കരോക്കിന്റെ പകുതിയിലധികം യൂണിറ്റും വിറ്റഴിച്ച് സ്‌കോഡ

ചെക്ക് റിപ്പബ്ളിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ 2020 മെയ് മാസത്തിലാണ് കരോക്ക് എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 24.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

കരോക്കിന്റെ പകുതിയിലധികം യൂണിറ്റും വിറ്റഴിച്ച് സ്‌കോഡ

CBU യൂണിറ്റായിട്ടാണ് വാഹനം വിപണിയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ പരിമിതമായ യൂണിറ്റുകള്‍ (2,500 യൂണിറ്റ്) മാത്രമേ വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തുകയുള്ളു. ഈ വര്‍ഷം കരോക്കിന്റെ 1,000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

കരോക്കിന്റെ പകുതിയിലധികം യൂണിറ്റും വിറ്റഴിച്ച് സ്‌കോഡ

വിപണിയില്‍ ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗണ്‍ T-റോക്ക് മോഡലുകളാണ് മുഖ്യഎതിരാളികള്‍. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 1,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ട്.

MOST READ: ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

കരോക്കിന്റെ പകുതിയിലധികം യൂണിറ്റും വിറ്റഴിച്ച് സ്‌കോഡ

സ്‌കോഡ ഓട്ടോ ഇന്ത്യ സെയില്‍സ്, സര്‍വീസ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സാക് ഹോളിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്ററിലെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കരോക്കിന്റെ പകുതിയിലധികം യൂണിറ്റും വിറ്റഴിച്ച് സ്‌കോഡ

1.5 ലിറ്റര്‍ TSI എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഫോക്‌സ്‌വാഗണ്‍ T-റോക്കിലും ഇതേ എഞ്ചിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. ഈ എഞ്ചിന്‍ 148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

കരോക്കിന്റെ പകുതിയിലധികം യൂണിറ്റും വിറ്റഴിച്ച് സ്‌കോഡ

ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്. ഏകദേശം 9 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 202 കിലോമീറ്ററാണ് പരമാവധി വേഗത.

കരോക്കിന്റെ പകുതിയിലധികം യൂണിറ്റും വിറ്റഴിച്ച് സ്‌കോഡ

ആഗോളതലത്തില്‍ കരോക്കിന് 4x4 ലഭിക്കുന്നു, ഇന്ത്യ സ്‌പെക്ക് മോഡലിന് FWD (ഫ്രണ്ട് വീല്‍ ഡ്രൈവ്) പതിപ്പാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. പുതുമയാര്‍ന്ന രൂപകല്‍പ്പനക്കൊപ്പം അത്യാധുനിക ഫീച്ചറുകളും കരോക്കിന്റെ സവിശേഷതയാണ്.

MOST READ: കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

കരോക്കിന്റെ പകുതിയിലധികം യൂണിറ്റും വിറ്റഴിച്ച് സ്‌കോഡ

വാഹനത്തിന് വിപണിയില്‍ ജനപ്രീതി വര്‍ധിക്കുകയാണെങ്കില്‍ പ്രാദേശിക അസംബ്ലി സാധ്യതകള്‍ പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. കരോക്കിന്റെ ഈ പ്രാരംഭ ബാച്ചിനായുള്ള ഉപഭോക്തൃ പ്രതികരണവും ഡിമാന്‍ഡും ആത്യന്തികമായി സ്‌കോഡ അസംബ്ലി പ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്രയിലെ കമ്പനിയുടെ ഔറംഗബാദ് പ്ലാന്റില്‍ പിന്തുടരാനും സ്‌കെയില്‍ ചെയ്യാനും അനുയോജ്യമാണോ എന്ന് നിര്‍ണ്ണയിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Karoq Almost Sold Out In India. Read in Malayalam.
Story first published: Wednesday, October 28, 2020, 14:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X