രണ്ടാം തലമുറ ഔഡി RS7 ബുക്കിങ് ആരംഭിച്ചു; അരങ്ങേറ്റം ജൂലൈ മാസത്തില്‍

രണ്ടാം തലമുറ RS7 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ ഔഡി. ജൂലൈ മാസത്തോടെ വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ടാം തലമുറ ഔഡി RS7 ബുക്കിങ് ആരംഭിച്ചു; അരങ്ങേറ്റം ജൂലൈ മാസത്തില്‍

വാഹനം വിപണിയില്‍ എത്തിയാല്‍ ബിഎംഡബ്ല്യു M5, മെഴ്സിഡീസ് AMG E63 സലൂണ്‍ എന്നീ മോഡലുകളാകും എതിരാളികള്‍. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഔഡി, വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചു.

രണ്ടാം തലമുറ ഔഡി RS7 ബുക്കിങ് ആരംഭിച്ചു; അരങ്ങേറ്റം ജൂലൈ മാസത്തില്‍

ഓണ്‍ലൈനിലോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളമുള്ള കമ്പനി ഡീലര്‍ഷിപ്പുകളിലോ വാഹനം ബുക്ക് ചെയ്യാം. 10 ലക്ഷം രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.

MOST READ: ഇലക്ട്രിക് അംബാസഡറിന്റെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിരങ്ങള്‍ പുറത്ത്

രണ്ടാം തലമുറ ഔഡി RS7 ബുക്കിങ് ആരംഭിച്ചു; അരങ്ങേറ്റം ജൂലൈ മാസത്തില്‍

2020 ഓഗസ്റ്റ് മാസത്തോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മുന്‍ മോഡലിനെ അപേക്ഷിച്ച് നിരവധി അപ്ഡേറ്റുകള്‍, പുതിയ സവിശേഷതകള്‍, ഫീച്ചറുകള്‍ എന്നിവയുമായാണ് പുതുതലമുറ കാര്‍ വരുന്നത്.

രണ്ടാം തലമുറ ഔഡി RS7 ബുക്കിങ് ആരംഭിച്ചു; അരങ്ങേറ്റം ജൂലൈ മാസത്തില്‍

കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നതിനായി ഔഡി അതിന്റെ പവര്‍ട്രെയിനില്‍ കാര്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 പെട്രോള്‍ എഞ്ചിന്റെ നവീകരിച്ച പതിപ്പാണ് അവസാന തലമുറ RS7 -ന്റെ കരുത്ത്.

MOST READ: കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

രണ്ടാം തലമുറ ഔഡി RS7 ബുക്കിങ് ആരംഭിച്ചു; അരങ്ങേറ്റം ജൂലൈ മാസത്തില്‍

ഇപ്പോള്‍ 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി പെട്രോള്‍ യൂണിറ്റ് ഘടിപ്പിച്ചിരിക്കുന്നു. മുന്‍ തലമുറ മോഡല്‍ ഉത്പാദിപ്പിച്ചിരുന്ന 560 bhp കരുത്തും 700 Nm torque കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ മോഡല്‍ പരമാവധി 600 bhp കരുത്തും 800 Nm torque എഞ്ചിന്‍ പുറപ്പെടുവിക്കുന്നു.

രണ്ടാം തലമുറ ഔഡി RS7 ബുക്കിങ് ആരംഭിച്ചു; അരങ്ങേറ്റം ജൂലൈ മാസത്തില്‍

ഔഡി ക്വാട്രോ AWD, എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സ് എന്നിവ വഴി നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു. 3.6 സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

MOST READ: പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

രണ്ടാം തലമുറ ഔഡി RS7 ബുക്കിങ് ആരംഭിച്ചു; അരങ്ങേറ്റം ജൂലൈ മാസത്തില്‍

കൂടുതല്‍ അഗ്രസീവ് ആയ മുന്‍വശമാണ് വാഹനത്തിന് ലഭിക്കുന്നത്. വലിയ എയര്‍ ഡാമുകളും ഗ്ലോസി ബ്ലാക്ക് ഹണികോമ്പ് ഗ്രില്ലും മുന്‍വശത്തെ മനോഹരമാക്കും.

രണ്ടാം തലമുറ ഔഡി RS7 ബുക്കിങ് ആരംഭിച്ചു; അരങ്ങേറ്റം ജൂലൈ മാസത്തില്‍

RS -ന്റെ സാധാരണ ഓവല്‍ എക്സ്ഹോസ്റ്റുകള്‍ക്ക് ചുറ്റുമുള്ള വലിയ ഡിഫ്യൂസര്‍ ഫീച്ചര്‍ ചെയ്യുന്ന ബമ്പറാണ് പിന്‍ ഭാഗത്തിന്റെ പ്രധാന ആകര്‍ഷണം. പുതുതലമുറ മോഡലില്‍ ഇരട്ട-ടച്ച്സ്‌ക്രീന്‍ ലേയൗട്ടാണ് ഇന്റീരിയറിന്റെ പ്രധാന മാറ്റം. അല്‍കന്റാര ട്രിം, വലിയ പാഡില്‍ഷിഫ്റ്ററുകളുള്ള RS സ്റ്റിയറിംഗ് എന്നിവ ക്യാബിനെ ആഢംബരമാക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Second-Generation Audi RS7 Bookings Open In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X