ബിഎസ്-VI ബൊലേറോ തയാർ, പ്രാരംഭ വില 7.98 ലക്ഷം

ബിഎസ്-VI ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കരണം ലഭിച്ച പുത്തൻ ബൊലേറോയുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. ആക്രമണാത്മക വില നിർണയമാണ് പുത്തൻ മോഡലിന് കമ്പനി നൽകിയിരിക്കുന്നത്. 7.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില.

ബിഎസ്-VI ബൊലേറോ തയാർ, പ്രാരംഭ വില 7.98 ലക്ഷം

ഇത് നിലവിലുണ്ടായിരുന്ന ബി‌എസ്-IV വകഭേദത്തിന്റെ വിലയ്ക്ക് സമാനമാണെന്നത് ശ്രദ്ധേയമായി. എന്നാൽ വരും മാസങ്ങളിൽ മഹീന്ദ്ര തങ്ങളുടെ മൾട്ടി പർപ്പസ് വെഹിക്കിളായ ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില 70,000 രൂപ ഉയർത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

ബിഎസ്-VI ബൊലേറോ തയാർ, പ്രാരംഭ വില 7.98 ലക്ഷം

ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റിന് നവീകരിച്ച വേരിയന്റ് പേരുകളും ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ ഇത് മൂന്ന് വകഭേദങ്ങളിൽ വിൽപ്പനക്ക് എത്തുന്നു. ബേസ് മോഡൽ B4, മിഡ്-സ്‌പെക്ക് B6, ഏറ്റവും ഉയർന്ന മോഡൽ B6 (O) എന്നിങ്ങനെയാണ് അറിയപ്പെടുക.

ബിഎസ്-VI ബൊലേറോ തയാർ, പ്രാരംഭ വില 7.98 ലക്ഷം

മിഡ്-സ്പെക്ക് ബൊലേറോ B6-ന് 8.64 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഉയർന്ന വകഭേദമായ B6 (O) പതിപ്പിന് 8.99 ലക്ഷം രൂപയുമാണ് വില. രണ്ടാഴ്‌ച മുമ്പ് ബിഎസ്-VI ബൊലേറോയുടെ സ്റ്റോക്ക് മഹീന്ദ്ര ഡീലർഷിപ്പുകളിൽ എത്തിതുടങ്ങിയിരുന്നു. പുതിയ ബമ്പർ, ഗ്രിൽ, ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെ വാഹനത്തിന്റെ മുൻവശത്ത് നിരവധി മാറ്റങ്ങൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിഎസ്-VI ബൊലേറോ തയാർ, പ്രാരംഭ വില 7.98 ലക്ഷം

ബൊലേറോയുടെ ബാഹ്യഭാഗത്തെ മാറ്റങ്ങൾ സ്വാഗതാർഹമാണ്. കൂടാതെ ഇന്ത്യയിൽ കഴിഞ്ഞ വർഷം നടപ്പാക്കിയ പുതിയ ക്രാഷ്-ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നത് ഏറെ പ്രധാന്യമർഹിക്കുന്നു. അതോടൊപ്പം ഒക്ടോബറിൽ നടപ്പിലാക്കുന്ന വരാനിരിക്കുന്ന കാൽനട സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ്-VI ബൊലേറോ പാലിക്കുന്നു.

ബിഎസ്-VI ബൊലേറോ തയാർ, പ്രാരംഭ വില 7.98 ലക്ഷം

വരാനിരിക്കുന്ന കാൽനട മാനദണ്ഡങ്ങൾ മാനിക്കുന്ന മെറ്റൽ ബമ്പറുകളുമായി ഇന്ത്യയിൽ വിൽക്കുന്ന ആദ്യത്തെ വാഹനമായി പുത്തൻ ബൊലേറോ മാറുന്നു. പുതിയ ബൊലേറോയിലെ മിക്ക സവിശേഷതകളും അതേപടി നിലനിൽക്കുമ്പോൾ, ഉയർന്ന വകഭേദങ്ങൾ ഇപ്പോൾ സ്റ്റാറ്റിക് ബെൻഡിംഗ് ഹെഡ്‌ലാമ്പുകളുമായി സ്റ്റാൻഡേർഡായി വരുന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിയും.

ബിഎസ്-VI ബൊലേറോ തയാർ, പ്രാരംഭ വില 7.98 ലക്ഷം

വികസിതമായ ബി‌എസ്-VI കംപ്ലയിന്റ് ബൊലേറോ പവർ പ്ലസിന് 1.5 ലിറ്റർ, ത്രീ സിലിണ്ടർ ഡീസൽ എംഹോക്ക് 75 എഞ്ചിനാണ് ലഭിക്കുന്നത്. അത് 75 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു. ഫോർ വീൽ ഡ്രൈവ് മോഡൽ ഓഫറിൽ ഇല്ല.

ബിഎസ്-VI ബൊലേറോ തയാർ, പ്രാരംഭ വില 7.98 ലക്ഷം

മഹീന്ദ്ര ബ്രാൻഡിന് സ്ഥിരമായി മികച്ച വിൽപ്പന നേടിക്കൊടുക്കുന്ന മോഡലാണ് ബൊലേറോ. 2019 ഏപ്രിലിനും 2020 ജനുവരിയ്ക്കും ഇടയിൽ കമ്പനി മൊത്തം 52,828 യൂണിറ്റ് കാറുകൾ വിറ്റഴിച്ചു. പ്രതിമാസ ശരാശരി 5,289 യൂണിറ്റാണ്. മഹീന്ദ്ര ബൊലേറോ 2000-ൽ ആണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്. നിലവിലെ നവീകരണത്തിനൊപ്പം, മോഡൽ പൂർണമായ തലമുറ മാറ്റത്തിന് ഉടൻ തയാറല്ല.

ബിഎസ്-VI ബൊലേറോ തയാർ, പ്രാരംഭ വില 7.98 ലക്ഷം

മിക്ക മഹീന്ദ്ര ഡീലർമാരിലും പുതുക്കിയ ബൊലേറോ എത്തിയിട്ടുണ്ടെങ്കിലും, ഡെലിവറികൾ എപ്പോൾ ആരംഭിക്കുമെന്ന വിവരങ്ങൾ ഒന്നും ലഭ്യമല്ല. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര അണിനിരത്തുന്ന ഒന്നിലധികം മോഡൽ പരിഷ്ക്കരണങ്ങളി ഒന്നാണ് ബൊലേറോയിലെ ബിഎസ്-VI നവീകരണം.

ബിഎസ്-VI ബൊലേറോ തയാർ, പ്രാരംഭ വില 7.98 ലക്ഷം

വരും ആഴ്ചകളിൽ, ബിഎസ്-VI XUV500, സ്കോർപിയോ ബിഎസ്-VI എന്നിവയുടെ വിലയും കമ്പനി പ്രഖ്യാപിക്കും. മഹീന്ദ്രയുടെ അടുത്ത വലിയ വിക്ഷേപണം രണ്ടാംതലമുറ ഥാർ എസ്‌യുവിയുടേത് ആയിരിക്കും.

Most Read Articles

Malayalam
English summary
BS6 Mahindra Bolero facelift priced from Rs 7.98 lakh. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X