Just In
- 6 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 7 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 7 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 8 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
ചങ്കൂറ്റം ഒക്കെ എന്റപ്പൂപ്പന് വരെ ഒണ്ടെന്ന് സന്ധ്യ,ഹാ തഗ്, കോലോത്തും കലിംഗ നാടും കൊളളാം, അശ്വതിയുടെ കുറിപ്പ്
- News
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
4.5 വർഷത്തിനുള്ളിൽ 5.5 ലക്ഷം വിൽപ്പന; പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി വിറ്റാര ബ്രെസ
ഇന്ത്യയിൽ കോംപാക്‌ട് എസ്‌യുവികൾക്ക് തുടക്കം കുറിച്ചത് ഫോർഡ് ഇക്കോസ്പോർട്ട് ആണെങ്കിലും പുതിയ മാനംനൽകിയത് മാരുതി വിറ്റാര ബ്രെസയാണ്. 2016 ന്റെ തുടക്കത്തിൽ വിപണിയിൽ എത്തിയ വാഹനത്തിന് ഒരു പുതുമ നൽകാൻ ഈ വർഷം ഒരു ഫെയ്‌സ്‌ലിഫ്റ്റും കമ്പനി സമ്മാനിച്ചു.

വിപണിയിൽ എത്തി 4.5 വർഷത്തിനുള്ളിൽ 5.5 ലക്ഷം വിൽപ്പന വിറ്റാര ബ്രെസ രേഖപ്പെടുത്തിയതായി മാരുതി സുസുക്കി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഈ നാഴികക്കല്ല് ഏറ്റവും വേഗതയിൽ നേടുന്ന ആദ്യ മോഡലാണിത് എന്നതും ശ്രദ്ധേയമാണ്.

മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളുള്ള 1.3 ലിറ്റർ DDiS ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് ബ്രെസ നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. ഈ എഞ്ചിന് 89 bhp പവറും 200 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു.
MOST READ: ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

എന്നിരുന്നാലും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ഡീസൽ പതിപ്പിനെ മാരുതി പയ്യെ വിപണിയിൽ നിന്നും പിൻവലിച്ചു.

ബിഎസ്-VI അവതാരത്തിൽ മാരുതി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിന് 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് കമ്പനി ഒരുക്കിയത്. സിയാസിനും എർട്ടിഗയ്ക്കും കരുത്തേകിയിരുന്ന മാരുതിയുടെ തന്നെ യൂണിറ്റായിരുന്നു ഇത്.
MOST READ: ഇനി 10 നഗരങ്ങളിൽ കൂടി എംജി ZS ഇലക്‌ട്രിക് ലഭ്യമാകും; ബുക്കിംഗ് ആരംഭിച്ചു

ഈ 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 103 bhp പവറിൽ 138 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ഓട്ടോമാറ്റിക് എഞ്ചിന് കൂടുതൽ മൈലേജ് വാഗ്‌ദാനം ചെയ്യാനായി SHVS മൈൽഡ് ഹൈബ്രിഡ് സംവിധാനവും ബ്രെസയിൽ മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
MOST READ: തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

മറ്റ് ഡിസൈൻ സവിശേഷതകളിൽ ഡ്യുവൽ ടോൺ മേൽക്കൂര, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും ഡേടൈം റണ്ണിംഗ് ലാമ്പുകളും, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി തുടങ്ങിയവയും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

നൂതന ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ ഹിൽ ഹോൾഡ് അസിസ്റ്റ് സിസ്റ്റവും സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉണ്ട്. വിറ്റാര ബ്രെസ ഓട്ടോമാറ്റിക്ക് 18.76 കിലോമീറ്റർ മൈലേജും മാനുവൽ വേരിയന്റ് 17.03 കിലോമീറ്റർ മൈലേജുമാണ് നൽകുന്നത്. പുനരുൽപ്പാദന ബ്രേക്ക് എനർജിയോടുകൂടിയ ഐഡിൾ സ്റ്റോപ്പ്-സ്റ്റാർട്ട്, ടോർഖ് അസിസ്റ്റ് ഫംഗ്ഷനുകളും ഇതിലുണ്ട്.
MOST READ: പ്രതിമാസ വിൽപ്പനയിൽ 5,000 കടന്ന് ടാറ്റ ആൾട്രോസ്

പുതിയ 2020 മാരുതി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തി ആറ് മാസത്തിനുള്ളിൽ 32,000 യൂണിറ്റുകൾ വിറ്റഴിച്ചു എന്നതും കമ്പനിയുടെ നേട്ടമാണ്. 7.34 ലക്ഷം മുതൽ 11.41 ലക്ഷം രൂപ വരെയാണ് കോംപാക്‌ട് എസ്‌യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ് എന്നീ മിടുക്കൻമാരുമായാണ് വിപണിയിൽ മാരുതി ബ്രെസ മാറ്റുരയ്ക്കുന്നത്. എന്നാൽ എല്ലാ എതിരാളി മോഡലുകളും പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്.