ഹൈ പെർഫോമെൻസ് ഇവികൾ പുറത്തിറക്കാനൊരുങ്ങി JLR സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഡിവിഷൻ

JLR സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് (SVO) ഡിവിഷൻ കഴിഞ്ഞ അഞ്ച് വർഷങ്ങളായി വിൽ‌പനയിൽ സുസ്ഥിരമായ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്.

ഹൈ പെർഫോമെൻസ് ഇവികൾ പുറത്തിറക്കാനൊരുങ്ങി JLR സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഡിവിഷൻ

നിലവിലെ വളർച്ച കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 64 ശതമാനം വർദ്ധനവാണ് കൈവരിച്ചിരിക്കുന്നത്. ജാഗ്വാർ F-പേസ് SVR, റേഞ്ച് റോവർ സ്പോർട്ട് SVR എന്നിവ SVO ഡിവിഷന്റെ ജനപ്രിയ മോഡലുകളിൽ ചിലതാണ്. ഇവ രണ്ടും സൂപ്പർചാർജ്ഡ് V-8 എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്.

ഹൈ പെർഫോമെൻസ് ഇവികൾ പുറത്തിറക്കാനൊരുങ്ങി JLR സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഡിവിഷൻ

SVO ബോസ് മൈക്കൽ വാൻ ഡെർ സാൻഡെ അടുത്തിടെ മാധ്യമപ്രവർത്തകരോട് SVO ഡിവിഷൻ വരും വർഷങ്ങളിൽ ഹൈബ്രിഡുകളും ഇലക്ട്രിക് കാറുകളും പുറത്തിറക്കാൻ ഒരുങ്ങുന്നു എന്ന് വ്യക്തമാക്കിയിരുന്നു.

MOST READ: പൊതു-സ്വകാര്യ വാഹനങ്ങൾ ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ഡൽഹി സർക്കാർ

ഹൈ പെർഫോമെൻസ് ഇവികൾ പുറത്തിറക്കാനൊരുങ്ങി JLR സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഡിവിഷൻ

ജാഗ്വാർ ലാൻഡ് റോവറിന്റെ നിലവിലെ ഇവി, ജാഗ്വാർ I-പേസാവും SVO ട്യൂൺ ചെയ്ത് എത്തുന്ന ആദ്യത്തെ ഇലക്ട്രിക് കാർ എന്ന് പ്രതീക്ഷിക്കരുത്.

ഹൈ പെർഫോമെൻസ് ഇവികൾ പുറത്തിറക്കാനൊരുങ്ങി JLR സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഡിവിഷൻ

I-പേസിന് ഇതുവരെ SVO ബാഡ്ജ് ലഭിച്ചില്ലെങ്കിലും, ഫോർമുല ഇ റേസിംഗിലേക്ക് I-പേസ് ഉൾപ്പെടുന്നതിൽ നിന്ന് പഠിച്ച പാഠങ്ങൾ ഭാവിയിലെ ഹൈ-പെർഫോമെൻസ് ഇവികളുടെ വികസനത്തിന് സഹായിക്കുമെന്ന് SVO ഡിവിഷൻ അവകാശപ്പെടുന്നു.

MOST READ: കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

ഹൈ പെർഫോമെൻസ് ഇവികൾ പുറത്തിറക്കാനൊരുങ്ങി JLR സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഡിവിഷൻ

SVO -യുടെ ഭാവി പദ്ധതികളിൽ നിന്ന് I-പേസ് ഒഴിവാക്കുന്നത് അർത്ഥവത്താണെന്ന് ഉറവിടങ്ങൾ സൂചിപ്പിക്കുന്നു, കാരണം ഭാവിയിലെ ഇവികൾക്കായി മോഡുലാർ ലോഞ്ചിറ്റ്യൂഡിനൽ ആർക്കിടെക്ചറിലേക്ക് (MLA) മാറാൻ JLR സജ്ജമാണ്.

ഹൈ പെർഫോമെൻസ് ഇവികൾ പുറത്തിറക്കാനൊരുങ്ങി JLR സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഡിവിഷൻ

സമയം വരുമ്പോൾ SVO ഡിവിഷൻ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉചിതമാക്കും. മറ്റ് അനുബന്ധ വാർത്തകളിൽ ഉപഭോക്താക്കൾക്കായി പുതിയ ഓൺലൈൻ വിൽപ്പന, സേവന പ്ലാറ്റഫോം ആരംഭിച്ചിരിക്കുകയാണ് JLR.

MOST READ: എവിടേക്ക് വേണമെങ്കിലും മാറ്റി സ്ഥാപിക്കാം; തായ്‌ലൻഡിൽ വ്യത്യസ്ത ഡീലർഷിപ്പുമായി റോയൽ എൻഫീൽഡ്

ഹൈ പെർഫോമെൻസ് ഇവികൾ പുറത്തിറക്കാനൊരുങ്ങി JLR സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഡിവിഷൻ

2016 മുതൽ ഉണ്ടായിരുന്ന പഴയ പ്ലാറ്റ്ഫോമിൽ നിന്നും തികച്ചും വ്യത്യസ്ഥവും നൂതനവുമാണിത്. ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ ഇതുവഴി പ്രദാനം ചെയ്യാൻ നിർമ്മാതാക്കൾ ഒരുങ്ങുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വാർ #jaguar
English summary
JLR Special Vehicle Operations Division To Build High Performance EVs. Read in Malayalam.
Story first published: Sunday, May 24, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X