ഓട്ടോ എക്സ്പോ 2020: ശ്രദ്ധ നേടി കിയ സെൽറ്റോസ് X ലൈൻ

2020 ഓട്ടോ എക്സ്പോയിൽ പുതിയ 14 മോഡലുകൾ പ്രദർശിപ്പിച്ച് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ് കൊറിയൻ നിർമാതാക്കളായ കിയ മോട്ടോർസ്. അതിൽ ഏറെ ശ്രദ്ധ നേടിയ വാഹനമാണ് സെൽറ്റോസ് എസ്‌യുവിയുടെ X ലൈൻ കൺസെപ്റ്റ്.

ഓട്ടോ എക്സ്പോ 2020: ശ്രദ്ധ നേടി കിയ സെൽറ്റോസ് X ലൈൻ

ഇന്ത്യൻ വിപണിയിൽ മികച്ച വിജയമായ സെൽറ്റോസ് സിറ്റി-ഹൈവേ റോഡുകളെ ലക്ഷ്യമാക്കിയുള്ള വാഹനമാണ്. എന്നാൽ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയ X ലൈൻ കൺസെപ്റ്റ് ഒരുപടി കൂടി മുന്നിൽ നിൽക്കുന്നു. കാരണം മറ്റൊന്നുമല്ല, മോഡലിന്റെ ഓഫ്-റോഡിംഗ് കഴിവുകളാണ് ഇവിടെ വ്യത്യസ്തമാകുന്നത്.

ഓട്ടോ എക്സ്പോ 2020: ശ്രദ്ധ നേടി കിയ സെൽറ്റോസ് X ലൈൻ

കിയ സെൽറ്റോസ് X ലൈൻ ട്രയൽ അറ്റാക്ക് ആശയം ഫോഴ്സ് ഗൂർഖ, മഹീന്ദ്ര ഥാർ എന്നിവപോലെ സ്ഥിരമായി ഓഫ് റോഡിംഗിന് അനുയോജ്യമല്ലെങ്കിലും വല്ലപ്പോഴുമുള്ള ഓഫ്-റോഡറായി വാഹനത്തെ ഉപയോഗിക്കാം. സ്റ്റാൻഡേർഡ് സെൽറ്റോസുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു കസ്റ്റം കിറ്റാണ് ഈ കൺസെപ്റ്റ് മോഡലിനെ ഒരു ഓഫ് റോഡറാക്കുന്നത്.

ഓട്ടോ എക്സ്പോ 2020: ശ്രദ്ധ നേടി കിയ സെൽറ്റോസ് X ലൈൻ

ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് സംവിധാനം, സെൻട്രൽ ഡിഫറൻഷ്യൽ ലോക്കിംഗ്, കസ്റ്റം അലോയ് വീലുകളുള്ള ഓഫ്-റോഡിംഗ് ടയറുകൾ, റൂഫ് റാക്ക്, പുതിയ പെയിന്റ് സ്കീം എന്നിവയും കാറിൽ സജ്ജീകരിച്ചിരിക്കുന്നു.

ഓട്ടോ എക്സ്പോ 2020: ശ്രദ്ധ നേടി കിയ സെൽറ്റോസ് X ലൈൻ

യുഎസ് വിപണിയിലുള്ള സെൽറ്റോസിന്റെ അതേ ഇന്റീരിയർ ലേഔട്ടാണ് X ലൈനിന്റെ അകത്തളത്തിലും ഒരുക്കിയിരിക്കുന്നത്. 1.6 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് രണ്ട് മോഡലുകൾക്കും കരുത്തേകുന്നത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സുമായി ജോടിയാക്കിയ യൂണിറ്റ് പരമാവധി 175 bhp പവർ നൽകുന്നു.

ഓട്ടോ എക്സ്പോ 2020: ശ്രദ്ധ നേടി കിയ സെൽറ്റോസ് X ലൈൻ

എന്നാൽ കൊറിയൻ നിർമാതാക്കൾ X ലൈൻ ആശയം ഉത്പാദനത്തിലേക്ക് കൊണ്ടുവരുമോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ കിയ മോട്ടോർസ് മാസ് മാർക്കറ്റ് യൂട്ടിലിറ്റി വാഹനങ്ങൾ (യുവി) വിപണിയിലെത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: ശ്രദ്ധ നേടി കിയ സെൽറ്റോസ് X ലൈൻ

നിലവിൽ കാർണിവൽ എംപിവി, സോനെറ്റ് കോംപാക്ട് എസ്‌യുവി തുടങ്ങിയ മോഡലുകൾ പ്രദർശിപ്പിച്ച് എക്സ്പോയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
auto expo 2020: Kia Seltos X-Line Concept Unveiled
Story first published: Wednesday, February 5, 2020, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X