ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യം; വ്യാജപ്രചാരണമെന്ന് വാഹനവകുപ്പ്

വാഹനങ്ങള്‍ക്ക് അപകടമുണ്ടായാല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയില്ലെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം.

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യം; വ്യാജപ്രചാരണമെന്ന് വാഹന വകുപ്പ്

സുപ്രിംകോടതി വിധിയുടെ വെളിച്ചത്തില്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി പുറത്തുവിട്ട ഒരു സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടക്കുന്നത്.

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യം; വ്യാജപ്രചാരണമെന്ന് വാഹന വകുപ്പ്

വാഹന ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ പുക സര്‍ട്ടിഫിക്കറ്റ് പുതുക്കണമെന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ പ്രകാരമാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് അവരുടെ സര്‍ക്കുലര്‍ തയ്യാറാക്കിയത്.

MOST READ: ജുപ്പിറ്ററിന്റെ പുതിയ ZX ഡിസ്ക് വേരിയൻറ് പുറത്തിറക്കി ടിവിഎസ്

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യം; വ്യാജപ്രചാരണമെന്ന് വാഹന വകുപ്പ്

പുക പരിശോധന കൃത്യതയോടെ ചെയ്യണമെന്നും ഉത്തരവില്‍ അനുശാസിക്കുന്നു. കടുത്ത അന്തരീക്ഷ മലിനീകരണമുളള ഡല്‍ഹിയില്‍ പുക പരിശോധന കൃത്യമായി നടത്തണമെന്നാവശ്യപ്പെട്ട് എം.സി മേത്ത നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി പുക പരിശോധന കൃത്യമായി നടത്താന്‍ ആവശ്യപ്പെട്ടത്.

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യം; വ്യാജപ്രചാരണമെന്ന് വാഹന വകുപ്പ്

അതുപ്രകാരം ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും വേണം. അതേസമയം സുപ്രിം കോടതി വിധിയില്‍ ഇത് നാഷണല്‍ കാപിറ്റല്‍ റീജിയന്‍ (ഡല്‍ഹി) യിലാണ് ബാധകമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യം; വ്യാജപ്രചാരണമെന്ന് വാഹന വകുപ്പ്

ഡല്‍ഹിയില്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കുലറില്‍ ഉള്ളതെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും ഇത് പ്രാബല്യത്തില്‍ വരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യം; വ്യാജപ്രചാരണമെന്ന് വാഹന വകുപ്പ്

ഓഗസ്റ്റ് 20-നാണ് ഐആര്‍ഡിഎഐ ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെ തന്നെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം സംഭവിക്കുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ലെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ നിറഞ്ഞ് തുടങ്ങുകയായിരുന്നു.

MOST READ: സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യം; വ്യാജപ്രചാരണമെന്ന് വാഹന വകുപ്പ്

ഒടുവില്‍ ഇത് വ്യാജപ്രചാരണമാണെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കുകയായിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വാഹന വകുപ്പിന്റെ പ്രതികരണം.

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യം; വ്യാജപ്രചാരണമെന്ന് വാഹന വകുപ്പ്

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം നടക്കുമ്പോള്‍ ക്ലെയിം കിട്ടില്ലെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. അതേസമയം വാഹനം കൃത്യമായി സര്‍വീസ് ചെയ്ത് പുക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങിവെക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണെന്നും വാഹന വകുപ്പ് അറിയിച്ചു.

Most Read Articles

Malayalam
English summary
No Insurance Claim Without Valid Pollution What Is The Fact Behind This Says Kerala MVD. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X