മെയ്ഡ്-ഇന്‍-ഇന്ത്യ സോനെറ്റിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് 2020 സെപ്റ്റംബര്‍ 18 -നാണ് കിയ മോട്ടോര്‍സ് സോനെറ്റിനെ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തി ചുരുങ്ങിയ നാളുകള്‍കൊണ്ട് ശ്രേണിയില്‍ ജനപ്രീയ മോഡലാകാനും വാഹനത്തിന് സാധിച്ചു.

മെയ്ഡ്-ഇന്‍-ഇന്ത്യ സോനെറ്റിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാഹനം പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും കയറ്റി അയക്കും എന്ന് കിയ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നവംബര്‍ 11 മോഡലിനെ ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

മെയ്ഡ്-ഇന്‍-ഇന്ത്യ സോനെറ്റിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ

ഇന്ത്യ സോനെറ്റിന്റെ നിര്‍മ്മാണ കേന്ദ്രമായിരിക്കുമെന്നും ഇവിടെ നിന്ന് 70 ഓളം വിപണികളിലേക്ക് കാര്‍ കയറ്റുമതി ചെയ്യുമെന്നും കിയ നേരത്തെ പറഞ്ഞിരുന്നു. അതുപോലെ, കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും പുതിയ ഓഫറിനെ സ്വാഗതം ചെയ്യാനുള്ള ഇന്തോനേഷ്യയുടെ അവസരമാണിത്.

MOST READ: ഒക്‌ടോബറിൽ എർട്ടിഗ, XL6 എംപിവികളുടെ 10,239 യൂണിറ്റുകൾ നിരത്തിലെത്തിച്ച് മാരുതി

മെയ്ഡ്-ഇന്‍-ഇന്ത്യ സോനെറ്റിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ

ഇന്ത്യയില്‍ വില്‍ക്കുന്ന സോണറ്റും ഇന്തോനേഷ്യന്‍ വിപണിയെ ഉദ്ദേശിച്ചുള്ള യൂണിറ്റുകളും തമ്മില്‍ സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ടാകാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മെയ്ഡ്-ഇന്‍-ഇന്ത്യ സോനെറ്റിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ

അവയില്‍ ഏറ്റവും ശ്രദ്ധേയമായത് ഇന്തോനേഷ്യന്‍ മാര്‍ക്കറ്റിനായുള്ള സോനെറ്റ് അളവില്‍ അല്‍പ്പം നീളമുണ്ടെന്നതാണ്. സവിശേഷതകള്‍, ഗുണനിലവാരം, ഫിറ്റ്, ഫിനിഷ് എന്നിവയില്‍ സോനെറ്റ് അന്താരാഷ്ട്ര വിപണികളില്‍ നിന്ന് ഇന്ത്യയില്‍ നിന്ന് നിര്‍മ്മിച്ചതും വാഗ്ദാനം ചെയ്യുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: 7 വര്‍ഷത്തിനുള്ളില്‍ 28 പുതിയ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

മെയ്ഡ്-ഇന്‍-ഇന്ത്യ സോനെറ്റിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ

അതേസമയം വില സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ 6.71 ലക്ഷം മുതല്‍ 12.89 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

മെയ്ഡ്-ഇന്‍-ഇന്ത്യ സോനെറ്റിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ

ആറ് വേരിയന്റുകളിലാണ് കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍, ഒന്നിലധികം ട്രാന്‍സ്മിഷന്‍ ചോയിസുകള്‍ എന്നിവയെല്ലാം വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനൊപ്പം ഫാസ്ടാഗും നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

മെയ്ഡ്-ഇന്‍-ഇന്ത്യ സോനെറ്റിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 120 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും. ഇത് ആറ് സ്പീഡ് iMT (ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍) അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT (ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍) എന്നിവയുമായി ജോടിയാകും.

മെയ്ഡ്-ഇന്‍-ഇന്ത്യ സോനെറ്റിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ

1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ഈ എഞ്ചിന്‍ രണ്ട് തരത്തിലാണ് ട്യൂണിംഗ് ചെയ്തിരിക്കുന്നത്. ചെറിയ ട്യൂണിംഗ് 100 bhp കരുത്തും, 240 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലുമായി ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ വിപണിയില്‍ എത്തും.

MOST READ: പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഗോസീറോ മൊബിലിറ്റി

മെയ്ഡ്-ഇന്‍-ഇന്ത്യ സോനെറ്റിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ

ഉയര്‍ന്ന ട്യൂണിംഗ് 115 bhp കരുത്തും, 250 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Made-In-India Kia Sonet Officially Launch In Indonesia Soon. Read in Malayalam.
Story first published: Monday, November 9, 2020, 17:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X