കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിക്കുന്ന തീയതി പുറത്തുവിട്ട് ജീപ്പ്

കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ്. 2020 ജൂണ്‍ 4-ന് മോഡലിനെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തുന്ന തീയതി പുറത്തുവിട്ട് ജീപ്പ്

അടുത്തിടെ പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ അവതരിപ്പിക്കുന്ന തീയതി കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തുന്ന തീയതി പുറത്തുവിട്ട് ജീപ്പ്

ചെറിയ ഡിസൈന്‍ നവീകരണങ്ങള്‍ക്കൊപ്പമായിരിക്കും എസ്‌യുവി വിപണിയില്‍ ഇടംപിടിക്കുക. മുന്‍വശത്ത് നിലവിലെ ഹെഡ്‌ലാമ്പുകള്‍ക്ക് പകരമായി പുനര്‍നിര്‍മിച്ച ചെറിയ യൂണിറ്റാകും ഒരുങ്ങുക.

MOST READ: പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്ഫാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തുന്ന തീയതി പുറത്തുവിട്ട് ജീപ്പ്

മുന്‍ ഗ്രില്‍, ബമ്പര്‍ എന്നിവയും ഇതോടൊപ്പം പുതുക്കും. സിഗ്‌നേച്ചര്‍ സെവന്‍ സ്ലിറ്റ്‌സ് ഗ്രിഡ് മുകളിലേക്ക് നീക്കും. കുറഞ്ഞ വായു ഉപഭോഗവും ഫോഗ്‌ലാമ്പ് ഫ്രെയിമുകളും സൂക്ഷ്മമായ മാറ്റത്തിന് സാക്ഷ്യം വഹിക്കും.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തുന്ന തീയതി പുറത്തുവിട്ട് ജീപ്പ്

സൈഡ് പ്രൊഫൈല്‍ നിലവിലെ മോഡലിന് സമാനമായി തുടരുമ്പോള്‍ പിന്നില്‍ പരിഷ്‌ക്കരിച്ച ബമ്പറും എല്‍ഇഡി ടെയില്‍ ലാമ്പുകളും വാഹനത്തിന് ലഭിക്കുമെന്നാണ് സൂചന. അകത്തളത്തിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

MOST READ: ഇന്ത്യൻ വിപണിയിൽ എസ്‌യുവി നിര ശക്തിപ്പെടുത്താനൊരുങ്ങി ഹോണ്ട

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തുന്ന തീയതി പുറത്തുവിട്ട് ജീപ്പ്

12.3 ഇഞ്ച് വലിയ പോര്‍ട്രെയിറ്റ് ശൈലിയിലുള്ള പുതിയ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം ലഭിക്കും. ഇത് എഫ്സിഎയുടെ ഏറ്റവും പുതിയ യുകണക്ട് 5 ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ ഇലക്ട്രോണിക് ഷോയില്‍ ഇത് അവതരിപ്പിച്ചിരുന്നു.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തുന്ന തീയതി പുറത്തുവിട്ട് ജീപ്പ്

6 ജിബി റാമും 64 ജിബി സ്റ്റോറേജും പിന്തുണയ്ക്കുന്ന ഈ സിസ്റ്റം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം ആമസോണ്‍ അലക്സയെ പിന്തുണയ്ക്കുന്നു. അതേസമയം എഞ്ചിനില്‍ മാറ്റമുണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ലോക്ക്ഡൗണില്‍ ഇളവുകള്‍; പ്രവര്‍ത്തനം പുനരാരംഭിച്ച് ബൗണ്‍സ്

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തുന്ന തീയതി പുറത്തുവിട്ട് ജീപ്പ്

ബിഎസ് VI -ലേക്ക് അടുത്തിടെയാണ് കമ്പനി എഞ്ചിന്‍ നവീകരിക്കുന്നത്. 1.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെ വാഹനത്തില്‍ ഇടംപിടിച്ചേക്കും. ഗിയര്‍ബോക്സ് ഓപ്ഷനില്‍ ഒരു മാനുവലും ഒരു ഓട്ടോമാറ്റിക് യൂണിറ്റും ഉള്‍പ്പെടും.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തുന്ന തീയതി പുറത്തുവിട്ട് ജീപ്പ്

വിപണിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കോമ്പസിന് സാധിച്ചു. ഇത് മനസ്സിലാക്കി തന്നെയാണ് ഇപ്പോള്‍ കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

MOST READ: വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തുന്ന തീയതി പുറത്തുവിട്ട് ജീപ്പ്

ലോക്ക്ഡൗണിന്റെ ഭാഗമായി താത്കാലികമായി നിര്‍ത്തിവെച്ച വാഹനത്തിന്റെ ഉത്പാദനം അടുത്തിടെ ആരംഭിച്ചിരുന്നു. ബിഎസ് VI -ലേക്ക് കോമ്പസിനെ ജീപ്പ് നവീകരിച്ചിരുന്നു. 16.49 ലക്ഷം രൂപ മുതല്‍ 24.99 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന്റെ എക്സ്ഷോറും വില.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass facelift unveil on June 4. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X