വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

കാറുകളുടെ ബ്ലാക്ക് എഡിഷൻ മോഡലുകൾ എല്ലായ്പ്പോഴും വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ടാറ്റ, ജീപ്പ്, ടൊയോട്ട തുടങ്ങിയ നിരവധി പ്രമുഖ ബ്രാൻഡുകൾ ഇത്തരം സ്പെഷ്യൽ പതിപ്പുകളിലൂടെ ഇന്ത്യൻ വിപണിയിൽ വിജയം നേടിയിട്ടുണ്ട്.

വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

ഈ പാത പിന്തുടർന്ന് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡും തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ എൻഡവറിനും ഒരു സ്പെഷ്യൽ എഡിഷൻ മോഡലിനെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. സ്പോർട്ട് എന്നറിയപ്പെടുന്ന പതിപ്പ് ഉത്സവ സീസണിനോട് അനുബന്ധിച്ച് വിൽപ്പനയ്ക്ക് എത്തും.

വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

അതിന്റെ ഭാഗമായി പുതിയ ഫോർഡ് എൻഡവർ സ്പോർട്ട് ഡീലർ യാർഡുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിന്റെ സ്പൈ ചിത്രങ്ങളും 91വീൽസ് ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ഫുൾ-സൈസ് എസ്‌യുവിയിൽ കുറച്ച് കോസ്മെറ്റിക് മാറ്റങ്ങളാണ് കമ്പനി പരിചയപ്പെടുത്താൻ പോവുന്നതെന്ന് പുതിയ ചിത്രങ്ങളിലൂടെ മനസിലാക്കാം.

MOST READ: GLE നിരയിലേക്ക് പുതിയ AMG 53 കൂപ്പെ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

മുൻവശത്ത് ക്രോം ഘടകങ്ങൾക്കു പകരമായി ബ്ലാക്ക് ഔട്ട് ചെയ്ത ഗ്രിൽ, ലോവർ ബമ്പർ, ബ്ലാക്ക്-അലോയ് വീലുകൾ, കൂടാതെ മിററുകളിൽ ഒന്നിലധികം ബ്ലാക്ക് ഇൻസേർട്ടുകൾ, റിയർ നെയിം-പ്ലേറ്റ് മാർക്ക് തുടങ്ങിയവ ഫോർഡ് സ്‌പോർട്ട് പതിപ്പിൽ പരിചയപ്പെടുത്തും. കൂടാതെ കാറിലുടനീളം ഒന്നിലധികം സ്‌പോർട്ട് ബാഡ്‌ജിംഗും കാണാനാകും.

വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

ഡീലർഷിപ്പുകളിലേക്ക് എസ്‌യുവിയുടെ വിതരണം ഇതിനകം ആരംഭിച്ചതിനാൽ സ്‌പോർട്ട് എഡിഷന്റെ അരങ്ങേറ്റം ഫോർഡ് ഇന്ത്യ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ വരാനിരിക്കുന്ന മോഡലിൽ മെക്കാനിക്കൽ നവീകരണങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. പക്ഷേ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്ന കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമാകും വാഹനത്തിൽ ഇടംപിടിക്കുക.

MOST READ: ഒറ്റ വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; വിപണി കീഴടക്കി കിയ സെൽറ്റോസ്

വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

ഈ വർഷം തുടക്കത്തിൽ ഓസ്‌ട്രേലിയയിൽ അവതരിപ്പിച്ച ഫോർഡ് എവറസ്റ്റിന്റെ ‘സ്‌പോർട്ട്' എഡിഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഇന്ത്യയിലേക്ക് എത്തുന്ന മോഡലും എന്നത് ശ്രദ്ധേയമാണ്.

വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

ടൈറ്റാനിയം 4X2 ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് 4X2 ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് 4X4 ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലായാണ് എൻഡവറിനെ ഫോർഡ് വിപണിയിൽ എത്തിക്കുന്നത്.

MOST READ: ഗ്രീന്‍ മൊബിലിറ്റിയിലേക്കുള്ള ചുവടുവെപ്പ്; വേള്‍ഡ് ഇവി-ഡേ ആഘോഷിക്കാനൊരുങ്ങി ടാറ്റ

വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

എന്നിരുന്നാലും സ്പോർട്ട് എഡിഷൻ ടോപ്പ് എൻഡ് വേരിയന്റിൽ മാത്രമാകും ലഭ്യമാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ബിഎസ്-VI 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാകും പുതിയ വേരിയന്റിലും ബ്രാൻഡ് വാഗ്‌ദാനം ചെയ്യുക.

വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

170 bhp കരുത്തിൽ 420 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ഓയിൽ ബർണർ എഞ്ചിൻ. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക. സ്റ്റാൻഡേർഡ് മോഡലുകളേക്കാകൾ കൂടുതൽ തുക എൻഡവർ സ്പോർട്ടിനായി മുടക്കേണ്ടി വരും. വിപണിയിൽ ഫോർച്യൂണർ, ആൾട്യുറാസ് G4 പോലുള്ള എസ്‌യുവികളുമായാണ് പുത്തൻ പതിപ്പും മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New 2020 Ford Endeavour Sport Spied at Dealer. Read in Malayalam
Story first published: Tuesday, September 8, 2020, 10:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X