ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് ജീപ്പ്

നിലവിലെ സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയാണ് വാഹന മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായി രാജ്യത്തെ നിര്‍മ്മാണശാലകളുടെയും ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് ജീപ്പ്

ഈ അവസരത്തിലും തങ്ങളുടെ മോഡലുകളുടെ വില്‍പ്പന മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വഴികള്‍ തേടുകയാണ് നിര്‍മ്മാതാക്കള്‍. മിക്ക നിര്‍മ്മാതാക്കളും ഇതിനോടകം തന്നെ ഓണ്‍വില്‍പ്പന ആരംഭിച്ചു. ഇപ്പോഴിതാ അമേരിക്കാന്‍ നിര്‍മ്മാതാക്കളായ ജീപ്പും തങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്.

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് ജീപ്പ്

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ജനപ്രീതി സ്വന്തമാക്കിയ കോമ്പസിന്റെ വില്‍പ്പനയാണ് കമ്പനി ഓണ്‍ലൈന്‍ വഴി ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇത് വേഗത്തില്‍ മനസ്സിലാക്കുന്നതിനായി ഇതിനൊപ്പം തന്നെ കമ്പനി ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

MOST READ: യാരിസ് ക്രോസിന്റെ ഔദ്യോഗിക വീഡിയോ പുറത്തുവിട്ട് ടൊയോട്ട

മുഴുവന്‍ കാര്യങ്ങളും കമ്പനി വീഡിയോയില്‍ വ്യക്തമാക്കുന്നു. വാഹനം വാങ്ങള്‍ ആഗ്രഹിക്കുന്നവര്‍ www.bookmyjeep.com എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക. അവിടെ വാങ്ങുന്നയാളുടെ പേരും, ഈമെയില്‍ ഐഡിയും, ഫോണ്‍ നമ്പര്‍, തുടങ്ങി ചോദിച്ചിരിക്കുന്ന കാര്യങ്ങള്‍ നല്‍കുക.

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് ജീപ്പ്

തുടര്‍ന്ന് വാങ്ങന്‍ ഉദ്ദേശിക്കുന്ന വകഭേദം തെരഞ്ഞെടുക്കുക. വാങ്ങുന്നയാള്‍ക്ക് ആ വകഭേദത്തിന്റെ കളര്‍, എഞ്ചിന്‍ തുടങ്ങിയ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനും ഇതിനൊപ്പം ഉണ്ട്. ഇതിന് ശേഷം അടുത്തുള്ള ഒരു ഡീലര്‍ഷിപ്പ് തെരഞ്ഞെടുക്കണം.

MOST READ: യുഎസിൽ കൊവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടർക്ക് നൂറു കാറുകളുടെ സല്യൂട്ട്; വീഡിയോ

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് ജീപ്പ്

അവസാന ഘട്ടത്തിലേക്ക് വരുമ്പോള്‍ വാഹനം സംബന്ധിച്ച് വിവരങ്ങള്‍ ചോദിക്കുന്നതിനും, വില സംബന്ധിച്ച് കാര്യങ്ങള്‍ അറിയുന്നതിനും കമ്പനി എക്‌സിക്യൂട്ടിവുമായി സംസാരിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനുശേഷം മാത്രമാണ് ബുക്കിങ് പ്രകീയ അവസാനിക്കുകയുള്ളു.

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് ജീപ്പ്

നടപടികള്‍ പൂര്‍ത്തിയായതു സംബന്ധിച്ച് അവസാനം ഉപഭോക്താവിന് മെയില്‍ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പരിലേക്ക് സന്ദേശം വരുകയും ചെയ്യും. പിന്നീട് വാഹനം നിങ്ങള്‍ നല്‍കിയിരിക്കുന്ന അഡ്രസില്‍ വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുകയും ചെയ്യും.

MOST READ: ക്രൂയിസര്‍ നിരയിലേക്ക് 2020 ബോള്‍ട്ടിനെ അവതരിപ്പിച്ച് യമഹ

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് ജീപ്പ്

നിലവില്‍ ബിഎസ് VI -ലേക്ക് കോമ്പസിനെ ജീപ്പ് നവീകരിച്ചിരുന്നു. 16.49 ലക്ഷം രൂപ മുതല്‍ 24.99 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന്റെ എക്സ്ഷോറും വില.

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് ജീപ്പ്

പഴയ ബിഎസ് IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 89,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഡീസല്‍ വകഭേദത്തിലേക്ക് വരുമ്പോള്‍ പുതിയ പതിപ്പിന്റെ വില ആരംഭിക്കുന്നത് 17.99 ലക്ഷം രൂപയാണ്.

MOST READ: സോനെറ്റിന്റെ 70,000 യൂണിറ്റുകള്‍ ആദ്യ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി കിയ

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് ജീപ്പ്

പഴയ പതിപ്പുമായ താരതമ്യപ്പെടുത്തുമ്പോള്‍ ഡീസല്‍ പതിപ്പിന്റെ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1.38 ലക്ഷം രൂപയുടെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡീസല്‍ എഞ്ചിന്‍ ബിഎസ് VI -ലേക്ക് നവീകരിക്കുമ്പോള്‍ വിലയില്‍ വന്‍വര്‍ധനവ് ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് ജീപ്പ്

എഞ്ചിന്‍ നവീകരണത്തിനൊപ്പം വാഹനത്തിലും കമ്പനി ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതും വില വര്‍ധനവിന് കാരണമായി എന്നാണ് റിപ്പോര്‍ട്ട്. തുടക്ക പതിപ്പായ സ്പോര്‍ടസ് വകഭേദത്തെ കമ്പനി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. 16.49 ലക്ഷം രൂപയായിരുന്നു സ്പോര്‍ട്സ് പതിപ്പിന്റെ എക്സ്ഷോറും വില.

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് ജീപ്പ്

നിലവില്‍ സ്പോര്‍ടസ് പ്ലസാണ് (17.99) കോമ്പസിന്റെ പ്രാരംഭ പതിപ്പ്. 16 ഇഞ്ച് അലോയി വീലുകള്‍, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുടെ പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം പ്രാരംഭ പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് ജീപ്പ്

രണ്ട് എയര്‍ബാഗുകള്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്കുകള്‍ എന്നീ ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്.

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് ജീപ്പ്

163 bhp കരുത്തുള്ള 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 173 bhp കരുത്തുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഈ പതിപ്പില്‍ ഇടംപിടിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ സ്‌പോര്‍ട്ട് പ്ലസിന് ലഭിക്കുകയുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Introduces Online Buying Option In India. Read in Malayalam.
Story first published: Monday, April 27, 2020, 5:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X