എന്യാക് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് സ്‌കോഡ

ചെക്ക് റിപ്പബ്‌ളിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ, തങ്ങളുടെ ഇലക്ട്രിക് വാഹനത്തിന്റെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്യാക് എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

എന്യാക് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് സ്‌കോഡ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അവതരണത്തിനുള്ള തീയതിയും വെളിപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 2020 സെപ്തംബര്‍ 1-ന് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കും.

എന്യാക് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് സ്‌കോഡ

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ച അയോണ്‍ മൊഡുലാര്‍ ഇലക്ട്രിഫിക്കേഷന്‍ ടൂള്‍കിറ്റ് (MEB) പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന സ്‌കോഡയുടെ ആദ്യത്തെ ഇലക്ട്രിക്ക് കാറാണിത്.

MOST READ: വാണിജ്യ വാഹന നിരയ്ക്കായി കണക്ടഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഐഷർ

എന്യാക് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് സ്‌കോഡ

സ്‌കോഡയുടെ 125 വര്‍ഷത്തെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് എന്യാക് തുടക്കം കുറിക്കുന്നത്.സിറ്റിഗോ iV എന്നൊരു ഇലക്ട്രിക്ക് കാറിനെ ഇതിനോടകം തന്നെ സ്‌കോഡ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

എന്യാക് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് സ്‌കോഡ

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായുള്ള iV ഉപ ബ്രാന്‍ഡിലാവും എന്യാക് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുക. ഈ ഇലക്ട്രിക്ക് വാഹനത്തിന് 4,648 mm നീളവും 1,877 വീതിയും 1,618 mm ഉയരവുമുണ്ട്.

MOST READ: പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

എന്യാക് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് സ്‌കോഡ

2,765 mm വാഹനത്തിന്റെ വീല്‍ബേസ്. 585 ലിറ്ററാണ് ബുട്ട് സ്പേയ്സ്. മൂന്ന് വ്യത്യസ്ത രീതിയിലുള്ള ബാറ്ററികള്‍ വാഹനത്തില്‍ ലഭിക്കും. 55kWh ബാറ്ററി 340 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

എന്യാക് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് സ്‌കോഡ

എന്‍ട്രി ലെവല്‍ മോഡലിന് റിയര്‍-മൗണ്ട് ചെയ്ത ഇലക്ട്രിക് മോട്ടോര്‍ ലഭിക്കുന്നു, ഇത് പിന്‍ ചക്രങ്ങളില്‍ കരുത്ത് എത്തിക്കും. 146 bhp കരുത്താണ് സൃഷ്ടിക്കുന്നത്. 390 കിലോമീറ്റര്‍ പരിധിയുള്ള 62 kWh ബാറ്ററി പായ്ക്കും വാഹനത്തിന് ലഭിക്കും.

MOST READ: വെന്യുവിന് സ്‌പോര്‍ട്ട് പതിപ്പ് സമ്മാനിച്ച് ഹ്യുണ്ടായി; വില 10.20 ലക്ഷം രൂപ

എന്യാക് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് സ്‌കോഡ

500 കിലോമീറ്റര്‍ പരിധിയുള്ള 82 kWh ബാറ്ററി പായ്ക്കും വാഹനത്തിന് ലഭിക്കും. ഡ്യുവല്‍-ഇലക്ട്രിക് മോട്ടോറുകളുള്ള ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനോടുകൂടിയ മോഡലും എന്യാകില്‍ ലഭ്യമാകും. 460 കിലോമീറ്ററാകും ഈ പതിപ്പിന്റെ മൈലേജ്.

എന്യാക് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് സ്‌കോഡ

6.2 സെക്കന്‍ഡുകള്‍ മാത്രം മതി ഈ ഇലക്ട്രിക്ക് വാഹനത്തിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 180 കിലോമീറ്ററാണ് പരമാവധി വേഗത. അതേസമയം വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ഒന്നാമൻ മാരുതി ബലേനോ

എന്യാക് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് സ്‌കോഡ

സൂചനകളനുസരിച്ച് സ്‌കോഡയുടെ വിഷന്‍ iV സമാനമായിരിക്കും ഈ ഇലക്ട്രിക്ക് വാഹനത്തിന്റെയും അകത്തളം. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ എന്നിവയും കാറില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ഒക്ടാവിയയില്‍ നിന്ന് കടമെടുത്ത് സ്റ്റിയറിംഗ് വീല്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda First Fully Electric SUV Enyaq World Premiere Date Revealed. Read in Malayalam.
Story first published: Thursday, July 23, 2020, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X