ഓട്ടോ എക്‌സ്‌പോ 2020: റെനോ ക്വിഡ് ഇലക്ട്രിക് എത്തി

ഓട്ടോ എക്‌സ്‌പോ 2020 പതിപ്പിൽ ക്വിഡ് ഇലക്ട്രിക്കിനെ പ്രദർശിപ്പിച്ച് റെനോ. അന്താരാഷ്ട്ര വിപണികളിൽ സാന്നിധ്യമറിയിച്ച K-ZE മോഡലിനെ അടിസ്ഥാനമാക്കിയാണ് പുതിയ റെനോ ക്വിഡ് ഇലക്ട്രിക്കിന്റെ വരവ്.

ഓട്ടോ എക്‌സ്‌പോ 2020: റെനോ ക്വിഡ് ഇലക്ട്രിക്ക് എത്തി

26.8 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് പുതിയ റെനോ ക്വിഡ് K-ZE എത്തുന്നത്. ഇലക്ട്രിക്ക് ഹാച്ച്ബാക്കിലെ എഞ്ചിൻ യൂണിറ്റ് 44 bhp കരുത്തും 125 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. വാഹനത്തിലെ ബാറ്ററികൾ പൂർണ ചാർജിൽ 271 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഓട്ടോ എക്‌സ്‌പോ 2020: റെനോ ക്വിഡ് ഇലക്ട്രിക്ക് എത്തി

റെനോ K-ZE ഹാച്ച്ബാക്കിൽ സ്റ്റാൻഡേർഡ്, ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകൾ കമ്പനി നൽകുന്നു. സ്റ്റാൻഡേർഡ് എസി ചാർജർ ഉപയോഗിച്ച് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ എടുക്കുമ്പോൾ ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 30-80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.

ഓട്ടോ എക്‌സ്‌പോ 2020: റെനോ ക്വിഡ് ഇലക്ട്രിക്ക് എത്തി

റെനോ ക്വിഡ് ഇലക്ട്രിക്കിൽ 14 ഇഞ്ച് സ്റ്റീൽ വീലുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, റിയർ മൊബൈൽ വൈപ്പറുകൾ, ടിഎഫ്ടി നിറമുള്ള ഇൻസ്ട്രുമെന്റ് കൺസോൾ, എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഈസി ലിങ്ക് ഇന്റലിജന്റ് കണക്റ്റിവിറ്റി സാങ്കേതികവിദ്യ എന്നിവ ഇടംപിടിക്കുന്നു.

ഓട്ടോ എക്‌സ്‌പോ 2020: റെനോ ക്വിഡ് ഇലക്ട്രിക്ക് എത്തി

സ്റ്റാൻഡേർഡായ നിരവധി സുരക്ഷാ ഉപകരണങ്ങളും K-ZE ൽ റെനോ നൽകുന്നു. ഇബിഡി ഉള്ള എബി‌എസ്, എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈന്ററുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, കൂടാതെ മറ്റ് നിരവധി ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു.

ഓട്ടോ എക്‌സ്‌പോ 2020: റെനോ ക്വിഡ് ഇലക്ട്രിക്ക് എത്തി

ഇന്ത്യൻ വിപണിയിൽ ക്വിഡ് ഇലക്ട്രിക് അവതരിപ്പിക്കാനുള്ള പദ്ധതികൾ ദീർഘ കാലമായി ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് ഉണ്ടായിരുന്നു. എക്സ്പോയിൽ അവതരിപ്പിച്ചെങ്കിലും വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: റെനോ ക്വിഡ് ഇലക്ട്രിക്ക് എത്തി

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രിയമേറുന്ന സാഹചര്യത്തിൽ ഈ ഇലക്ട്രിക് ഹാച്ച്ബാക്കിനെ ഉടൻ വിപണിയിൽ എത്തിക്കാനാണ് റെനോ ശ്രമിക്കുക.

Most Read Articles

Malayalam
English summary
auto expo 2020: Renault Kwid Electric Unveiled
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X