ഓട്ടോ എക്‌സ്‌പോ 2020: മാർവൽ X, RC6 സെഡാൻ മോഡലുകൾ പ്രദർശിപ്പിച്ച് എംജി മോട്ടോർ

പുതിയ മോഡലുകളെ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച് എംജി മോട്ടോർ ഇന്ത്യ. ഹെക്ടർ എസ്‌യുവിയിലൂടെ ആഭ്യന്തര വിപണിയിൽ ചുവടുവെച്ച മോറിസ് ഗാരേജസിന് ഗംഭീര വിജയമാണ് ആദ്യ ഉൽപ്പന്നത്തിൽ നിന്നും ലഭിച്ചത്.

ഓട്ടോ എക്‌സ്‌പോ 2020: മാർവൽ X, RC6 സെഡാൻ എന്നിവ പ്രദർശിപ്പിച്ച് എംജി മോട്ടോർ

അതിന്റെ തുടർച്ചയായി തങ്ങളുടെ രണ്ടാമത്തെ മോഡലായ എംജി eZS എസ്‌‌യുവിയെയും കമ്പനി വിപണിയിൽ എത്തിച്ചു. അതിനാൽ ഇത്തവണ ഓട്ടോ എക്സ്പോയ്ക്ക് എംജി ആദ്യമായി എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് വാഹന ലോകം എക്സ്പോയ്ക്ക് എത്തിയത്.

ഓട്ടോ എക്‌സ്‌പോ 2020: മാർവൽ X, RC6 സെഡാൻ എന്നിവ പ്രദർശിപ്പിച്ച് എംജി മോട്ടോർ

പ്രതീക്ഷകളെ നിരാശപ്പെടുത്താതെ പുത്തൻ മോഡലുകളുടെ നീണ്ട നിര തന്നെ എംജി അവതരിപ്പിച്ചു. അതിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ മോഡലാണ് മാർവൽ X ഇലക്ട്രിക് എസ്‌യുവി. മറ്റൊന്നുമല്ല, ലെവൽ -3 ഇന്റലിജന്റ് ഡ്രൈവിംഗ് നേടിയ എം‌ജിയുടെ ആദ്യ കാറാണെന്ന ഖ്യാതിയാണ് സന്ദർശകരെ ഇതിലേക്ക് ആകർഷിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: മാർവൽ X, RC6 സെഡാൻ എന്നിവ പ്രദർശിപ്പിച്ച് എംജി മോട്ടോർ

2017 ലെ ഷാങ്ഹായ് മോട്ടോർ ഷോയിൽ ആദ്യമായി ബ്രാൻഡ് പ്രദർശിപ്പിച്ച വിഷൻ-ഇ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് എക്സ്പോയിൽ അവതരിപ്പിച്ച മാർവൽ X.

ഓട്ടോ എക്‌സ്‌പോ 2020: മാർവൽ X, RC6 സെഡാൻ എന്നിവ പ്രദർശിപ്പിച്ച് എംജി മോട്ടോർ

റിയർ-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് മാർവൽ എക്സ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് വകഭേദങ്ങളിലും 52.5 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇടംപിടിക്കുന്നത്. ഇത് രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കുന്നു.

ഓട്ടോ എക്‌സ്‌പോ 2020: മാർവൽ X, RC6 സെഡാൻ എന്നിവ പ്രദർശിപ്പിച്ച് എംജി മോട്ടോർ

പൂർണ ചാർജിൽ ബാറ്ററി 400 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിരവധി ഫീച്ചറുകൾ, സ്റ്റൈലിഷ് അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട് ഗ്രിൽ, ചുറ്റുമുള്ള ക്രോം ആക്‌സന്റുകൾ, മസ്കുലർ ലുക്കിംഗ് ബമ്പറുകൾ, മറ്റ് നിരവധി ഉപകരണങ്ങൾ എന്നിവയും ഇലക്ട്രിക് എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നു.

ഓട്ടോ എക്‌സ്‌പോ 2020: മാർവൽ X, RC6 സെഡാൻ എന്നിവ പ്രദർശിപ്പിച്ച് എംജി മോട്ടോർ

അതോടൊപ്പം ഏറെ ശ്രദ്ധയാകർഷിച്ച എംജിയുടെ മറ്റൊരു പ്രദർശനമാണ് പുതിയ RC6 സെഡാനാണ്. എം‌ജിയുടെ അനുബന്ധ ബ്രാൻഡായ ബൊജുണിന്റെ RC6 സെഡാനെ അടിസ്ഥാനമാക്കി എത്തുന്ന റീബാഡ്ജ് ചെയ്ത മോഡലുകൂടിയാണിത്. ഒരു കൂപ്പ്, എസ്‌യുവി, സെഡാൻ എന്നിവയ്ക്കിടയിലുള്ള ഒരു ക്രോസ് എന്നാണ് വാഹനത്തെ വിശേഷിപ്പിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: മാർവൽ X, RC6 സെഡാൻ എന്നിവ പ്രദർശിപ്പിച്ച് എംജി മോട്ടോർ

RC6 സെഡാനെ ആകാരം പരമ്പരാഗതമല്ല. സ്ലാന്റ് ബാക്ക് പ്രൊഫൈലുള്ള ത്രീ ബോക്സ് സെഡാനാണിത്. ഹെക്ടറിൽ കാണുന്നതിനു സമാനമായ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാണ് പുതിയ മോഡലിനും നൽകുക. മൈൽഡ്-ഹൈബ്രിഡ് വകഭേദവും സെഡാന് ഉണ്ടാകും.

ഓട്ടോ എക്‌സ്‌പോ 2020: മാർവൽ X, RC6 സെഡാൻ എന്നിവ പ്രദർശിപ്പിച്ച് എംജി മോട്ടോർ

കൂടാതെ എം‌ജിയുടെ പുതിയ 2.0 ലിറ്റർ ഡീസലും RC6 യിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. 2021 മാർച്ചോടെ ഈ പുതിയ സെഡാൻ എം‌ജി ഇന്ത്യ ഷോറൂമുകളിൽ എത്തുമെന്നും ആക്രമണാത്മക വില നൽകുമെന്നും വൃത്തങ്ങൾ അറിയിച്ചു.

Most Read Articles

Malayalam
English summary
Auto Expo 2020: MG Motor India lined up Marvel X and MG RC6
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X