഗണ്യമായി വര്‍ദ്ധിച്ചേക്കാം.
MOST READ: ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

പവര്‍, ടോര്‍ക്ക് എന്നിവയെക്കുറിച്ച് വിശദമായി ഒന്നും തന്നെ വ്യക്തമായിട്ടില്ല. എന്നാല്‍ ഹ്യുണ്ടായിയില്‍ നിന്നുള്ള അടുത്ത തലമുറ N ലൈന്‍ ഉത്പ്പന്നങ്ങള്‍ മുമ്പത്തേക്കാളും കൂടുതല്‍ ആകര്‍ഷകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു വശത്ത് ഹ്യുണ്ടായി തങ്ങളുടെ ഉത്പ്പന്നങ്ങളുടെ വൈദ്യുതീകരണത്തെ വലിയ തോതില്‍ നോക്കുന്നുണ്ടെങ്കിലും ആന്തരിക ജ്വലന എഞ്ചിനുകളുള്ള ഉത്പ്പന്നങ്ങളില്‍ കൂടുതല്‍ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഡ്രൈവ് വാഗ്ദാനം ചെയ്യുന്നു.
MOST READ: തെറ്റായ ഫാസ്ടാഗ് ഇടപാടുകള്‍ക്ക് റീഫണ്ടുകള്‍ ഇനി വേഗത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വൈദ്യുതീകൃതവും പരിസ്ഥിതി കേന്ദ്രീകൃതവുമായ വാഹന ശ്രേണി വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഏഴ് എസ്യുവികള് ഉള്‍പ്പടെ 2022 അവസാനത്തോടെ 10 പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ വാഹനങ്ങളില്‍ ഭൂരിഭാഗവും നിലവിലുള്ള മോഡലുകളുടെ ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് പതിപ്പുകളും കുറച്ച് പുതിയ മോഡലുകളും ആയിരിക്കും. പുതിയ 10 വാഹനങ്ങളില്‍ അഞ്ച് ഹൈബ്രിഡ്, രണ്ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ്, മൂന്ന് ഇലക്ട്രിക്, ഒരു ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ കൊണ്ടുവരാന്‍ ഹ്യുണ്ടായി പദ്ധതിയിടുന്നു.
MOST READ: ഹെക്ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

'ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ആവശ്യമുള്ള വാഹനങ്ങള്‍ ഞങ്ങള്‍ വികസിപ്പിക്കുക മാത്രമല്ല, ഭാവിയിലെ പാരിസ്ഥിതിക, ഗതാഗത ആവശ്യങ്ങള്‍ക്കായുള്ള മികച്ച മൊബിലിറ്റി പരിഹാരങ്ങളും വിഭാവനം ചെയ്യുന്നുവെന്ന് ഹ്യുണ്ടായി മോട്ടോര്‍ നോര്‍ത്ത് അമേരിക്കയിലെ പ്രൊഡക്റ്റ് പ്ലാനിംഗ് ആന്റ് മൊബിലിറ്റി സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ഒലാബിസി ബോയ്ല്‍ പറഞ്ഞു.

പുതിയ ലൈനപ്പില്‍ ഹ്യുണ്ടായി അയോണിക് 5, അയോണിക് 6 തുടങ്ങിയ എല്ലാ പുതിയ മോഡലുകളും അവതരിപ്പിക്കും. വരാനിരിക്കുന്ന രണ്ട് അയോണിക് മോഡലുകള്‍ ഇലക്ട്രിക് വാഹനങ്ങളാണ്.
MOST READ: സ്ത്രീകള്‍ക്കായി പുതിയ ഹെല്‍മെറ്റ് ശ്രേണിയുമായി സ്റ്റീല്‍ബേര്‍ഡ്

ബ്രാന്‍ഡില്‍ നിന്നും നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഇലക്ട്രിക് വാഹനമായ കോനയ്ക്ക് അടുത്തിടെ ഒരു നവീകരണം ലഭിച്ചു. രണ്ട് അയോണിക് മോഡലുകള്‍ക്ക് പുറമെ, ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകളും ചേര്‍ത്ത് നിലവിലുള്ള ചില മോഡലുകള്‍ നവീകരിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

പെര്‍ഫോമന്‍സ് N-ലൈന്‍ മോഡലിനൊപ്പം അപ്ഗ്രേഡ് ലഭിച്ച എലാന്‍ട്ര, ഈ നിരയില്‍ ഒരു ഹൈബ്രിഡ് മോഡല്‍ ചേര്‍ക്കാന്‍ ഒരുങ്ങുന്നു. മറ്റ് ഹൈബ്രിഡ് മോഡലുകളില്‍ ഹ്യുണ്ടായി സേനാറ്റ, ട്യൂസോണ്‍, സാന്റാ ഫെ എന്നിവ ഉള്‍പ്പെടുന്നു. പുതിയ ട്യൂസോണ്‍, സാന്താ ഫെ ലൈനപ്പിനും പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റും ലഭിക്കും.