രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യയിലുടനീളം 34 പുതിയ സെയിൽസ്, സർവീസ് ടച്ച് പോയിൻറുകൾ കൂടി ചേർത്തതായി റെനോ ഇന്ത്യ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച്, ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം 90 പുതിയ വിൽപ്പന, സേവന കേന്ദ്രങ്ങൾ കമ്പനി കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

മധ്യപ്രദേശ് തമിഴ്‌നാട്, ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് പുതിയ ഡീലർഷിപ്പ് സൗകര്യങ്ങൾ.

രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

ഏറ്റവും പുതിയ വിപുലീകരണത്തിനുശേഷം, റെനോ ഇന്ത്യ മൊത്തം ഡീലർ ശൃംഖല 415 ലധികം വിൽപ്പന കേന്ദ്രങ്ങളിലേക്കും 475 -ലധികം സേവന ടച്ച് പോയിന്റുകളിലേക്കും ഉയർത്തി.

MOST READ: സുസുക്കി ബാഡ്‌ജിലേക്ക് ചേക്കേറി ടൊയോട്ട RAV4; എക്രോസ് വിപണിയിൽ

രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

നിലവിൽ രാജ്യത്തുടനീളം റെനോ വാഗ്ദാനം ചെയ്യുന്ന 200 -ലധികം ‘വർക്ക്‌ഷോപ്പ് ഓൺ വീൽസ്' ലൊക്കേഷനുകൾ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ നിലവിലുള്ളതും വളർന്നുവരുന്നതുമായ വിപണികളിലുടനീളം വളരാനുള്ള ബ്രാൻഡിന്റെ തന്ത്രപരമായ ബിസിനസ്സ് പദ്ധതിയുടെ ഭാഗമാണ് അഗ്രസ്സീവ് നെറ്റ്‌വർക്ക് വിപുലീകരണം.

രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

പുതിയ ഡീലർഷിപ്പ് വിപുലീകരണം ഇന്ത്യയിലെ ബ്രാൻഡിന്റെ സ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് കമ്പനി പറയുന്നു.

MOST READ: അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

2020 -ൽ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയ റെനോ സെപ്റ്റംബറിൽ 8,805 യൂണിറ്റ് വിൽപ്പന നേടി. 2020 -ൽ 3.2 ശതമാനം വിപണി വിഹിതം റെനോയ്ക്ക് കൈവശമുണ്ട്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.7 ശതമാനം വർധനവാണ്.

രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

ട്രൈബറിനും ട്രൈബർ AMT കോംപാക്ട്-എംപിവിയിലുമുള്ള ശക്തമായ ഡിമാൻഡാണ് വിപണിയിലെ പുരോഗതിയെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ, ക്വിഡ് ശ്രേണിയിൽ പുതുതായി സമാരംഭിച്ച പതിപ്പുകൾക്കും അടുത്തിടെ അവതരിപ്പിച്ച ഡസ്റ്റർ ടർബോയ്ക്കും മികച്ച പ്രതികരണവും ലഭിച്ചു.

MOST READ: നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350 നവംബർ ആറിന്

രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

നഗര കമ്പോളത്തിനുപുറമെ, ഗ്രാമീണ വിപണികളിലുടനീളം റെനോയ്ക്ക് ഡിമാൻഡ് വർധിക്കുന്നു. ബ്രാൻഡിന്റെ വർധിച്ചുവരുന്ന ജനപ്രീതിയുടെ ശക്തമായ സൂചനയാണിത്.

രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

ഗ്രൂപ്പ് റെനോയുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്നും കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മൊത്തം വിൽപ്പന അടിസ്ഥാനത്തിൽ ആഗോളതലത്തിലെ മികച്ച 10 വിപണികളിലൊന്നാണ് ഇന്ത്യ.

MOST READ: നിസാൻ മാഗ്നൈറ്റ് എത്തുന്നത് എട്ട് കളർ ഓപ്ഷനുകളിൽ; ജനുവരിയിൽ വിൽപ്പനയ്ക്ക് സജ്ജമായേക്കും

രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

റെനോ ഇന്ത്യയുടെ നെറ്റ്‌വർക്ക് സാന്നിധ്യം തന്ത്രപരമായി വികസിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്നും ഡീലർ പങ്കാളികളിൽ നിന്നും തങ്ങൾക്ക് ലഭിക്കുന്ന പ്രോത്സാഹജനകമായ പ്രതികരണത്തിന്റെ സാക്ഷ്യമാണ് എന്ന് റെനോ ഇന്ത്യയുടെ സെയിൽസ് & നെറ്റ്‌വർക്ക് ഹെഡ് സുധീർ മൽഹോത്ര പറഞ്ഞു.

രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

തങ്ങൾ പുതിയ ഡീലർമാരെ ആകർഷിക്കുക മാത്രമല്ല ഈ സമയങ്ങളിൽ നിലവിലുള്ള പങ്കാളികളിൽ നിന്ന് കൂടുതൽ നിക്ഷേപങ്ങളും വിപുലീകരണ അഭ്യർത്ഥനകളും ലഭിക്കുന്നു.

രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

വർധിച്ചുവരുന്ന നെറ്റ്‌വർക്ക് സാന്നിധ്യം രാജ്യത്തുടനീളമുള്ള കൂടുതൽ ഉപഭോക്താക്കളെ പരിപാലിക്കുന്നത് സാധ്യമാക്കുന്നു, അതുവഴി ഞങ്ങളുടെ സ്ഥിരമായ വിൽപ്പന അളവിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

പുതുതായി ഉദ്ഘാടനം ചെയ്ത ഡീലർഷിപ്പ് സൗകര്യങ്ങൾ റെനോ സ്റ്റോർ കൺസെപ്റ്റ് അനുസരിച്ച് രൂപകൽപ്പന ചെയ്തിട്ടുണ്ട്.

രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

ബ്രാൻഡിന്റെയും ഉൽ‌പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആക്‌സസറികളുടെയും മൂല്യം ആധുനികവും കൂടുതൽ ഫലപ്രദവുമായ രീതിയിൽ ഉയർത്തിക്കാട്ടിക്കൊണ്ട് ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ മികച്ച രീതിയിൽ പരിഹരിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള പുതിയ തലമുറ ഡീലർഷിപ്പുകളാണ് റെനോ സ്റ്റോർ.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Reanult India Expands Its Dealership Network Across The Country. Read in Malayalam.
Story first published: Friday, October 23, 2020, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X