Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 2 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 2 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 3 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര് 350; അവതരണം ഉടനെന്ന് റോയല് എന്ഫീല്ഡ്
Don't Miss
- Movies
ജാഡയാണോ മോനൂസെ? ഇന്ദ്രജിത്തിനെ നോക്കി പൂര്ണിമ, ചിത്രം ഏറ്റെടുത്ത് ആരാധകര്
- Finance
കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Sports
IPL 2021: അവന് കെകെആറിന്റെ തുറുപ്പീട്ടാണ്, ലേലത്തില് കൈവിടാതിരുന്നത് അതുകൊണ്ടെന്ന് ഓജ
- Lifestyle
കുക്കുമ്പര് ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉപഭോക്താക്കള്ക്കായി വിന്റര് സര്വീസ് ക്യാമ്പയിനുമായി ഇസൂസു
ഉപഭോക്താക്കള്ക്കായി രാജ്യവ്യാപകമായി ഒരാഴ്ച നീണ്ടുനില്ക്കുന്ന 'വിന്റര് സര്വീസ് ക്യാമ്പയിന്' പ്രഖ്യാപിച്ച് ഇസൂസു. സര്വീസ് ക്യാമ്പ് നിരവധി ആനുകൂല്യങ്ങളും പ്രതിരോധ അറ്റകുറ്റപ്പണി പരിശോധനകളും വാഗ്ദാനം ചെയ്യുന്നു.

ഡിസംബര് 18 മുതല് 24 വരെ D-മാക്സ് എസ്യുവികള്ക്കും പിക്ക് അപ്പുകള്ക്കുമായിട്ടാണ് ക്യമ്പയിന് നടക്കുക. ഈ ക്യാമ്പെയ്നിന് കീഴില്, അംഗീകൃത സര്വീസ് കേന്ദ്രങ്ങള് സന്ദര്ശിക്കുന്ന വാഹനങ്ങള്ക്ക് സൗജന്യ ടോപ്പ് വാഷിനൊപ്പം 50-പോയിന്റ് സമഗ്രമായ ചെക്ക്-അപ്പ് പോലുള്ള ആനുകൂല്യങ്ങള് ലഭിക്കും.

ഇതിനുപുറമെ, തൊഴിലാളികള്ക്ക് 10 ശതമാനവും പീരിയോഡിക് മെയിന്റനന്സ് സര്വീസ് (PMS) ഭാഗങ്ങള്, പൊതുവായ ഭാഗങ്ങള്, നശിച്ച ഭാഗങ്ങള് എന്നിവയ്ക്ക് 7 ശതമാനവും കമ്പനി കിഴിവ് നല്കുന്നു.

എഞ്ചിന് ഓയില് 7 ശതമാനം റിബേറ്റഡ് അലവന്സും വാഹന ഫ്യൂമിഗേഷന് 100 രൂപ കിഴിവും ലഭിക്കുമെന്നും റിപ്പോര്ട്ടില് പറയുന്നു. അടുത്തുള്ള ഇസൂസു ഡീലറെ വിളിച്ചോ ബ്രാന്ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ചോ സര്വീസ് ബുക്കിംഗ് നടത്താം.

അതിശയകരമെന്നു പറയട്ടെ, രാജ്യത്തിന്റെ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള് പാലിക്കുന്നതിനായി ഇസൂസു അതിന്റെ MU-X, D-മാക്സ് V-ക്രോസ് എസ്യുവികള് അപ്ഡേറ്റ് ചെയ്തിട്ടില്ല. 2021 MU-X അടുത്തിടെ ഇന്തോനേഷ്യയില് അനാച്ഛാദനം ചെയ്തു.
MOST READ: Q2 ഫെയ്സ്ലിഫ്റ്റ് പതിപ്പുമായി ഔഡി; ആദ്യ ഡൈവ് വിശേഷങ്ങള്

അടുത്ത വര്ഷം എപ്പോഴെങ്കിലും ഈ പതിപ്പിനെ കമ്പനി ഇന്ത്യന് വിപണിയിലും അവതരിപ്പിച്ചേക്കും. വാണിജ്യ ഓപ്പറേറ്റര്മാര്ക്കായി D-മാക്സ്, S-ക്യാബ് മോഡലുകളുടെ ബിഎസ് VI പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

ബിഎസ് VI 2.5 ലിറ്റര് ഡീസല് എഞ്ചിനുകള് 78 bhp കരുത്തും 176 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാന ഗിയര്ബോക്സുമായിട്ടാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്.

പുതിയ ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI വാണിജ്യ വാഹനങ്ങള്ക്ക് യഥാക്രമം 7.84 ലക്ഷം രൂപയും, 9.82 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ഇന്ത്യന് വിപണിയില് D-മാക്സ് ക്യാബ് ചേസിസ്, D-മാക്സ്, D-മാക്സ് സൂപ്പര് സ്ട്രോംഗ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇസൂസു D-മാക്സ് ബിഎസ് VI മോഡല് വാഗ്ദാനം ചെയ്യുന്നത്.
MOST READ: ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില് വാനോളം പ്രതീക്ഷവെച്ച് നിസാന്

ഈ റേഞ്ച്-ടോപ്പിംഗ് മോഡല് ഏറ്റവും ഉയര്ന്ന പേലോഡ് ശേഷി 1710 കിലോഗ്രാം (1.7 ടണ്) വാഗ്ദാനം ചെയ്യുന്നു, മിഡ്-സ്പെക്ക് ട്രിമിന് 1240 കിലോഗ്രാം പേലോഡ് വഹിക്കാന് കഴിയും.

ഇസൂസു S-ക്യാബ് ബിഎസ് VI മോഡലും സ്റ്റാന്ഡേര്ഡ്, ഹൈ-റൈഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില് ലഭ്യമാണ്. ഇരു മോഡലുകളും രൂപകല്പ്പനയില് സൂക്ഷ്മമായ അപ്ഡേറ്റുകള് ഉള്ക്കൊള്ളുന്നു, ഒപ്പം അകത്തും പുറത്തും അധിക സവിശേഷതകളും ഉപകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.