ബിഎസ് VI മഹീന്ദ്ര XUV300 ഡീസല്‍ പതിപ്പിന്റെ വില വിവരങ്ങള്‍ പുറത്ത്

XUV300 -യുടെ ഡീസല്‍ പതിപ്പിനെ ബിഎസ് VI -ലേക്ക് നവീകരിച്ച് മഹീന്ദ്ര. പെട്രോള്‍ പതിപ്പിനെ നേരത്തെ തന്നെ നവീകരിച്ച് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡീസല്‍ പതിപ്പിനെയും കമ്പനി നവീകരിച്ചിരിക്കുന്നത്.

ബിഎസ് VI മഹീന്ദ്ര XUV300 ഡീസല്‍ പതിപ്പിന്റെ വില വിവരങ്ങള്‍ പുറത്ത്

2020 ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത് ബിഎസ് VI പ്രാബല്യത്തില്‍ വരുന്നത്. എഞ്ചിന്‍ നവീകരിച്ചെങ്കിലും വാഹനത്തിന്റെ വിലയില്‍ മാറ്റമില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രാരംഭ പതിപ്പിന് 8.69 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

ബിഎസ് VI മഹീന്ദ്ര XUV300 ഡീസല്‍ പതിപ്പിന്റെ വില വിവരങ്ങള്‍ പുറത്ത്

ഉയര്‍ന്ന പതിപ്പിന് 12.69 ലക്ഷം രൂപയും. വാഹനത്തിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം മറ്റൊരു പ്രധാന മാറ്റം നേരത്തെ ലഭ്യമായിരുന്ന W8 എഎംടി പതിപ്പ് ഇനി ലഭ്യമാകില്ല.

ബിഎസ് VI മഹീന്ദ്ര XUV300 ഡീസല്‍ പതിപ്പിന്റെ വില വിവരങ്ങള്‍ പുറത്ത്

പകരം തുടക്ക പതിപ്പായ W6, W8 (O) മോഡലുകളില്‍ എഎംടി ഗിയര്‍ബോക്‌സ് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പുതിയ ബിഎസ് VI ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI മഹീന്ദ്ര XUV300 ഡീസല്‍ പതിപ്പിന്റെ വില വിവരങ്ങള്‍ പുറത്ത്

ആറ് സ്പീഡ് മാനുവല്‍, എഎംടിയാണ് ഗിയര്‍ബോക്‌സ്. എന്നാല്‍ നിലവിലെ ബിഎസ് IV പതിപ്പില്‍ 117 bhp കരുത്തും 300 Nm torque ഉം ആയിരുന്നു ഈ എഞ്ചിന്‍ സൃഷ്ടിച്ചിരുന്നത്. അതേസമയം വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലായെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് VI മഹീന്ദ്ര XUV300 ഡീസല്‍ പതിപ്പിന്റെ വില വിവരങ്ങള്‍ പുറത്ത്

നവീകരിച്ച് പെട്രോള്‍ പതിപ്പിനെ കഴിഞ്ഞ ഡിസംബറില്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. മഹീന്ദ്ര നിരയില്‍ നിന്നും ഏറെ ജനപ്രീതി സ്വന്തമാക്കിയ വാഹനമാണ് XUV300. 2019 -ന്റെ തുടക്കത്തിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

ബിഎസ് VI മഹീന്ദ്ര XUV300 ഡീസല്‍ പതിപ്പിന്റെ വില വിവരങ്ങള്‍ പുറത്ത്

സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന XUV300 രൂപത്തിലും ടിവോളിയുമായി ഏറെ സാമ്യം പുലര്‍ത്തുന്നുണ്ട്. മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഡിസൈന്‍ കമ്പനിയായ പിന്‍ഫരീനയുടെയും സാങ്യോങിന്റെയും സഹായത്തോടെയാണ് XUV300 -ന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്.

ബിഎസ് VI മഹീന്ദ്ര XUV300 ഡീസല്‍ പതിപ്പിന്റെ വില വിവരങ്ങള്‍ പുറത്ത്

വെര്‍ട്ടിക്കല്‍ ഡിസൈനില്‍ ക്രോം അവരണത്തോടുകൂടിയ വീതിയേറിയ ഗ്രില്‍, L- ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, വലിയ ബംമ്പര്‍, വീതിയേറിയ എയര്‍ ഡാം എന്നിവയാണ് മുന്‍ഭാഗത്തെ മനോഹരമാക്കുന്നത്.

ബിഎസ് VI മഹീന്ദ്ര XUV300 ഡീസല്‍ പതിപ്പിന്റെ വില വിവരങ്ങള്‍ പുറത്ത്

വലിയ ടെയില്‍ ലാമ്പ്, മാസീവ് ബംമ്പര്‍, ലോവര്‍ ബംമ്പറിലെ ബ്ലാക്ക് ക്ലാഡിങ്, റൂഫ് മൗണ്ടഡ് സ്‌പോയിലര്‍ എന്നിവയാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്. മെഷീന്‍ കട്ട് അലോയി വീല്‍, ആള്‍ ഡിസ്‌ക് ബ്രേക്ക്, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ് തുടങ്ങിയവാണ് വാഹനത്തിലെ മറ്റു ഫീച്ചറുകള്‍.

ബിഎസ് VI മഹീന്ദ്ര XUV300 ഡീസല്‍ പതിപ്പിന്റെ വില വിവരങ്ങള്‍ പുറത്ത്

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. 7.0 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഇതിലുണ്ട്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും ലെതര്‍ സീറ്റും ഇന്റീരിയറിന് ആഡംബരഭാവമാണ് സമ്മാനിച്ചിരിക്കുന്നത്.

ബിഎസ് VI മഹീന്ദ്ര XUV300 ഡീസല്‍ പതിപ്പിന്റെ വില വിവരങ്ങള്‍ പുറത്ത്

വിപണിയില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സണ്‍, ഹോണ്ട WR-V എന്നിവരാണ് വാഹനത്തിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
BS6 Mahindra XUV300 diesel priced from Rs 8.69 lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X