ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

ഈ വെള്ളിയാഴ്ച 2020 സെപ്റ്റംബർ 18 -ന് സമാരംഭിക്കാൻ ഒരുങ്ങുന്ന പുതിയ കിയ സോനെറ്റ് ഡീലർ യാർഡുകളിൽ എത്തിത്തുടങ്ങി.

ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

ഡീലർ ഡിസ്‌പ്ലേകൾക്കായി കഴിഞ്ഞ മാസം എത്തിത്തുടങ്ങിയ ടെസ്റ്റ് ഡ്രൈവ് കാറുകളല്ല, യഥാർത്ഥ കസ്റ്റമറുകൾക്കായുള്ള കാറുകളാണിവ. ഈ ആഴ്ച അവസാനം മുതൽ തന്നെ അതത് ഉടമകൾക്ക് വാഹനങ്ങൾ കൈമാറും.

ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

കിയ സോനെറ്റിനെക്കുറിച്ചുള്ള മിക്കവാറും എല്ലാ വിവരങ്ങളും പൊതുവിൽ ഇപ്പോൾ ലഭ്യമാണ്. എന്നാൽ സോനെറ്റിന്റെ ഔദ്യോഗിക വിലകളും താഴ്ന്ന സ്‌പെക്ക്, മിഡ് സ്‌പെക്ക് വേരിയന്റുകൾ യഥാർത്ഥത്തിൽ എങ്ങനെ കാണപ്പെടുമെന്നതും നമുക്കറിയില്ല.

MOST READ: ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

വേരിയന്റുകളെയും അതിന്റെ സവിശേഷതകളെയും കുറിച്ചുള്ള വിശദാംശങ്ങൾ കിയ ഇതിനകം പങ്കുവച്ചിട്ടുണ്ട്. എന്നാൽ ടോപ്പ് സ്പെക്ക് GT ലൈൻ, ടെക് ലൈൻ വേരിയന്റുകൾ മാത്രമാണ് അവർ ഇതുവരെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

കിയ സോനെറ്റിന്റെ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന വേരിയന്റുകളിലൊന്നാണ് HTK+. ടെക് ലൈൻ ട്രിമിലെ മിഡ്-സ്പെക്ക് വേരിയന്റാണിത്.

MOST READ: 2020 ഥാറിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി ബ്രോഷർ പുറത്ത്

ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

ഇത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്, കാരണം ഇതിൽ എല്ലാ അവശ്യ സവിശേഷതകളും ഉൾക്കൊള്ളുന്നു. കൂടാതെ എല്ലാ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകളുമായാണ് വരുന്നത്. അതോടൊപ്പം ഒരു മിഡ്-സ്പെക്ക് വേരിയന്റായതിനാൽ മത്സരാത്മക വിലയാവും കമ്പനി നിശ്ചയിക്കുക.

ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

കിയ സോനെറ്റ് HTK+ സവിശേഷതകൾ

പുറത്ത്, ഈ വേരിയന്റിന് പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, ഫോളോ മി ഹോം ഫീച്ചറുള്ള ഹാലജൻ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, ഫ്ലോട്ടിംഗ് റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുള്ള ORVM, ഡയമണ്ട് നർലിംഗ് പാറ്റേൺ ഉള്ള ക്രോം റേഡിയേറ്റർ ഗ്രിൽ, 16 ഇഞ്ച് മെറ്റാലിക് സിൽവർ വീലുകൾ മുതലായവയാണ് വരുന്നത്.

MOST READ: സ്റ്റീല്‍ വിലുകളില്‍ ഒരുങ്ങി നെക്‌സോണ്‍ ഇലക്ട്രിക്; പരിചയപ്പെടാം പ്രാരംഭ പതിപ്പിനെ

ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

അകത്ത്, പൂർണ്ണ കറുത്ത ഫിനിഷ് ലഭിക്കും, വെളുത്ത സ്റ്റിച്ചിംഗ് ഉള്ള കറുത്ത ലെതർ സീറ്റുകൾ, സ്റ്റിയറിംഗ് വീലിനും ഗിയർ നോബിനുമുള്ള ലെതർ കവർ, ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്, കീലെസ് എൻട്രി, പവർ വിൻഡോകൾ, ഓട്ടോമാറ്റിക് എസി, റിയർ ഡീഫോഗർ, റിയർ പാർസൽ ട്രേ, ആർക്കമിസ് ട്യൂണിംഗും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, മാർഗ്ഗനിർദ്ദേശങ്ങളുള്ള റിയർ വ്യൂ ക്യാമറ, ഡ്രൈവിംഗ് റിയർ വ്യൂ മോണിറ്റർ തുടങ്ങിയവ ലഭിക്കുന്നു.

ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

സുരക്ഷയുടെ കാര്യത്തിൽ, ഇതിന് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS+EBD, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവ ലഭിക്കുന്നു.

MOST READ: മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

സവിശേഷതകളുടെ വലിയൊരു ലിസ്റ്റ് ഓഫറിൽ ഉള്ളതിനാൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സോനെറ്റ് വേരിയന്റുകളിൽ ഒന്നായിരിക്കും HTK+. തുഷാർ ദിംഗ്ര തന്റെ യൂട്യൂബ് ചാനലിലാണ് സോനെറ്റ് HTK+ -ന്റെ ആദ്യത്തെ വോക്ക്എറൗണ്ട് വീഡിയോ ഇതാ.

ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

കിയ സോനെറ്റ് HTK+ എഞ്ചിൻ ഓപ്ഷനുകൾ

നേരത്തെ സൂചിപ്പിച്ചതുപോലെ, ലഭ്യമായ എല്ലാ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾക്കൊപ്പം സോനെറ്റ് HTK+ വാഗ്ദാനം ചെയ്യും.

ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

ഇതിൽ 83 bhp കരുത്തും / 115 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ, 120 bhp കരുത്തും / 172 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ, 100 bhp കരുത്തും / 240 Nm torque ഉം, 115 bhp കരുത്തും / 250 Nm torque ഉം എന്നീ രണ്ട് ട്യൂണിങ്ങുകളിലും വരുന്ന 1.5 ലിറ്റർ ഡീസൽ യൂണിറ്റും ഉൾപ്പെടുന്നു.

ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

1.2 ലിറ്റർ പെട്രോളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാ മാത്രമാണ് വരുന്നത്. ടർബോ പെട്രോളിൽ ആറ് സ്പീഡ് iMT -യും ഏവ് സ്പീഡ് DCT -യും ലഭിക്കുന്നു. HTK+ ട്രിം, അല്ലെങ്കിൽ സോനെറ്റിന്റെ മറ്റേതെങ്കിലും ട്രിം എന്നിവയിൽ പെട്രോൾ ടർബോയ്‌ക്കൊപ്പം മാനുവൽ ഓഫർ ഇല്ല.

ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

ഡീസൽ എഞ്ചിൻ HTK+ ട്രിമിനൊപ്പം ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഓപ്ഷനുകളുമായി വരുന്നു. HTK+ ട്രിമിന്റെ വിലകൾ 7.7 ലക്ഷം മുതൽ 10.5 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
KIA Sonet Mid Spec HTK+ Variants Reached Dealership Before Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X