വലിയ മാറ്റങ്ങളുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; സ്‌പൈ ചിത്രങ്ങള്‍

കഴിഞ്ഞ വര്‍ഷം നവംബറില്‍ ആഗോള തലത്തില്‍ നാലാം തലമുറ ഒക്ടാവിയ, സ്‌കോഡ വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, 2020-ന്റെ ആരംഭം വരെ ഇന്ത്യന്‍ വിപണിയില്‍ D-സെഗ്മെന്റ് സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ വില്‍ക്കുന്നത് നിര്‍മ്മാതാക്കള്‍ തുടര്‍ന്നു.

വലിയ മാറ്റങ്ങളുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; സ്‌പൈ ചിത്രങ്ങള്‍

പിന്നാലെ ബിഎസ് VI -ലേക്ക് നവീകരിച്ച എഞ്ചിനുമായി മറ്റൊരു പതിപ്പും ബ്രാന്‍ഡ് വിപണിയില്‍ എത്തിച്ചു. ഇത്തിരി പഴയ ഡിസൈനും ഫീച്ചറുകളും ആണെങ്കിലും ചെക്ക് റിപ്പബ്‌ളിക്കന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ജനപ്രിയമായ മോഡലാണ് ഒക്ടാവിയ.

വലിയ മാറ്റങ്ങളുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; സ്‌പൈ ചിത്രങ്ങള്‍

ഈ മോഡലിന്റെ പുതുതലമുറ പതിപ്പിനെ വിപണിയില്‍ എത്തിച്ച് വില്‍പ്പന ഉഷാറാക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി പുതുതലമുറ പതിപ്പിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. പലപ്പോഴായ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിരിക്കാം.

MOST READ: ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

വലിയ മാറ്റങ്ങളുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; സ്‌പൈ ചിത്രങ്ങള്‍

ഇപ്പോഴിതാ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ മോട്ടോര്‍ബീം പങ്കുവെച്ചു. പതിവുപോലെ മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുക.

വലിയ മാറ്റങ്ങളുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; സ്‌പൈ ചിത്രങ്ങള്‍

മുന്‍വശത്തുള്ള രണ്ട്-പീസ് ഹെഡ്‌ലാമ്പ് ഒരൊറ്റ-പീസ് യൂണിറ്റിന് വഴിയൊരുക്കുന്നു. സെഡാന് സ്‌കോഡയുടെ ബട്ടര്‍ഫ്‌ലൈ ഗ്രില്‍ ലഭിക്കുന്നു, അത് മുമ്പത്തെ മോഡലില്‍ കണ്ടതിനേക്കാള്‍ വലുതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: സ്റ്റൈലിഷ് രൂപഭാവത്തിൽ അണിഞ്ഞൊരുങ്ങി മാരുതി ഇഗ്നിസ്

വലിയ മാറ്റങ്ങളുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; സ്‌പൈ ചിത്രങ്ങള്‍

കൂടാതെ, 2020 ഒക്ടാവിയയ്ക്ക് പുതിയ അലോയ് വീലുകള്‍ ലഭിക്കും. പിന്‍വശത്ത് പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ അവതരിപ്പിക്കുന്നു, അതേസമയം സ്‌കോഡ ചിഹ്നം നീക്കംചെയ്യുകയും ബൂട്ട് ലിഡിലെ ബോള്‍ഡ് 'സ്‌കോഡ' ബാഡ്ജിംഗ് ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.

വലിയ മാറ്റങ്ങളുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; സ്‌പൈ ചിത്രങ്ങള്‍

വിദേശ വിപണികളില്‍ ലഭ്യമായ മോഡലിനോട് സാമ്യം പുലര്‍ത്തുന്ന അതേ ഡിസൈന്‍ തന്നെയാണ് ഈ പതിപ്പിനും ലഭ്യമായിരിക്കുന്നത്. ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ ഏറെ ആകര്‍ഷകമാണ്.

MOST READ: തരംഗമാവാൻ നിസാൻ മാഗ്നൈറ്റ് വിപണിയിലേക്ക്; ടീസർ വീഡിയോ പുറത്ത്

വലിയ മാറ്റങ്ങളുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; സ്‌പൈ ചിത്രങ്ങള്‍

പ്രൊഫൈലില്‍, കൂപ്പേ പോലുള്ള അനുഭവം നല്‍കുന്നതിന് റൂഫിന് കുറച്ചുകൂടി ചരിവ് ലഭിക്കുന്നു. ഉയര്‍ന്ന-സ്‌പെക്ക് വകഭേദങ്ങളില്‍ ഡ്യുവല്‍-ടോണ്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

വലിയ മാറ്റങ്ങളുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; സ്‌പൈ ചിത്രങ്ങള്‍

പുതിയ പതിപ്പിന് 190 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ TSI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന് സ്‌കോഡ നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതല്‍ എഞ്ചിന്‍ ഓപ്ഷനുകളും സെഡാനില്‍ ഇടംപിടിക്കുമെന്ന് വ്യക്തമാണ്.

MOST READ: പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

വലിയ മാറ്റങ്ങളുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; സ്‌പൈ ചിത്രങ്ങള്‍

പ്രാരംഭ പതിപ്പുകളില്‍ 1.5 TSI യൂണിറ്റാകും ഇടംപിടിക്കുക. 1.5 TSI എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ലഭ്യമാകുമ്പോള്‍ 2.0 TSI എഞ്ചിന്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ആയി വിപണിയില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.

വലിയ മാറ്റങ്ങളുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; സ്‌പൈ ചിത്രങ്ങള്‍

ഇന്റീരിയര്‍ സംബന്ധിച്ച് വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ലഭ്യമല്ലെങ്കിലും ആഢംബരത്തിന് കുറവുണ്ടാകില്ലെന്ന് വേണം പറയാന്‍. 10.25 ഇഞ്ച് വെര്‍ച്വല്‍ കോക്ക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 ഇഞ്ച് ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, കണക്റ്റുഡ് കാര്‍ സാങ്കേതികവിദ്യ, ലസിം, ജെസ്റ്റര്‍ കണ്‍ട്രോള്‍, ഡിജിറ്റല്‍ അസിസ്റ്റന്റും വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗും ഇന്റീരിയറിലെ സവിശേഷതകളാകും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Next-Gen Skoda Octavia Spied Testing Undisguised In India. Read in Malayalam.
Story first published: Tuesday, October 20, 2020, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X