വേർണയ്ക്കും വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഉത്സവ സീസണിനോട് അനുബന്ധിച്ച് തങ്ങളുടെ ജനപ്രിയ മോഡലുകളായ ക്രെറ്റയ്ക്കും വേർണയ്ക്കും ഹ്യുണ്ടായി ഒരു ബേസ് വേരിയന്റ് സമ്മാനിച്ചു. കാറുകളുടെ പ്രാരംഭ വില കുറയ്ക്കുകയാണ് പുതിയ തീരുമാനത്തിലൂടെ കമ്പനി ലക്ഷ്യമിട്ടത്.

വേർണയ്ക്കും വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി വേർണയുടെ നിരയിലേക്ക് ഒരു പുതിയ ബേസ് E വേരിയന്റിന് 9.03 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതായത് നിലവിലുണ്ടായിരുന്ന ബേസ് മോഡലിനേക്കാൾ 27,000 രൂപ കുറവാണ് വേർണ E പതിപ്പിന്.

വേർണയ്ക്കും വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

എന്നാൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.5 എംപിഐ പെട്രോൾ എഞ്ചിൻ മാത്രമാണ് വേർണയുടെ പുതിയ വേരിയന്റിൽ ലഭ്യമാകൂ. പുതിയ ബേസ് മോഡലിനെ അവതരിപ്പിച്ചതിനു പുറമെ വേർണയുടെ എല്ലാ വകഭേദങ്ങളിലും 9,000 രൂപയുടെ വില വർധനവും ഹ്യുണ്ടായി പ്രഖ്യാപിച്ചു.

MOST READ: മെര്‍സിഡീസ് ശൈലിയില്‍ ടച്ച്സ്‌ക്രീനും ഡാഷ്‌ബോര്‍ഡും; 2021 മഹീന്ദ്ര XUV500 കൂടുതല്‍ വിവരങ്ങള്‍

വേർണയ്ക്കും വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

അതേസമയം ടോപ്പ് എൻഡ് ഡിസിടി ടർബോ വേരിയന്റിന് 18,000 രൂപയുടെ വർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ക്രെറ്റ എസ്‌യുവിയിൽ അടുത്തിടെയുണ്ടായ വില വർധനവിന് അനുസൃതമാണിത്.

വേർണയ്ക്കും വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഈ വർഷം ആദ്യം ഹ്യുണ്ടായി വേർണയ്ക്ക് മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് നൽകിയിരുന്നു. 9.30 ലക്ഷം മുതൽ 15.10 ലക്ഷം രൂപ വരെയുള്ള ശ്രേണിയിലാണ് സെഡാൻ വിപണിയിലെത്തിയത്.

MOST READ: മുഖംമിനുക്കി ടൊയോട്ട ഇന്നോവ ഫെയ്‌സ്‌ലിഫ്റ്റ് ഒക്ടോബർ 15 -ന് എത്തും

വേർണയ്ക്കും വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

എന്നാൽ പുതിയ ബേസ് വേരിയന്റിന്റെ കൂട്ടിച്ചേർക്കലോടെ പ്രാരംഭ വില 9.03 ലക്ഷം രൂപയായി കുറഞ്ഞെങ്കിലും ടോപ്പ് എൻഡ് മോഡലിന്റെ വില 15.19 ലക്ഷം രൂപ വരെയായി ഉയർന്നത് ശ്രദ്ധേയമാണ്.

വേർണയ്ക്കും വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

S+ വേരിയന്റിൽ നിന്നാണ് ഡീസൽ ബേസ് മോഡൽ ഓഫർ ആരംഭിക്കുന്നത്. അതേസമയം 1.0 ലിറ്റർ ജിഡി ടർബോ പെട്രോൾ എഞ്ചിൻ ടോപ്പ്-സ്പെക്ക് SX(O) വേരിയന്റിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. E വേരിയന്റ് കൂട്ടിച്ചേർത്തതോടെ വേർണയുടെ പ്രാരംഭ വില നാലാം തലമുറ ഹോണ്ട സിറ്റിയുടെ അടിസ്ഥാന മോഡലിനേക്കാൾ താങ്ങാനാവുന്നതായി.

MOST READ: ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

വേർണയ്ക്കും വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടുന്ന ശ്രദ്ധേയമായ ചില ഒഴിവാക്കലുകൾ നടന്നിട്ടുണ്ടെങ്കിലും S വേരിയന്റുമായി വളരെയധികം സാമ്യം പുതിയ E പതിപ്പ് പുലർത്തുന്നു.

വേർണയ്ക്കും വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

അതോടൊപ്പം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, സൺഗ്ലാസ് ഹോൾഡർ, യുഎസ്ബി ഫാസ്റ്റ് ചാർജർ തുടങ്ങിയ സവിശേഷതകൾ ഉപകരണങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഡിസൈൻ, സ്റ്റൈലിംഗ്, സവിശേഷതകൾ എന്നിവയിൽ E വേരിയന്റ് S വേരിയന്റിന് സമാനമാണ്.

വേർണയ്ക്കും വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

വൺ-ടച്ച് ഡ്രൈവർ വിൻഡോ ഡൗൺ, മാനുവൽ ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, റിമോട്ട് സെൻട്രൽ ലോക്കിംഗ്, കൂൾഡ് ഗ്ലോവ്ബോക്സ്, പവർ വിൻഡോകൾ, 2-ഡിൻ സ്റ്റീരിയോ സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകൾ ബേസ് മോഡലിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Verna Prices Increased. Read in Malayalam
Story first published: Monday, October 12, 2020, 10:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X