ഓട്ടോ എക്സ്പോ 2020: എർട്ടിഗയുടെ ബിഎസ്-VI സിഎൻജി പതിപ്പ് അവതരിപ്പിച്ച് മാരുതി

എംപിവി വിഭാഗത്തിലെ ഏറ്റവും ജനപ്രിയ മോഡലായ മാരുതി സുസുക്കി എർട്ടിഗയുടെ ബിഎസ്-VI സിഎൻജി വകഭേദം വിപണിയിൽ അവതരിപ്പിച്ചു. VXi വകഭേദത്തെ അടിസ്ഥാനമാക്കി എത്തുന്ന സിഎൻജി പതിപ്പിന് 8.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഓട്ടോ എക്സ്പോ 2020: എർട്ടിഗയുടെ ബിഎസ്-VI സിഎൻജി പതിപ്പ് അവതരിപ്പിച്ച് മാരുതി

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലിന്റെ രണ്ടാം തലമുറ പതിപ്പ് 2018 ന്റെ അവസാനത്തോടെ അവതരിപ്പിച്ചപ്പോൾ വാഹനത്തിന്റെ വിൽപ്പനയിൽ ഗണ്യമായ വർധനവ് നേടാനും കമ്പനിക്കായി.

ഓട്ടോ എക്സ്പോ 2020: എർട്ടിഗയുടെ ബിഎസ്-VI സിഎൻജി പതിപ്പ് അവതരിപ്പിച്ച് മാരുതി

പുതിയ സി‌എൻ‌ജി വകഭേദം 26.08 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. താരതമ്യപ്പെടുത്താവുന്ന പ്രവർത്തന ചെലവിനൊപ്പം സി‌എൻ‌ജി പതിപ്പ് ഡീസൽ വകഭേദത്തിന് പകരമുള്ള ഒരു ബദലായി ഉയർന്നുവരും. എങ്കിലും സിഎൻജിയുടെ ലഭ്യതക്കുറവ് ഒരു പരിമിതിയായി കാണുന്നു.

ഓട്ടോ എക്സ്പോ 2020: എർട്ടിഗയുടെ ബിഎസ്-VI സിഎൻജി പതിപ്പ് അവതരിപ്പിച്ച് മാരുതി

മാരുതി എർട്ടിഗ ഇനി മുതൽ ഡീസൽ എഞ്ചിൻ ഓപ്ഷനുമായി ലഭ്യമാകില്ലെന്ന സൂചനകൾ പുറത്തു വരുമ്പോൾ സി‌എൻ‌ജി വകഭേദത്തിന് ഇപ്പോൾ ഉയർന്ന പ്രാധാന്യമാണ് വിപണിയിൽ ഉള്ളത്.

ഓട്ടോ എക്സ്പോ 2020: എർട്ടിഗയുടെ ബിഎസ്-VI സിഎൻജി പതിപ്പ് അവതരിപ്പിച്ച് മാരുതി

എർട്ടിഗയിലെ ഫാക്ടറി ഘടിപ്പിച്ച സി‌എൻ‌ജി കിറ്റ് ഇരട്ട-ECU, മികച്ച ഇഞ്ചക്ഷൻ സംവിധാനം എന്നിവ നൽകുന്നു. സുരക്ഷ ഉറപ്പാക്കുന്നതിന് ലീക്ക് പ്രൂഫ് ഡിസൈനിൽ നിന്നും സംയോജിത ഹാർനെസിൽ നിന്നും ഫ്യുവൽ ടാങ്ക് പ്രയോജനം ചെയ്യുന്നു. സിസ്റ്റത്തിൽ ഓട്ടോമാറ്റിക് ഫ്യുവൽ ചേഞ്ചോവർ സ്വിച്ച്, ഇന്ധന ലെവൽ ഇൻഡിക്കേറ്റർ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ഓട്ടോ എക്സ്പോ 2020: എർട്ടിഗയുടെ ബിഎസ്-VI സിഎൻജി പതിപ്പ് അവതരിപ്പിച്ച് മാരുതി

രാജ്യത്തൊട്ടാകെയുള്ള സി‌എൻ‌ജി ശൃംഖല വർധിപ്പിച്ച് 2030 ഓടെ പ്രകൃതിവാതകത്തിന്റെ ഊർജ്ജ വിഹിതം നിലവിലെ 6.2 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതോടെ എർട്ടിഗ എസ്-സി‌എൻ‌ജി പോലുള്ള ഉൽ‌പ്പന്നങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ മെച്ചപ്പെട്ട സ്വീകാര്യത ലഭിക്കും.

ഓട്ടോ എക്സ്പോ 2020: എർട്ടിഗയുടെ ബിഎസ്-VI സിഎൻജി പതിപ്പ് അവതരിപ്പിച്ച് മാരുതി

1.5 ലിറ്റർ നാല് സിലിണ്ടർ K15B എഞ്ചിനാണ് മാരുതി എർട്ടിഗബിഎസ്-VI ന് കരുത്തേകുന്നത്. പെട്രോൾ എഞ്ചിൻ 103.5 bhp, 138 Nm torque എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്. സി‌എൻ‌ജി മോഡലിൽ ഇത്‌ 91.1 bhp, 122 Nm torque എന്നിങ്ങനെ പവർ കണക്കുകൾ കുറയും. എഞ്ചിൻ 5 സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: എർട്ടിഗയുടെ ബിഎസ്-VI സിഎൻജി പതിപ്പ് അവതരിപ്പിച്ച് മാരുതി

45 ലിറ്റർ പെട്രോൾ ടാങ്ക് ശേഷിയും 60 ലിറ്റർ സി‌എൻ‌ജി ശേഷിയുമാണ് എർട്ടിഗയിൽ മാരുതി വാഗ്ദാനം ചെയ്യുന്നത്. സിയാസ്, എസ്-ക്രോസ്, വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് പോലുള്ള മറ്റ് മാരുതി കാറുകളിലും സിഎൻജി കിറ്റ് ഉടൻ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Ertiga S-CNG launched. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X