കോംപാ‌ക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് കരുത്തുകൂട്ടി ഡസ്റ്റർ, വില 8.49 ലക്ഷം മുതൽ

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ഇന്ത്യൻ നിരയിലെ ജനപ്രിയമായ വാഹനമാണ് ഡസ്റ്റർ എസ്‍‌യുവി. കാറിന്റെ പുതിയ ബിഎസ് VI പതിപ്പിനെ ഏപ്രില്‍ മാസത്തോടെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു.

കോംപാ‌ക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് കരുത്തുകൂട്ടി ഡസ്റ്റർ, വില 8.49 ലക്ഷം മുതൽ

1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് പുതിയ ഡസ്റ്ററില്‍ ഇടംപിടിക്കുന്നത്. ഇപ്പോൾ 2020 റെനോ ഡസ്റ്റർ ബിഎസ്-VI പെട്രോളിന്റെ വിലകൾ ഔദ്യോഗികമായി പുറത്തുവിട്ടു. 8.49 ലക്ഷം രൂപയാണ് കോംപാക്‌ട് എസ്‌യുവിയുടെ പ്രാരംഭ വില.

കോംപാ‌ക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് കരുത്തുകൂട്ടി ഡസ്റ്റർ, വില 8.49 ലക്ഷം മുതൽ

കമ്പനിയുടെ വെബ്‌സൈറ്റിലെ വിശദാംശങ്ങൾ അനുസരിച്ച് ബിഎസ്-VI കംപ്ലയിന്റ് ഡസ്റ്റർ പെട്രോൾ RXE, RXS, RXZ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ലഭ്യമാകും. ഉയർന്ന മോഡലിന് 9.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

കോംപാ‌ക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് കരുത്തുകൂട്ടി ഡസ്റ്റർ, വില 8.49 ലക്ഷം മുതൽ

ഡസ്റ്ററിന്റെ ഡീസൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കില്ലെന്ന് റെനോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബി‌എസ്-IV മോഡലുകളുടെ വിലകൾ‌ ഇപ്പോഴും വെബ്‌സൈറ്റിൽ‌ ലഭ്യമാണെങ്കിലും ‌ വാഹനങ്ങൾ കമ്പനിയുടെ സ്റ്റോക്കിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്.

കോംപാ‌ക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് കരുത്തുകൂട്ടി ഡസ്റ്റർ, വില 8.49 ലക്ഷം മുതൽ

പുതിയ 2020 റെനോ ഡസ്റ്ററിന്റെ പെട്രോൾ യൂണിറ്റ് എഞ്ചിന്‍ 153 bhp കരുത്തും 250 Nm torque ഉത്പാദിപ്പിക്കും. നിലവില്‍ വിപണിയില്‍ ഉള്ള സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 48 bhp കരുത്തും 108 Nm torque ഉം കൂടുതലാണ് പുതിയ പതിപ്പ് അവകാശപ്പെടുന്നത്.

കോംപാ‌ക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് കരുത്തുകൂട്ടി ഡസ്റ്റർ, വില 8.49 ലക്ഷം മുതൽ

ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിലേക്ക് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ ഓപ്ഷണലായി സിവിടി ഓട്ടോമാറ്റിക്കും ഇനി മുതൽ ലഭ്യമാകും.

കോംപാ‌ക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് കരുത്തുകൂട്ടി ഡസ്റ്റർ, വില 8.49 ലക്ഷം മുതൽ

കരുത്തു കൂട്ടി എത്തുന്ന ഡസ്റ്ററിന്റെ പുറംമോടിയിലും ചെറിയ നവീകരണങ്ങൾ ഫ്രഞ്ച് ബ്രാൻഡ് നല്‍കിയിട്ടുണ്ട്. മുന്‍ ഗ്രില്ലിലും ഫോഗ്‌ലാമ്പ് ഹൗസിങ്ങിലും പിറകിലെ ഡസ്റ്റര്‍ ബാഡ്‌ജിലും ചുവന്ന ഉൾപ്പെടുത്തലുകൾ കാണാം. 17 ഇഞ്ച് വലുപ്പമുള്ള അലോയി വീലുകളും പുനർരൂപകൽപ്പനക്ക് വിധേയമായിട്ടുണ്ട്.

കോംപാ‌ക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് കരുത്തുകൂട്ടി ഡസ്റ്റർ, വില 8.49 ലക്ഷം മുതൽ

പുതിയ ബിഎസ്-VI പതിപ്പിന്റെ ഇന്റീരിയറും നിലവിലുള്ള മോഡലിന് സമാനമാണ്. അടുത്തിടെയാണ് ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ റെനോ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററിന്റെ ക്യാബിന്‍ തന്നെയാകും 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിലേക്കും കമ്പനി ഉൾപ്പെടുത്തുക.

കോംപാ‌ക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് കരുത്തുകൂട്ടി ഡസ്റ്റർ, വില 8.49 ലക്ഷം മുതൽ

പ്രൊജക്‌ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍, ഇരട്ട എയര്‍ബാഗുകള്‍ തുടങ്ങിയ വിശേഷങ്ങളെല്ലാം കാറിലുണ്ട്. 8.0 ഇഞ്ചാണ് എസ്‌യുവിയിലെ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിന് വലിപ്പം. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്.

കോംപാ‌ക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് കരുത്തുകൂട്ടി ഡസ്റ്റർ, വില 8.49 ലക്ഷം മുതൽ

ഇവയ്‌ക്കെല്ലാം പുറമെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിങ് ക്യാമറ എന്നീ ഫീച്ചറുകളും ഡസ്റ്ററിന്റെ പുതിയ പതിപ്പില്‍ ഒരുങ്ങുന്നു.

കോംപാ‌ക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് കരുത്തുകൂട്ടി ഡസ്റ്റർ, വില 8.49 ലക്ഷം മുതൽ

വിപണിയില്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ മോഡലുകളുമായാകും പുതിയ ഡസ്റ്ററിന്റെ മത്സരം. ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ കോംപാ‌ക്‌ട് എസ്‌യുവിയായി ഡസ്റ്റര്‍ ഇനി മുതൽ അറിയപ്പെടും. നിലവില്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുള്ള കിയ സെല്‍റ്റോസ് മോഡലാണ് ഈ പദവി അലങ്കരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
2020 Renault Duster BS6 Petrol Prices Out. Read in Malayalam
Story first published: Monday, March 16, 2020, 16:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X